ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാൻ മടിയില്ല : ഭീഷണി യുമായി പി. സി. ജോർജ്ജ്

July 3rd, 2019

PC George-epathram
കോട്ടയം : കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി മുന്നോട്ടു വെക്കുന്ന ആവശ്യ ങ്ങൾ അംഗീ കരിച്ചില്ല എങ്കിൽ എൻ. ഡി. എ. വിടാനും മടിയില്ല എന്ന് പി. സി. ജോർജ്ജ്. കോട്ടയ ത്ത്‌ പാർട്ടി ഭാര വാഹി തെരഞ്ഞെടുപ്പിൽ സംസാരി ക്കുക യായിരുന്നു പി. സി. ജോർജ്ജ്.

പാവപ്പെട്ടവരു ടെയും കർഷക രുടെയും ആവശ്യങ്ങൾ അംഗീകരി ക്കുകയും ന്യൂന പക്ഷ സംരക്ഷണം ഉറപ്പു വരുത്തുവാനും ബി. ജെ. പി. തയ്യാറാകണം. അല്ലാത്ത പക്ഷം എൻ. ഡി. എ. മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കു വാന്‍ തന്റെ പാർട്ടിക്ക് മടി ഇല്ലാ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇ. കെ. ഹസ്സൻ കുട്ടിയെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി ചെയർ മാന്‍ ആയി തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം : എ. പി. അബ്ദുള്ള ക്കുട്ടി

July 1st, 2019

abdullakkutty-epathram
കണ്ണൂര്‍ : തന്റെ മുജ്ജന്മ സുകൃതം കൊണ്ട് മാത്ര മാണ് ബി. ജെ. പി. യില്‍ എത്തിയത് എന്ന് എ. പി. അബ്ദുള്ള ക്കുട്ടി. സ്വന്തം രാജ്യത്തെ പ്രധാന മന്ത്രി യെ പ്രശംസിച്ചു എന്നതി നാല്‍ നടപടി നേരിടേണ്ടി വന്ന ലോകത്തെ ആദ്യത്തെ ആള്‍ ആണ് താന്‍ എന്നും അബ്ദുള്ള ക്കുട്ടി പറഞ്ഞു.

നരേന്ദ്ര മോഡിയെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറ ത്താക്കി യിരുന്നു. കഴിഞ്ഞ ബുധനാഴ്ച യാണ് അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ അംഗത്വം എടുത്തത്.

ബി. ജെ. പി. യില്‍ ചേര്‍ന്ന തോടെ താന്‍ ദേശീയ മുസ്ലീം ആയി മാറി എന്ന് അദ്ദേഹം പ്രതികരി ച്ചു. പൊതു രംഗത്ത് തുടരണം എന്നും ബി. ജെ. പി. നേതാ ക്കള്‍ സ്‌നേഹ പൂര്‍വ്വം ഉപദേശിച്ചു. അതു കൊണ്ട് രാഷ്ട്രീയ പ്രവർ ത്തനവു മായി മുന്നോട്ടു പോകും എന്നും എ. പി. അബ്ദുള്ള ക്കുട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

June 25th, 2019

malappuram-district-map-ePathram
തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല വേണം എന്ന് കെ. എന്‍. എ. ഖാദര്‍ നിയമ സഭ യില്‍. എന്നാല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണി ക്കൽ പ്രമേയം സർക്കാർ തള്ളി.

പുതിയ ജില്ല കൾ രൂപീ കരി ക്കുന്നത് ശാസ്ത്രീയ മായ സമീപനം അല്ലാ എന്ന് മന്ത്രി ഇ. പി. ജയ രാജൻ വ്യക്ത മാക്കി. ജില്ല യുടെ സമഗ്ര വികസന ത്തിന് ആവശ്യ മായ നട പടി കളാണ് സർക്കാർ സ്വീക രിക്കു ന്നത്. ജില്ലാ വിഭ ജനം ലളിത മല്ല എന്നും രാഷ്ട്രീയ പ്രശ്ന ങ്ങള്‍ അടക്കം നിരവധി വിഷയ ങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട് എന്നും മന്ത്രി ഇ. പി. ജയ രാജൻ നിയമ സഭ യിൽ ചൂണ്ടി ക്കാട്ടി.

ജന സംഖ്യാ അടിസ്ഥാന ത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല രൂപീ കരി ക്കണം എന്ന തായി രുന്നു മുസ്ലിം ലീഗ് എം. എൽ. എ. യും നേതാവു മായ കെ. എന്‍. എ. ഖാദറി ന്റെ ആവശ്യം. ഇതേ ആവശ്യവുമായി കഴിഞ്ഞ യാഴ്ച അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കി യിരുന്നു സബ്മി ഷന് മുസ്ലീം ലീഗും യു. ഡി. എഫും അനു മതി നല്‍കാതി രുന്നതു കൊണ്ട് അവസാന നിമിഷം പിന്മാറിയിരുന്നു.

മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാതെ ഇൗ വിഷയം നിയമ സഭയിൽ കൊണ്ടു വരുന്ന തിനോട് യു. ഡി. എഫ്. നേതൃത്വം അതൃപ്തി അറി യിച്ച തിനെ തുടർ ന്നാണ് കെ. എൻ. എ. ഖാദർ സബ് മിഷനില്‍ നിന്നും പിന്മാറിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

June 23rd, 2019

binoy_epathram

കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട്. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിൻ്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി വെള്ളിയാഴ്ച സംസ്ഥാനത്തെത്തും ; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടി കേരളത്തിൽ

June 6th, 2019

prime-minister-narendra-modi-ePathram

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്ര ദർശനത്തിന് ശേഷം പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

നരേന്ദ്ര മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ശനിയാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. കേന്ദ്ര വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവും ശ്രീകൃഷ്ണ കോളേജ് മൈതാനിയിലെത്തി ഹെലികോപ്റ്റര്‍ പരീക്ഷണപറപ്പിക്കല്‍ നടത്തുകയും ചെയ്തിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍
Next »Next Page » തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine