ഇടതു മുന്നണി യില്‍ നാലു പാര്‍ട്ടി കള്‍ കൂടി അംഗ ങ്ങളായി

December 26th, 2018

ldf-election-banner-epathram
തിരുവനന്തപുരം : നാലു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ഉള്‍ പ്പെടുത്തി ഇടതു മുന്നണി വിപുലീ കരിച്ചു.

ഇരുപത്തി അഞ്ചു വര്‍ഷ ങ്ങളോളം ഇടതു ജനാധിപത്യ മുന്നണി യോട് സഹകരിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.), ആര്‍. ബാല കൃഷ്ണ പിള്ള യുടെ കേരള കോണ്‍ ഗ്രസ്സ് (ബി), എം. പി. വീരേന്ദ്ര കുമാ റിന്റെ ലോക് താന്ത്രിക് ജനതാ ദള്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനാധി പത്യ കേരള കോണ്‍ഗ്രസ്സ് എന്നിവ യാണ് എല്‍. ഡി. എഫിലെ പുതിയ അംഗ ങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍. ഡി. എഫ്. വിപുലീ കരി ക്കുവാന്‍ തീരു മാനിച്ചത്.

ഇടതു മുന്നണി യില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യ പ്പെട്ട് നിര വധി പാര്‍ട്ടി കള്‍ കത്തു നല്‍കി യിരുന്നു എങ്കിലും ഇപ്പോള്‍ നാലു പാര്‍ട്ടി കളെ യാണ് ഉള്‍പ്പെടു ത്തുവാന്‍ തീരു മാനി ച്ചിരി ക്കുന്നത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടി കളു മായി സഹക രിച്ച് പ്രവര്‍ ത്തിക്കും. ഇവരെ മുന്നണി യില്‍ ഉള്‍ പ്പെടു ത്തുന്ന കാര്യം പിന്നീട് പരിഗണിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. കൃഷ്ണന്‍ കുട്ടി മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു

November 28th, 2018

janata-dal-secular-leader-chittur-mla-k-krishnankutty-ePathram
തിരുവനന്തപുരം : ജനതാദള്‍ (സെക്കുലര്‍) നേതാവും ചിറ്റൂർ എം. എൽ. എ. യുമായ കെ. കൃഷ്ണൻ കുട്ടി, ജല വിഭവ വകുപ്പു മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധി കാരമേറ്റു.

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഗവർണ്ണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊ ടുത്തു.

jds-leader-k-krishnankutty-sworn-kerala-minister-water-resources-ePathram

 

മുഖ്യ മന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍, ഇടതു പക്ഷ നേതാ ക്കളും ചടങ്ങില്‍ സംബ ന്ധിച്ചു.

ജനതാദള്‍ (എസ്) ദേശീയ നേതൃത്വ ത്തിന്റെ നിര്‍ദ്ദേശം അനു സരിച്ച് മാത്യു ടി. തോമസ്, മന്ത്രി സ്ഥാനം രാജി വെച്ച സാഹ ചര്യ ത്തിലാണ് ജെ. ഡി. എസ്. സംസ്ഥാന പ്രസിഡണ്ട് കൂടി യായ കെ. കൃഷ്ണന്‍ കുട്ടി മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. കെ. ശശിക്ക് ആറു മാസം സസ്പെൻഷൻ

November 26th, 2018

shornur-mla-of-cpm-pk-sasi-ePathram
തിരുവനന്തപുരം : ലൈംഗിക പീഡന പരാതി യില്‍ ഷൊര്‍ണ്ണൂര്‍ എം. എല്‍. എ. യും സി. പി. എം. നേതാവും പാലക്കാട് ജില്ലാ സെക്രട്ടറി യേറ്റ് അംഗവു മായ പി. കെ. ശശി യെ പാര്‍ട്ടി യുടെ പ്രാഥമിക അംഗത്വ ത്തില്‍ നിന്നും ആറു മാസ ത്തേക്ക് സസ്‌ പെന്‍ഡ് ചെയ്തു.

ഡി. വൈ. എഫ്. ഐ. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന്, പി. കെ. ശശി യുടെ വിശദീ കരണം ചർച്ച ചെയ്ത ശേഷ മാണ് സി.പി. എം. സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരി ച്ചത്. പരാതി അന്വേഷി ക്കു വാന്‍ മന്ത്രി എ. കെ. ബാലന്‍, പി. കെ. ശ്രീമതി എന്നി വര്‍ ഉള്‍ പ്പെ ടുന്ന അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോ ഗി ച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. ഐ. ഷാനവാസ് എം. പി. അന്തരിച്ചു

November 21st, 2018

congress-leader-mi-shahnavas-passed-away-ePathram
കൊച്ചി : കോണ്‍ഗ്രസ്സ് നേതാവും വയനാട് ലോക്‌ സഭാ മണ്ഡലം എം. പി. യും കെ. പി. സി. സി. വര്‍ക്കിംഗ് പ്രസി ഡണ്ടു മായ എം. ഐ. ഷാ നവാസ് (67) അന്തരിച്ചു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ യെ തുടർന്ന് ചെന്നൈ യിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സ യില്‍ ആയി രുന്നു. ഇന്നു പുലര്‍ച്ചെ ഒന്നര മണി യോടെ യായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ എറണാ കുളം തോട്ടത്തും പടി പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

പ്രശസ്ത അഭിഭാഷകൻ എം. വി. ഇബ്രാഹിം കുട്ടി – നൂർജഹാൻ ബീഗം ദമ്പതി കളുടെ രണ്ടാ മത്തെ മകന്‍ ആയി 1951 സെപ്റ്റംബർ 22 ന് കോട്ടയത്ത് ജനിച്ചു.

ആലപ്പുഴ എസ്. ഡി. വി. ഹൈസ്കൂൾ, എസ്. ഡി. കോളജ് എന്നി വിട ങ്ങളിലെ പഠന ശേഷം കോഴിേക്കാട് ഫാറൂഖ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യ ത്തിൽ ബിരുദവും ബിരു ദാന ന്തര ബിരുദവും കരസ്ഥ മാക്കി. തുടര്‍ന്ന് എറണാകുളം ലോ കോളജിൽ നിന്നും നിയമ ബിരുദവും നേടി.

സ്കൂൾ പഠന കാലത്ത് കെ. എസ്. യു. വിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. എസ്. യു. അമ്പല പ്പുഴ താലൂക്ക് പ്രസിഡണ്ട് (1969), കെ. എസ്. യു. ആലപ്പുഴ ജില്ലാ സെക്ര ട്ടറി (1970), കോഴി ക്കോട് ജില്ലാ സെക്രട്ടറി ( 1971) എന്നീ നില കളില്‍ പ്രവര്‍ ത്തിച്ചു. തുടര്‍ന്ന് 1972 – 73 കാലത്ത് കാലിക്കറ്റ് യൂണി വേഴ്‌സിറ്റി യൂണിയന്‍ ചെയര്‍ മാന്‍, 1978 ല്‍ യൂത്ത് കോണ്‍ ഗ്രസ്സ് വൈസ് പ്രസി ഡണ്ട്, 1983 ല്‍ കെ. പി. സി. സി. ജോയന്റ് സെക്ര ട്ടറി, 1985 ല്‍ കെ. പി. സി. സി. വൈസ് പ്രസിഡണ്ട് എന്നീ പദവി കള്‍ വഹിച്ചി രുന്നു.

1987 ലും 1991 ലും വടക്കേ ക്കര യിലും 1996 ല്‍ പട്ടാമ്പി നിയമ സഭാ തെരഞ്ഞെ ടുപ്പു കളിലും 1999 – 2004 വര്‍ഷ ങ്ങളില്‍ ചിറയന്‍ കീഴ് ലോക് സഭാ മണ്ഡല ത്തിലും മത്സരിച്ച് പരാജയ പ്പെട്ടു എങ്കിലും 2009 ലും 2014 ലും വയനാട് ലോക് സഭാ മണ്ഡല ത്തില്‍ നിന്നും വിജയിച്ച് പാര്‍ല മെന്റ് മെംബര്‍ ആയി.

ഭാര്യ: ജുബൈരിയത്ത് ബീഗം.

മക്കൾ : അമീന ഷാനവാസ്, ഹസീബ് ഷാനവാസ്. മരു മക്കള്‍ : മുഹമ്മദ് ഹനീഷ് ഐ. എ. എസ്., തെസ്ന.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെരഞ്ഞെടുപ്പിൽ പറയുന്നത് ആരെങ്കിലും കാര്യമാക്കുമോ : ശ്രീധരൻ പിള്ള

September 19th, 2018

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
പത്തനം തിട്ട : തെരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാന ങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ എന്നു ബി. ജെ. പി. പ്രസിഡണ്ട് പി. എസ്. ശ്രീധരൻ പിള്ള.

2014 ലെ തെര ഞ്ഞെ ടുപ്പിനെ നേരിടു മ്പോള്‍ പെട്രോൾ ലിറ്ററിനു 50 രൂപയാക്കും എന്നുള്ള ബി. ജെ. പി. തെര ഞ്ഞെ ടുപ്പു വാഗ്ദാന ത്തെ ക്കുറിച്ച് പത്തനം തിട്ട പ്രസ്സ് ക്ലബ്ബി ന്റെ മീറ്റ് ദ് പ്രസ്സ് പരി പാടി യിൽ പ്രതി കരി ക്കുക യായി രുന്നു പി. എസ്. ശ്രീധരൻ പിള്ള.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാന ങ്ങൾക്ക് ഒരു വിലയുമില്ല.

‘ഗരീബി ഹഠാവോ’ എന്നു പറഞ്ഞ് തെര ഞ്ഞെ ടുപ്പിനെ നേരിട്ടവർ രാജ്യത്തു നിന്ന് ദാരിദ്ര്യം തുടച്ചു നീക്കിയോ.

തെരഞ്ഞെടുപ്പ് വാഗ്ദാനവും യാഥാർ ത്ഥ്യവും തമ്മിൽ പൊരുത്ത പ്പെടാത്ത താണ് ഇന്ത്യൻ ജനാധി പത്യം നേരി ടുന്ന ഏറ്റവും വലിയ വെല്ലു വിളി. ഇന്ത്യയിലെ തെര ഞ്ഞെടുപ്പ് വാഗ്ദാ നങ്ങൾ എല്ലാം നോക്കി യാൽ അത് മനസ്സി ലാകും എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും
Next »Next Page » ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine