അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍

October 18th, 2012

syro-malabar-church-tj-joseph-epathram

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫികന്റെ കൈ വെട്ടിയ കേസില്‍ ഒരാളെ കൂടെ എൻ. ഐ. എ. അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്ന ആലുവ അശോകപുരം പാറേക്കാട്ടില്‍ നൌഷാദാ‍ണ് അറസ്റ്റിലായത്. മലപ്പുറത്ത് തിരൂര്‍ പയ്യനങ്ങാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അക്രമി സംഘത്തിനു അകമ്പടി പോയ സംഘത്തിന്റെ തലവനായിരുന്നു നൌഷാദ്. പ്രതിയെ പതിനാലു ദിവസത്തേക്ക് എൻ. ഐ. എ. കോടതി റിമാൻഡ് ചെയ്തു.

2010 ജൂലായ് നാലിനായിരുന്നു കേരള മനഃസ്സാക്ഷിയെ നടുക്കിയ താലിബാൻ മോഡല്‍ അക്രമ സംഭവം നടന്നത്. പള്ളിയില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രൊഫ. ജോസഫിനെ പിന്തുടര്‍ന്ന സംഘം വഴിയില്‍ വെച്ച് വാഹനം തടയുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൈ വെട്ടി മാറ്റുകയായിരുന്നു. പ്രൊഫ. ജോസഫ് തയ്യാറാക്കിയ മലയാളം ചോദ്യപ്പേപ്പറില്‍ മത നിന്ദാപരമായ പരാമര്‍ശം ആരോപിച്ചായിരുന്നു അദ്ധ്യാപകന്റെ കൈ വെട്ടിയത്.

കേരള പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് അതിന്റെ ഗൌരവം കണക്കിലെടുത്ത് തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലഗോകുലം പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി. സി. വിഷ്ണുനാഥ്

October 16th, 2012

shobha-yatra-epathram

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയേയും ബാലഗോകുലത്തെയും പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും എം. എല്‍. എ. യുമായ പി. സി. വിഷ്ണുനാഥ്. മാനവിക യാത്രയ്ക്കിടെ അമ്പലപ്പുഴയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നു വരുന്ന കുട്ടികള്‍ നാളത്തെ വര്‍ഗ്ഗീയ വാദികളായി മാറുമെന്നാണ് വിഷ്ണുനാഥ് പരാമര്‍ശിച്ചത്. ഇതിനെതിരെ ബാലഗോകുലവും ശ്രീകൃഷ്ണ ഭക്തരും രംഗത്തെത്തിയതോടെ പരാമര്‍ശം വിവാദമാകുകയായിരുന്നു.

പി. സി. വിഷ്ണുനാഥ്  മാപ്പു പറയണമെന്ന്  ബാലഗോകുലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷ്ണുനാഥിന്റെ ആരോപണത്തിന് തെളിവെന്താണെന്നും ഇക്കാ‍ര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി വി. ഹരികുമാര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്തയിലെ സംഘടനായി ഐക്യരാഷ്ട്ര സഭ ബാലഗോകുലത്തെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും 2005ല്‍ പുതുപ്പള്ളിയിലെ ശോഭയാത്ര ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും സി. എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശ്രീകൃഷ്ണ ജയന്തി അവധി ദിനമായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വിഷ്ണുനാഥിനെതിരെ പ്രതിഷേധം ശക്തമായി ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണ ജയന്തിയെ വര്‍ഗ്ഗീയവല്‍ക്കരിച്ചു എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുവാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നതെന്നും രഹസ്യ അജണ്ട പുറത്തായതിന്റെ പരിഭ്രാന്തിയിലാണ് അവരെന്നും പി. സി. വിഷ്ണുനാഥ് പ്രതികരിച്ചു. അഭിപ്രായം പറഞ്ഞാല്‍ ഭീഷണിപ്പെടുത്തി പിന്മാറ്റാമെന്ന ധാരണ ഫാസിസ്റ്റ് നയമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

6 അഭിപ്രായങ്ങള്‍ »

വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു.ഡി.എഫ്. : പിണറായി

September 10th, 2012

pinarayi-vijayan-epathram

ന്യൂഡല്‍ഹി : കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നത് യു. ഡി. എഫ്. ആണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗ്ഗീയ ശക്തികളേയും കൂട്ടു പിടിച്ചു രണ്ടു സീറ്റിനും നാലു വോട്ടിനും വേണ്ടി വര്‍ഗ്ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ്സും യു. ഡി. എഫും. സ്വീകരിച്ചതെന്നും കാസര്‍കോട് അക്രമം, മാ‍റാട് കലാപം എന്നിവയെ കുറിച്ച് അന്വേഷണ നടപടികള്‍ മരവിപ്പിച്ചിരിക്കുന്നത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും ലീഗിലെ തീവ്രവാദ ബന്ധം പുറത്തു വരുന്നത് ലീഗ് ഭയക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ഗ്ഗീയത വളരുന്നു എന്ന കാര്യം പ്രധാനമന്ത്രിക്കും തുറന്നു പറയേണ്ടി വന്നു. അദ്ദേഹത്തിന്റെ പ്രസ്ഥാവന ഗൌരവം ഉള്ളതാണെന്നും എൻ. എസ്. എസും എസ്. എൻ. ഡി. പി. യും ചേര്‍ന്ന് നടത്തുന്ന ഹൈന്ദവ ഏകീകരണം കൂടെയാകുമ്പോള്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്നും പിണറായി ചോദിച്ചു. ഡല്‍ഹിയില്‍ സി. പി. എം. പോളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയതായിരുന്നു പിണറായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി

August 27th, 2012

explosives-railway-track-epathram
കോട്ടയം: വെള്ളൂരില്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയ  സ്ഫോടകവസ്തു  എടക്കാട്ടുവയല്‍ വെളിയനാട് മുടശേരില്‍ മാട്ടം സന്തോഷ് എന്നുവിളിക്കുന്ന സന്തോഷാണ് നല്‍കിയതെന്ന പിടിയിലായ സെന്തിലിന്റെ മൊഴിയെ തുടര്‍ന്ന് സന്തോഷിനായുള്ള തിരച്ചില്‍ പോലിസ് ശക്തമാക്കി. അയാളെ കുറിച്ച്  പൊലീസിന് വ്യക്തമായ സൂചന  ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടു  ഇലക്ട്രീഷ്യനും സുഹൃത്തുമായ സന്തോഷാണ് അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് ബോംബ് നിര്‍മിച്ചതെന്ന് സെന്തില്‍ മൊഴി നല്‍കിയിട്ടുണ്ട്.  കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറായ എടക്കാട്ടുവയല്‍ വെളിയനാട് അഴകത്ത് സെന്തില്‍കുമാറിനെ നേരത്തെ അറെസ്റ്റ്‌ ചെയ്തിരുന്നു.  എറണാകുളം കലക്ടറേറ്റില്‍ നടന്ന സ്ഫോടനത്തില്‍ കണ്ടെത്തിയ ബോംബിന്റെ വിദ്യയും ഇതിന്റെ വിദ്യയും ഏറെക്കുറെ സമാനതകള്‍ ഉള്ളതിനാല്‍ ആ സംഭവത്തിനു പിന്നിലും ഇവര്‍ തന്നെയാണെന്നാണ് പോലിസ് കരുതുന്നത്. ഇവര്‍ക്ക് തീവ്രവാദി സംഘ്ടനകളുമായി ബന്ധമുണ്ടോ എന്ന്‍ അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദുരൂഹത ബാക്കിയാകുകയാണ്. പ്രധാന പ്രതി എന്ന് കരുതുന്ന മാട്ടം സന്തോഷ്‌ പിടിയിലാകുന്നതോടെ നിജസ്ഥിതി മനസിലാക്കാന്‍ കഴിയുമെന്നാണ് പോലിസ് പറയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി

ഫ്രീഡം പരേഡിനു നിരോധനം

July 30th, 2012

popular-front-of-india-epathram

കൊച്ചി: കൊല്ലത്തും കോട്ടയത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫ്രീഡം പരേഡിനു അനുമതി ചോദിച്ചു കോണ്ട് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജിയോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലം, പൊന്നാനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പരേഡ് നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആഗസ്റ്റ് 15 നു പോപ്പുലര്‍ ഫ്രണ്ട് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഫ്രീഡം പരേഡ് അനുവദിക്കുവാന്‍ ആകില്ലെന്നും പോപ്പുലര്‍ ഫ്രണ്ടിനു നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തു നടന്ന 27 കൊലപാതങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 1356710»|

« Previous Page« Previous « മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നു
Next »Next Page » അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine