സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

March 11th, 2012
sindhu-joy-epathram
തിരുവനന്തപുരം: എസ്. എഫ്. ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ നടത്തിയ “അഭിസാരികാ”പരാമര്‍ശം വിവാദമാകുന്നു. വി. എസിനെ നിലക്കു നിര്‍ത്തുവാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തയ്യാറാകണമെന്ന്  മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. വി. എസിന്റെ  പരാമര്‍ശം ഹീനമാണെന്ന് പറഞ്ഞ ലതിക സുഭാഷ് ഇതേകുറിച്ച് വൃന്ദാകാരാട്ടിന് എന്താണ് പറയുവാനുള്ളതെന്നും ചോദിച്ചു.
വി. എസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അംഗം കൂടിയായ ടി. എന്‍. സീമ എം. പിയും രംഗത്തെത്തി. രാഷ്ടീയ കുതിരക്കച്ചവടത്തെ കുറിച്ചാണ് വി. എസ് പറഞ്ഞതെന്നും എന്നാല്‍ ഒരു സ്ത്രീയേ കുറിച്ചും ഒരു നേതാവും ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ പ്രസ്താവന വി. എസ് പുന:പരിശോധിക്കണമെന്നും ടി. എന്‍ സീമ ആവശ്യപ്പെട്ടു.
സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം  ഒരു  അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അച്യുതാനന്ദന്റെ അഭിസാരികാ പരാമര്‍ശത്തിനെതിരെ ചില വനിതകള്‍ ഉള്‍പ്പെടെ നിരവധി പൊതു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിട്ടുണ്ട്.  ഇത്തരം പ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കുകയാണ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍. ശെല്‍‌വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് നേരത്തെ സി. പി. എം വിട്ട് യു. ഡി. എഫില്‍ ചേരുകയും പിന്നീട് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷയാകുകയും ചെയ്ത സിന്ധു ജോയിയെ കുറിച്ച് സൂചിപ്പിച്ചത്.
നേരത്തെ മലമ്പുഴ മണ്ഡലത്തില്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലതിക സുഭാഷിനെ കുറിച്ച് വി. എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം വിവദമായിരുന്നു. വി. എസിനെതിരെ ലതിക സുഭാഷ് ഇതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍‌വലിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സിന്ധു ജോയിയെ കുറിച്ചുള്ള വി. എസിന്റെ പരാമര്‍ശം വിവാദമാകുന്നു

സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

March 11th, 2012
vs-achuthanandan-shunned-epathram
കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് പ്രചാരണത്തിനുണ്ടായിരുന്ന മുന്‍ എസ്. എഫ്. ഐ പ്രസിഡണ്ട് സിന്ധു ജോയി എവിടെ എന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍‍. എല്ലാ മണ്ഡലത്തിലും പോയി സിന്ധു ജോയി പ്രസംഗിച്ചു. സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം ഒരു അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍. അതുപോലെ ഇപ്പോള്‍ ആര്‍. ശെല്‍‌വരാജിനേയും യു. ഡി. ഫ് വിലക്കെടുത്തിരിക്കുകയാണെന്നും സിന്ധു ജോയിയുടെ അനുഭവമായിരിക്കും ശെല്‍‌വരാജിനും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ ഏജന്റാണെന്നും വി. എസ് ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സിന്ധു ജോയിയെവിടെ, എന്ന് വി. എസ്

മദ്യം വാങ്ങാനെത്തിയ യുവതിക്ക് ക്രൂര മര്‍ദ്ദനം

March 7th, 2012
LIQUOR shop-kerala
പരപ്പനങ്ങാടി: മദ്യം വാങ്ങുവാന്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ക്യൂ നിന്ന മുസ്ലിം യുവതിയെ സദാചാര പോലീസ്  ചമഞ്ഞ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഭര്‍ത്താവുമൊത്ത് ഓട്ടോറിക്ഷയില്‍ മദ്യം വാങ്ങുവാനായി ബീവറേജ് ഔട്ട്‌ലെത്തില്‍ എത്തിയതായിരുന്നു യുവതി. ക്യൂവില്‍ യുവതിയെ കണ്ടതോടെ ചിലര്‍ രോഷാകുലരായി ചീത്തവിളിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഓട്ടോയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിനു സമീപത്തു വച്ചും മര്‍ദ്ദിച്ചു. പോലീസെത്തി അക്രമികളില്‍ നിന്നും യുവതിയേയും ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രേരണയാലാണ് മദ്യം വാങ്ങുവാന്‍ വന്നതെന്നും  മര്‍ദ്ദനമേറ്റവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ അക്രമികളുടെ പേരില്‍ പോലീസ് കേസെടുത്തില്ലെന്നുമാണ് അറിയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

11 അഭിപ്രായങ്ങള്‍ »

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇ അറസ്റ്റില്‍

February 28th, 2012

rajdhani-express-epathram

തിരുവനന്തപുരം: രാജധാനി എക്സ്പ്രസ്സില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി. ടി. ഇയെ ആര്‍. പി. എഫ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനി ഹേമലതയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി സ്വദേശിയും രാജധാനി എക്സ്പ്രസ്സിലെ ഹെഡ് ടി. ടി. ഇയുമായ രമേശ് കുമാറിനെ അറസ്റ്റു ചെയ്തത്. ട്രെയിന്‍ യാത്രക്കിടെ പലതവണ ടി. ടി. ഇ ഹേമലതയ്ക്ക് അസൌകര്യം ഉണ്ടാകും വിധം ദേഹത്ത് സ്പര്‍ശിക്കുന്നതടക്കം ഉള്ളരീതിയില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവര്‍ പരാതി നല്‍കുകയായിരുന്നു. ഡ്യൂട്ടി സമയത്ത് രമേശ് കുമാര്‍ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കൊല്ലത്ത് ഒരു ടി. ടി. ഇ അടക്കം ഉള്ള  റെയി‌ല്‍‌വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പാ‍തി ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് ചില റെയില്‍‌വേ ജീവനക്കാരെ സസ്പെന്റ് ചെയ്തുവെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കും മുമ്പെ അവരെ തിരിച്ചെടുക്കുകയായിരുന്നു.സംസ്ഥാനത്ത്  റെയില്‍‌വേ ജീവനക്കാരില്‍ നിന്നും യാത്രക്കാര്‍ മോശം പെരുമാറ്റം നേരിടുന്നതായുള്ള വാര്‍ത്തകള്‍ വ്യാപകമായിക്കൊണ്ടിരിക്കയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നേഴ്സുമാര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുവാന്‍ ഉത്തരവിട്ടു

February 21st, 2012
nurses-strike-epathram
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം ബാങ്കു വഴി നല്‍കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. ചെക്കായിട്ടായിരിക്കും ശമ്പളം നല്‍കുക. മിനിമം വേതനം നല്‍കുന്നുണ്ടെന്നും രേഖകളില്‍ കൂടുതല്‍ തുക കാണിച്ച് കുറഞ്ഞ വേതനം നല്‍കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടി. ഇതിലൂടെ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും തൊഴില്‍ വകുപ്പ് കരുതുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തി വരികയാണ്. നേഴ്സുമാരുടെ സമരം മൂലം വിവിധ ആശുപത്രികളില്‍ രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാകുന്നുണ്ട്.
കേരളത്തിലെ പല  സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സുമാര്‍ വലിയ തോതില്‍ തൊഴില്‍ ചൂഷണം അനുഭവിച്ചു വരുന്നവരാണ്. അസംഘടിതരായിരുന്നതിനാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. മുംബൈ, കല്‍ക്കട്ട തുടങ്ങിയ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ  സ്വകാര്യ മേഘലയില്‍ തൊഴില്‍ ചെയ്യുന്ന നേഴ്സുമാര്‍ക്കും സംഘടിക്കുവാനും സമരം ചെയ്യുന്നതിനും ശക്തമായ പ്രചോദനമായി. മികച്ച സേവനം നല്‍കുന്ന അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഘലയിലെ നേഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ  പല മടങ്ങാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ലഭിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു
Next »Next Page » പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം: പിണറായി വിജയന്‍ »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine