കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് പ്രചാരണത്തിനുണ്ടായിരുന്ന മുന്‍ എസ്. എഫ്. ഐ പ്രസിഡണ്ട് സിന്ധു ജോയി എവിടെ എന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. എല്ലാ മണ്ഡലത്തിലും പോയി സിന്ധു ജോയി പ്രസംഗിച്ചു. സിന്ധു ജോയിയെ യു. ഡി. എഫ് വിലക്കെടുക്കുകയായിരുന്നെന്നും, പലതവണ ഉപയോഗിച്ച ശേഷം ഒരു അഭിസാരികയെ പോലെ സിന്ധു ജോയിയെ തള്ളിക്കളയുകയായിരുന്നു കോണ്‍ഗ്രസ്സ് എന്ന് വി. എസ് അച്ച്യുതാനന്തന്‍. അതുപോലെ ഇപ്പോള്‍ ആര്‍. ശെല്‍വരാജിനേയും യു. ഡി. ഫ് വിലക്കെടുത്തിരിക്കുകയാണെന്നും സിന്ധു ജോയിയുടെ അനുഭവമായിരിക്കും ശെല്‍വരാജിനും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ ഏജന്റാണെന്നും വി. എസ് ആരോപിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം, സ്ത്രീ