നഴ്സുമാരുടെ സമരം ന്യായം, പിന്തുണയുമായി വി.എസ്

February 5th, 2012

vs-achuthanandan-shunned-epathram
കൊച്ചി : നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എത്തി. നഴ്സുമാര്‍ക്കെതിരെ വിവിധ ആശുപത്രി മാനേജ്മെന്‍റുകള്‍ നീതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത് ഇവര്‍ നടത്തുന്ന സമരം  ന്യായമായ ആവശ്യത്തിനു വേണ്ടിയുള്ളതാണ്. സമാധാനപരമായി സമരം ഇവരെ ആശുപത്രി മാനേജ്മെന്‍റുകള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളെ ഉപയോഗിച്ച് നേരിടുകയാണ് സര്‍ക്കാര്‍ ഇതൊക്കെ നോക്കി കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍  ശമ്പളവര്‍ധനക്കായി നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.
വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആശുപത്രി മാനേജ്മെന്‍റിനും സര്‍ക്കാറിനും കത്തയക്കും. ഇക്കാര്യത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്‍റ് ആശുപത്രിക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കേണ്ടത്. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിതൈന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“എല്ലാവരും പാടി“ നേടിയ വില്ല പുറമ്പോക്കില്‍ ?

February 5th, 2012
കൊല്ലം:  സ്വകാര്യ ടി. വി ചാനലില്‍ വന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം ലഭിച്ച വില്ലയില്‍ താമസിക്കുവാനായി നിയമ പോരാട്ടം നടത്തുന്ന അന്ധ ഗായകരുള്‍പ്പെടുന്ന കുടുംബത്തിന്  വനിതാ കമ്മീഷന്റെ പിന്തുണ. തങ്ങള്‍ക്ക് ലഭിച്ച വില്ല സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന പരാതിയുമായി തങ്കമ്മയും മക്കളും വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കൊല്ലം ടൌണ്‍ യു. പി. സ്കൂളില്‍ നടന്ന വനിതാ കമ്മീഷന്റെ സിറ്റിങ്ങിലാണ് ഇവരുടെ പരാതി എത്തിയത്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്  ഡി. ശ്രീദേവി വ്യക്തമാക്കി.
“എല്ലാവരും ചേര്‍ന്ന് പാടി“ നേടിയ വില്ല നല്‍കുവാന്‍ ആദ്യം സ്പോണ്‍‌സര്‍ വിസ്സമ്മതിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ വില്ല ലഭിച്ചത്. 2008-ല്‍ മത്സര വിജയികളായെങ്കിലും വില്ല ലഭിക്കുവാനായി 2010 ഒക്ടോബര്‍ വരെ പരാതികളുമായി നിരവധി പടികള്‍ ഈ കുടുംബത്തിന് കയറിയിറങ്ങേണ്ടി വന്നു. ഗുരുവായൂരില്‍ നിന്നും കിലോമീറ്ററുകള്‍ മാറിയുള്ള വില്ലയില്‍ താമസം തുടങ്ങിയധികം കഴിയും മുമ്പേ വൈദ്യുതിയും വെള്ളവും നിലച്ചു. വിശദീകരണം തേടി ഗ്രാമപഞ്ചായത്തില്‍ എത്തിയപ്പോളാണ് വില്ല നിര്‍മ്മിച്ചിരിക്കുന്നത് പുറം‌മ്പോക്കിലാണെന്നും അനധികൃത നിര്‍മ്മാണമായതിനാല്‍ വീട്ടുനമ്പര്‍ നല്‍കുവാന്‍ ആകില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്ത പക്ഷം വൈദ്യുതിക്കോ, വെള്ളത്തിനോ അപേക്ഷിക്കുവാന്‍ ആകില്ല. ഇവര്‍ വില്ല സ്പോണ്‍സര്‍ ചെയ്തവരെ സമീപിച്ചെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. മ്യൂസിക്കില്‍  പോസ്റ്റ് ഗ്രജ്വേഷനും ഗ്രാജ്വേഷനും പൂര്‍ത്തിയായ അന്ധരായ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഗായക കുടുമ്പത്തിന്റെ പരിപാടി ചാനലില്‍ ഏറെ കാണികളെ ആകര്‍ഷിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

എം. ഡി. താര കേരളത്തിന്റെ സ്വര്‍ണ്ണ താരകം

January 23rd, 2012
m.d. tara-epathram
ലുധിയാന: ദേശീയ സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തിക്കൊണ്ട്  എം. ഡി. താര വിസ്മയമാകുന്നു. ആദ്യ ഇനത്തില്‍ തന്നെ കേരളത്തിനു സ്വര്‍ണ്ണം നേടി കുതിപ്പാരംഭിച്ച താര ക്രോസ് കണ്ട്രി ഇനത്തില്‍ ഒന്നാമതെത്തിയതോടെ  മൂന്നാമത്തെ സ്വര്‍ണ്ണവും സ്വന്തമായി. മൂന്ന് സ്വര്‍ണ്ണമടക്കം മൊത്തം നാലു മെഡലുകളാണ് താര സ്വന്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ദേശീയ സംസ്ഥാനമീറ്റുകളില്‍ നിന്നായി മുപ്പതിലധികം മെഡലുകള്‍ ഈ പറളിക്കാരി സ്വന്തമാക്കിയിട്ടുണ്ട്.
പറളി മുട്ടില്‍ പടി ദേവദാസിന്റേയും വസന്തയുടേയും മകളായ താര പറളി എച്ച്. എസിലെ പ്ലസ്റ്റു വിദ്യാര്‍ഥിനിയാണ്. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍  5000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് താര ട്രാക്കുകളില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. 2008-ലെ ചാലക്കുടിയില്‍ നടന്ന സ്കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നിനങ്ങളിലായി സ്വര്‍ണ്ണം നേടിക്കൊണ്ട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും 5000,3000 ക്രോസ് കണ്ട്രി എന്നിവയില്‍ സ്വര്‍ണ്ണം നേടിയതോടെ  സംസ്ഥാനത്തിനപ്പുറത്തേക്കായി താരയുടെ കുതിപ്പ്. അമൃത്‌സറിലും, പൂണെയിലും നടന്ന ദേശീയ സ്കൂള്‍ മത്സരങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കിയ താരയുടെ സ്വര്‍ണ്ണക്കുതിപ്പ് ഇന്നിപ്പോള്‍ അത് ചെന്നു നില്‍ക്കുന്നത് ലുധിയാനയില്‍ തണുത്തുറഞ്ഞ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയ  മൂന്ന് സ്വര്‍ണ്ണ മെഡലുകളുടെ തിളക്കത്തിലാണ്.  കായികാധ്യാപകന്‍ മനോജിന്റെ പ്രചോദനം താരയുടെ ചുവടുകള്‍ക്ക് ശകി പകര്‍ന്നു. താരക്ക് പരിപൂര്‍ണ്ണമായ പിന്തുണയുമായി കുടുമ്പാംഗങ്ങളും സഹാപാഠികളും ഒപ്പം പറളിയെന്ന കൊച്ചു ഗ്രാമവും. താരയുടെ അനിയന്‍ ധനേഷും പ്രതീക്ഷ പകരുന്ന ഒരു കായിക താരമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊട്ടേഷന്‍ ആക്രമണം: കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ അറസ്റ്റില്‍

January 18th, 2012
crime-epathram
പത്തനം തിട്ട: യുവാവിനെ കൊലപ്പെടുത്തുവാന്‍ നടത്തിയ കൊട്ടേഷന്‍ ആക്രമണ കേസില്‍ ഒളിവിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ എബ്രഹാമിനെ പോലീസ് അറസ്റ്റു ചെയ്തു. റാന്നി മുണ്ടപ്പുഴ സ്വദേശിനിയായ മിത്രയെ തിരുവല്ലയിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. റാ‍ന്നി സെന്റ് തോമസ് കോളെജില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ലിജുവെന്ന യുവാവിനെ ആണ് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കോളേജിലെ പാര്‍ക്കിങ്‌ഷെഡ്ഡില്‍ വാഹനം പാര്‍ക്കുചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് രണ്ടും മൂന്നും പ്രതികളായ ഡേവിഡിനെയും അരുണിനെയും മറ്റ് സുഹൃത്തുക്കളെയും കോളേജിന് പുറത്തുനിന്ന് വന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. കേസില്‍ നാലാം പ്രതിയാണ്‍`മിത്ര. ഓമല്ലൂര്‍ മഞ്ഞനിക്കരയിലേക്ക് ലിജുവെന്ന യുവാവിനെ മിത്ര വിളിച്ചു വരുത്തുകയായിരുന്നു. വെട്ടും കുത്തുമേറ്റ് വൃക്കയ്ക്കടക്കം ഗുരുതരമായ പരിക്കുണ്ട് ലിജുവിന്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈംഗികപീഢനം: സന്തോഷ് മാധവന് ജാമ്യം

January 4th, 2012
santhosh madhavan-epathram
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന്  ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും  ഉപാധികളില്‍ പെടുന്നു.  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.  പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍‍.   ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മലകയറിയതായി ആരോപണം
Next »Next Page » മുല്ലപ്പെരിയാര്‍ : സംയുക്ത നിയന്ത്രണത്തിന് കേരളം തയ്യാറായി »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine