
കൊല്ലം: കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ പിടി കൂടി. വയനാട് സ്വദേശിനിയായ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ നഗ്നത പകര്‍ത്തുവാനായി കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. ക്യാമറ തുണിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കു കയായിരുന്നു. കുളിമുറിയില്‍ കയറിയ മറ്റൊരു പെണ്‍കുട്ടിയുടെ കൈ തട്ടി തുണിയും ക്യാമറയും താഴെ വീണു. ക്യാമറ കണ്ടെത്തിയ പെണ്‍കുട്ടി മറ്റുള്ളവരെയും മേട്രനേയും പ്രിസിപ്പലിനെയും വിവരം അറിയിക്കു കയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറ വെച്ചതിനു പിന്നില്‍ വയനാട് സ്വദേശിനിയായ യുവതിയാണെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസിലും യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു. സ്വന്തം നഗ്നത കാണുവാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന കാമുകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്നു യുവതി പറഞ്ഞതായാണ് സൂചന. ഇതിനു മുമ്പ് ഇത്തരത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി യുവതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.





കാസര്‍ഗോഡ് : പര്‍ദ്ദ ധരിക്കാതെ നടന്നതിനു കാസര്‍ഗോഡ് സ്വദേശിനി റയാനയ്ക്ക് മൌലികവാദി കളുടെ വധ ഭീഷണി. ഈ മാസം 26 നുള്ളില്‍ പര്‍ദ്ദ ധരിച്ചു തുടങ്ങിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃക ആവുന്ന വിധം റയാനയുടെ വധ ശിക്ഷ നടപ്പിലാക്കും എന്നാണു ഭീഷണി. കുറേ നാളായി റയാനയ്ക്ക് ഇത്തരം ഭീഷണി എഴുത്തുകള്‍ വഴി വരുന്നുണ്ട്. ആദ്യമൊക്കെ പോലീസ് കേസെടുക്കാന്‍ വിമുഖത കാണിച്ചെങ്കിലും റയാന ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണം നടത്തിയ പോലീസ് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് സംശയിക്കപ്പെടുന്നു.
കൊച്ചി : കേരളത്തിന്‍റെ സൌന്ദര്യ റാണിയായി തിരുവനന്തപുരം സ്വദേശിനി ഇന്ദു തമ്പി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ലെ മെറിഡിയനില്‍ തന്നോടൊപ്പം അണി നിരന്ന 22 സുന്ദരി ക്കുട്ടികളെ പിന്തള്ളിയാണ് ഇന്ദു തമ്പി ഒന്നാം സ്ഥാനത്ത് എത്തിയത്. ഫസ്റ്റ് റണ്ണറപ്പ് മഞ്ജുരാജ്. അഹമ്മദാബാദില്‍ സ്ഥിര താമസ ക്കാരിയായ ഷൊര്‍ണ്ണൂര്‍ സ്വദേശിനി യാണ് മഞ്ജുരാജ്. കണ്ണൂര്‍ സ്വദേശിനി സൊണാല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണറപ്പായി. അവസാന റൌണ്ടില്‍ എത്തിയ അഞ്ചു സുന്ദരിമാര്‍ തമ്മില്‍ കനത്ത മല്‍സരം നടന്നു.


























