കൊച്ചി : കേരളത്തിന്‍റെ സൌന്ദര്യ റാണിയായി തിരുവനന്തപുരം സ്വദേശിനി ഇന്ദു തമ്പി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ലെ മെറിഡിയനില്‍ തന്നോടൊപ്പം അണി നിരന്ന 22 സുന്ദരി ക്കുട്ടികളെ പിന്തള്ളിയാണ് ഇന്ദു തമ്പി ഒന്നാം സ്ഥാനത്ത് എത്തിയത്. ഫസ്റ്റ് റണ്ണറപ്പ് മഞ്ജുരാജ്. അഹമ്മദാബാദില്‍ സ്ഥിര താമസ ക്കാരിയായ ഷൊര്‍ണ്ണൂര്‍ സ്വദേശിനി യാണ് മഞ്ജുരാജ്. കണ്ണൂര്‍ സ്വദേശിനി സൊണാല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണറപ്പായി. അവസാന റൌണ്ടില്‍ എത്തിയ അഞ്ചു സുന്ദരിമാര്‍ തമ്മില്‍ കനത്ത മല്‍സരം നടന്നു.

മിസ് കേരള ഇന്ദു തമ്പി
പട്ടിണിയുടെയും പീഡനങ്ങളുടേയും വേദനയുടെയും ലോകം ചുറ്റും നിറയുമ്പോഴും ജീവിതമേ നീ എത്ര സുന്ദരിയാണ് എന്ന് പറയുവാന്‍ പ്രേരിപ്പിക്കുന്നത് എന്ത് എന്നായിരുന്നു അവസാന റൗണ്ടിലെത്തിയ അഞ്ചു പേരോടുമുള്ള ചോദ്യം. സ്‌നേഹവും സഹാനുഭൂതിയും പ്രതീക്ഷയും ആണ് എന്നായിരുന്നു ഇന്ദുവിന്‍റെ ഉത്തരം.

മിസ് കേരള ഇന്ദു തമ്പി, സോണാല്‍ ദേവരാജ്, മഞ്ജുരാജ് എന്നിവര്‍
കണ്ണൂര്‍ സ്വദേശിനി ഐശ്വര്യ മുരളീ ധരന്‍, ചെന്നൈ സ്വദേശിനി ആതിരാ ശ്രീധര്‍ എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രണ്ടുപേര്‍. സാരി, കാഷ്വല്‍ വെയര്‍, ഡിസൈനര്‍ വെയര്‍, കേരള ഡ്രസ് എന്നിങ്ങനെ നാലു വിഭാഗ ങ്ങളില്‍ ആയിരുന്നു മത്സരം.