പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് റൗഫ്‌

February 15th, 2011

kunhalikkutty-shihab-thangal-epathram

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി റൗഫ് വീണ്ടും രംഗത്ത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പാണക്കാട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് റൗഫ് ഇന്നലെ കോഴിക്കോട്ടു നടത്തിയത്.

ശിഹാബ് തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് സംഭവത്തെ ക്കുറിച്ചു വ്യക്തമായി അറിയാമായി രുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയെ ഭയന്നു പ്രതികരിക്കാന്‍ മടിക്കുക യായിരുന്നുവെന്നു റൗഫ് പറഞ്ഞു. താന്‍ ഉന്നയിച്ച സംഭവം സംബന്ധിച്ചുള്ള തെളിവുകള്‍ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കൈമാറാന്‍ തയാറാണെന്നും ഇനി പാണക്കാട് തങ്ങള്‍മാരെ അമ്മാനമാടാന്‍ അനുവദിക്കില്ലെന്നും റൗഫ് വ്യക്തമാക്കി.

കോതമംഗലം പെണ്‍വാണിഭ ക്കേസില്‍ കുഞ്ഞാലിക്കുട്ടിയും ഒരു മുന്‍ കേന്ദ്ര മന്ത്രിയും പ്രതികളായിരുന്നു. ഈ കേസ് ഒതുക്കാന്‍ 15 ലക്ഷം രൂപ ഇടനിലക്കാരനായ ഷെരീഫ് ചേളാരി വഴി പെണ്‍കുട്ടിക്കു നല്‍കിയതായി തനിക്കറിയാമെന്നു റൗഫ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തെ ക്കുറിച്ച് അന്വേഷണം നടത്തിയ അന്വേഷി പ്രവര്‍ത്തക ജമീല മാങ്കാവിനെ സ്വാധീനിക്കാനും മൊഴി മാറ്റി പറയാനുമായി കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതിനായി പി. വി. അബ്ദുള്‍ വഹാബിന്റെ കോഴിക്കോട്ടുള്ള വസതിയില്‍ വെച്ച് ഇവര്‍ക്കു മൂന്നര ലക്ഷം രൂപ നല്‍കിയതിനു താന്‍ സാക്ഷി യാണെന്നും റൗഫ് വെളിപ്പെടുത്തി.

കേസിലെ മുഖ്യ സാക്ഷികളായ റജീന യുടെയും റജുല യുടെയും കേസിന്റെ മൊഴി ഉണ്ടാക്കുന്ന  സമയത്തു താന്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് ഇതില്‍ എത്തിപ്പെട്ടത്. അതേ സമയം, താന്‍ നടത്തിയ വെളിപ്പെടു ത്തലിനെതിരേ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ വില കുറഞ്ഞതാണെന്നു റൗഫ് ആരോപിച്ചു. ഐസ്ക്രീം കേസിന്റെ പുതിയ വെളിപ്പെടുത്തലിനു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലുള്ള ആരോപണം തെളിയിച്ചാല്‍ താന്‍ അത്തരക്കാര്‍ പറയുന്ന എന്തും ചെയ്യാമെന്നും റൗഫ് വെല്ലുവിളിച്ചു.

കുഞ്ഞാലിക്കുട്ടി യുമായി ചേര്‍ന്നു പല തെറ്റുകളും ചെയ്തിട്ടുണ്ട്. അവ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. സത്യം ലോകത്തെ അറിയിക്കാനാണ് ഈ തുറന്നു പറച്ചില്‍. തന്റെ പക്കലുള്ള എല്ലാ രേഖകളും അന്വേഷണ സംഘത്തിനു കൈമാറി യിട്ടുണ്ടെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.

സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവതിയെ പറ്റി അപവാദം : പാസ്റ്റര്‍ അറസ്റ്റില്‍

February 11th, 2011

pastor-epathram

പെരുമ്പാവൂര്‍ : യുവതിയെയും ഭര്‍ത്താവിനെയും പറ്റി അപവാദ പരമായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ഭീഷണി പ്പെടുത്തി പണം തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. പെന്തക്കോസ്ത് വിഭാഗം പാസ്റ്ററായ പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി ആനന്ദ് ഭവനില്‍ ടി. എസ്. ബാലനെ (54) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്‍ അനീഷ് ഒളിവിലാണ്. ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്ത കനുമായ തോമസ് കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പാസ്റ്റര്‍ ബാലനും മകനും നടത്തുന്ന “ദി ഡിഫെന്റര്‍“ എന്ന മാസികയില്‍ തോമസ് കുട്ടിക്കും ഭാര്യക്കും എതിരെ അപകീര്‍ത്തി കരമായ വാര്‍ത്ത കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഇന്റര്‍നെറ്റിലും വന്നു. താന്‍ ഇനിയും വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരി ക്കുമെന്നും പ്രസിദ്ധീകരി ക്കാതിരിക്ക ണമെങ്കില്‍ പണം നല്‍കണമെന്നും പാസ്റ്റര്‍ ബാലന്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. മതം മാറി പാസ്റ്ററായ ബാലനെതിരെ മുന്‍പും അപകീര്‍ത്തി കരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതിനു കേസുണ്ടായിട്ടുണ്ട്.

പരാതിയെ തുടര്‍ന്ന് പാസ്റ്റര്‍ ബാലനും മകനും ഒളിവിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍ എത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാസ്റ്റര്‍ ബാലന്റെ അറസ്റ്റു വൈകുന്നതില്‍ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൌമ്യയുടെ മരണം : ഷൊര്‍ണ്ണൂരില്‍ ഹര്‍ത്താല്‍

February 7th, 2011

violence-against-women-epathram

ഷൊര്‍ണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ടെയിനില്‍ നിന്നു തള്ളിയിട്ട് പീഡനത്തിന് ഇരയായ സൌമ്യയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുവാന്‍ ഇന്ന് ഷൊര്‍ണ്ണൂര്‍ നഗര സഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.

യുവതിയെ തള്ളിയിട്ട് മാനഭംഗം നടത്തിയ സംഭവത്തില്‍ പോലീസ് ഗോവിന്ദ ചാമി എന്ന യുവാവിനെ പിടി കൂടിയിട്ടുണ്ട്. പീഡന ശേഷം യുവതിയെ നഗ്നയായി ട്രാക്കിന്റെ വശത്ത് ഉപേക്ഷിച്ച ഇയാള്‍ യുവതിയുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദ ചാമി.

ചൊവ്വാഴ്ച രാത്രി വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും ഷൊര്‍ണ്ണൂര്‍ സ്റ്റേഷനും ഇടയില്‍ വച്ച് കൊച്ചി ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം നടന്നത്. വനിതാ കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കടന്ന്‍ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ചെങ്കിലും ആരും സഹായ ത്തിനെത്തിയില്ല. ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ അധികം ദൂരത്തല്ലാത്തതിനാല്‍ ട്രെയിന്‍ സാവധാനത്തിലായിരുന്നു നീങ്ങി ക്കൊണ്ടിരുന്നത്. ഇതിനിടയില്‍ യുവതിയെ പുറത്തേക്ക് തള്ളിയിട്ട് ഇയാള്‍ പുറത്തേക്ക് ചാടി. തുടര്‍ന്ന് അവരെ പീഡിപ്പിച്ചു. ട്രെയിനില്‍ നിന്നും വീണ് യുവതിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ട്രെയിനില്‍ നിന്നും രണ്ടു പേര്‍ താഴെ വീണതായി ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവശയായ യുവതിയെ കണ്ടെത്തിയത്. അവരെ പിന്നീട് അതു വഴി പോകുകയായിരുന്ന മന്ത്രി രാജേന്ദ്രന്റെ എസ്കോര്‍ട്ട് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഇന്നലെ മരിക്കുകയായിരുന്നു.

ഷൊര്‍ണ്ണൂര്‍ മഞ്ഞക്കാട് സ്വദേശിനിയായ  സൌമ്യ (23) ജോലി കഴിഞ്ഞു തിരികെ വരുമ്പോഴാണ് ഈ ദുരന്തത്തിനു ഇരയായത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ: വിദ്യാര്‍ത്ഥിനിയെ പിടികൂടി

February 7th, 2011

girl-in-bathroom-epathram

കൊല്ലം: കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ പിടി കൂടി. വയനാട് സ്വദേശിനിയായ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ നഗ്നത പകര്‍ത്തുവാനായി കുളിമുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. ക്യാമറ തുണിക്കുള്ളില്‍ ഒളിപ്പിച്ച് വച്ചിരിക്കു കയായിരുന്നു. കുളിമുറിയില്‍ കയറിയ മറ്റൊരു പെണ്‍കുട്ടിയുടെ കൈ തട്ടി തുണിയും ക്യാമറയും താഴെ വീണു. ക്യാമറ കണ്ടെത്തിയ പെണ്‍കുട്ടി മറ്റുള്ളവരെയും മേട്രനേയും പ്രിസിപ്പലിനെയും വിവരം അറിയിക്കു കയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ക്യാമറ വെച്ചതിനു പിന്നില്‍ വയനാട് സ്വദേശിനിയായ യുവതിയാണെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസിലും യുവതിയുടെ വീട്ടിലും വിവരം അറിയിച്ചു. സ്വന്തം നഗ്നത കാണുവാനാ‍ണ് ക്യാമറ സ്ഥാപിച്ചതെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന കാമുകന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്നു യുവതി പറഞ്ഞതായാണ് സൂചന. ഇതിനു മുമ്പ് ഇത്തരത്തില്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് അറിയുവാനായി യുവതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ്‌ ചെയ്തു. യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മേരി റോയ്‌ കേസില്‍ അന്തിമ വിധി നടപ്പിലാക്കി

October 21st, 2010

mary-roy-epathram

കോട്ടയം : സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ട് കൊണ്ട് കാല്‍ നൂറ്റാണ്ടു കാലം നിയമ യുദ്ധം നടത്തി ചരിത്രത്തില്‍ ഇടം നേടിയ മേരി റോയിക്ക് അവസാനം തന്റെ സ്വത്ത്‌ കൈവശമായി. കേസില്‍ മേരി റോയിക്ക് അനുകൂലമായി 2008 ഡിസംബറില്‍ അന്തിമ വിധി വന്നിരുന്നു. എന്നാല്‍ തര്‍ക്കത്തിന് കാരണമായ വീട്ടില്‍ റോയിയുടെ സഹോദരന്‍ ജോര്‍ജ്ജ് ഐസക്‌ താമസമായിരുന്നു. തനിക്ക്‌ അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാകുന്നില്ലെന്ന് കാണിച്ച് 2009 ജനുവരിയില്‍ അന്തിമ വിധി നടപ്പിലാക്കണം എന്ന് മേരി റോയ്‌ കോട്ടയം സബ് കോടതിയില്‍ ഹരജി നല്‍കി. ഈ കേസിലാണ് ഇന്നലെ കോടതി നടപടി സ്വീകരിച്ചത്. ഇതോടെ വീടിന്റെ പൂര്‍ണ അവകാശം മേരി റോയിക്ക് ലഭിക്കും.

26 വര്‍ഷമായി താന്‍ നീതിക്കായി പൊരുതുന്നു എന്നും സ്വത്തിലുള്ള തങ്ങളുടെ പങ്ക് അവസാനം തനിക്കും സഹോദരിക്കും ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും കോട്ടയത്തെ ഇവര്‍ സ്ഥാപിച്ച പ്രശസ്തമായ “പള്ളിക്കൂടം” സ്ക്കൂള്‍ വളപ്പിലെ സ്വവസതിയില്‍ വെച്ച് മേരി റോയ്‌ അറിയിച്ചു.

പിതൃ സ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ്‌ അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ്‌ സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്‌.

ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയ്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

53 of 541020525354

« Previous Page« Previous « കല സമൂഹത്തിനു വേണ്ടി ആകണം : ഡോ. ടി. എന്‍. സീമ
Next »Next Page » കവി എ. അയ്യപ്പന്‍ അന്തരിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine