തിരുവനന്തപുരം : എസ്. എഫ്. ഐ. മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ് പ്രസിഡണ്ടും, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ആയ സിന്ധു ജോയിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കി. തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് സിന്ധു ജോയി നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിന്ധുവിനെ പുറത്താക്കിയത്.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറണാകുളത്തു നിന്നും കെ. വി. തോമസിനോട് മത്സരിച്ചു സിന്ധു പരാജയപ്പെട്ടിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിന്ധു ജോയ് പങ്കെടുക്കും എന്ന് സൂചനയുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, സ്ത്രീ
പാര്‍ട്ടി ഏതായാലും സ്വന്തം അഭിപ്രായം പറയാനുള്ള അധികാരമാണു പ്രവര്‍ത്തകനു ആദ്യം വേണ്ടത്. നേതാക്കളെയും, അച്ചടക്കത്തേയും ഭയന്ന് പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ജനമനസ്സില്‍ സ്ഥാനം ഉണ്ടാവില്ല.
അധികാരം കണ്ട് ആളുകള്‍ എടംവലം ഓടുമ്പോള്‍ സിന്ധുജോയിക്ക് എന്തുകൊണ്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കൂട? പൊതുപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ എം.എല്‍.എ അല്ലെങ്കില്‍ എം.പി പിന്നെ മന്ത്രി ഇതാണ് ആത്യന്തിക ലക്ഷ്യം.
സിന്ധു ജോയി വിവാഹിതയാകുന്നു
സി പി എമ്മില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയി വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ ഒരു പ്ലാന്‍ററാണ് വരന്‍. ആറുമാസത്തിനകം വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലം മുമ്പാണ് ഈ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചത്. എന്നാല്‍ ഇക്കാര്യം ഏവരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ പെട്ട പ്രതിശ്രുതവരന്‍റെ നിര്‍ബന്ധം മൂലമാണ് സിന്ധു ജോയി സി പി എം ബന്ധം ഉപേക്ഷിച്ചതെന്നാണ് സൂചന. ഈ വിവാഹം തീരുമാനിച്ച ശേഷമാണ് സിന്ധു സി പി എമ്മുമായി കൂടുതല്‍ അകന്നത്. മാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനുമായി അടുത്തിടെ ഉടലെടുത്ത സൌഹൃദവും കോണ്‍ഗ്രസിലേക്കുള്ള വരവിന് അരങ്ങൊരുക്കി.
എസ് എഫ് ഐയിലും പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുമ്പോഴും കടുത്ത ഈശ്വര വിശ്വാസിയായിരുന്നു സിന്ധു ജോയി. താന്‍ മരിച്ചാല്‍ ഏതെങ്കിലും പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കപ്പെടാനല്ല, സെമിത്തേരിയില്‍ സംസ്കരിക്കണമെന്നുള്ളതുകൊണ്ടാണ് സി പി എം വിട്ടതെന്ന് കഴിഞ്ഞ ദിവസം സിന്ധു ജോയി വ്യക്തമാക്കിയിരുന്നു.
മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുള്ളതാണ് സിന്ധു ജോയിയുടെ കുടുംബം. അങ്ങനെയുള്ള സിന്ധു സി പി എമ്മില്‍ തുടരുന്നതിനോട് പ്രതിശ്രുത വരനും കുടുംബത്തിനുമുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പ് സമയത്തുതന്നെ കോണ്‍ഗ്രസിലേക്ക് മലക്കം മറിഞ്ഞതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
—————- സത്യത്തില്‍ ഇതാണ് അപ്പൊ പ്രശ്നം. അതിനാണ് സിന്ധു ഈ ഉരുണ്ടു കളി നടത്തിയേ ???—————–
വിശ്വാസം ഏതായാലും അവരെ തിരികെ വിശ്വാസത്തിലേക്ക് അടുപ്പിക്കും. അല്ലാത്തവര്‍ അവിശ്വാസികള്‍ക്ക് പിന്തുണകൊടുക്കലും, പിന്മാറലുമായി കാലംനീക്കും.