കാസര്‍ഗോഡ് : പര്‍ദ്ദ ധരിക്കാതെ നടന്നതിനു കാസര്‍ഗോഡ് സ്വദേശിനി റയാനയ്ക്ക് മൌലികവാദി കളുടെ വധ ഭീഷണി. ഈ മാസം 26 നുള്ളില്‍ പര്‍ദ്ദ ധരിച്ചു തുടങ്ങിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃക ആവുന്ന വിധം റയാനയുടെ വധ ശിക്ഷ നടപ്പിലാക്കും എന്നാണു ഭീഷണി. കുറേ നാളായി റയാനയ്ക്ക് ഇത്തരം ഭീഷണി എഴുത്തുകള്‍ വഴി വരുന്നുണ്ട്. ആദ്യമൊക്കെ പോലീസ് കേസെടുക്കാന്‍ വിമുഖത കാണിച്ചെങ്കിലും റയാന ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണം നടത്തിയ പോലീസ് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് സംശയിക്കപ്പെടുന്നു.
കഴിഞ്ഞ മാസം ഒരു കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റിയ സംഭവത്തിന് പുറകില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞിരുന്നു.
വസ്ത്ര ധാരണ രീതി വരെ അനുശാസിക്കുന്ന ഇത്തരം താലിബാന്‍ പ്രവണത മൌലിക അവകാശങ്ങളുടെ ലംഘനമാണ് എന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് 23 കാരിയായ ഈ എന്‍ജിനിയര്‍ പ്രചോദനമാവും എന്നും സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ