ഗര്‍ഭനിരോധനത്തിന്‌ സൈക്കിള്‍ബീഡ്‌സ്

December 6th, 2011

cycle beads-epathram

തിരുവനന്തപുരം: സ്‌ത്രീകളുടെ ആര്‍ത്തവത്തിനിടയ്‌ക്കുളള സുരക്ഷിതകാലത്തെ അടിസ്‌ഥാനമാക്കി വികസിപ്പിച്ചെടുത്ത ഗര്‍ഭനിരോധനമാര്‍ഗമായ സൈക്കിള്‍ ബീഡ്‌സിന്റെ ഇന്ത്യയിലെ ഉല്‌പാദനവും വിതരണവും ആരംഭിച്ചു. കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ എച്ച്‌.എല്‍.എല്‍. ലൈഫ്‌കെയര്‍ ആണ്‌ ഇന്ത്യയില്‍ ഇതിന്റെ ഉല്‌പാദനവും വിപണനവും ഏറ്റെടുത്തിട്ടുളളത്‌. ആസൂത്രിതമല്ലാത്ത സന്താനോല്പാദനം തടയാനുള്ള അങ്ങേയറ്റം സ്വാഭാവികമായ രീതിയാണ് ഇത് എന്ന് തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയിലെ ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രത്യുത്‌പാദന ആരോഗ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആണ്‌ ഇതു വികസിപ്പിച്ചെടുത്തത്‌. ആര്‍ത്തവചക്രം 26 മുതല്‍ 32 ദിവസം വരെയുള്ള സ്ത്രീകള്‍ക്കാണ് ഇത് ഉപയോഗപ്രദമായിട്ടുള്ളത്. പ്രത്യേക നിറത്തിലുളള മുത്തുകളടങ്ങിയിട്ടുളള വെറുമൊരു മാലയും ഒരു റബര്‍ വളയവും മാത്രമാണ്‌ സൈക്കിള്‍ബീഡ്‌സിലുളളത്‌. ആര്‍ത്തവം തുടങ്ങുന്ന ദിവസം റബര്‍ വളയം മുത്തുകള്‍ക്കു മുകളിലൂടെ നീക്കും.

മുത്തുകളുടെ നിറം നോക്കി ചില പ്രത്യേകദിവസങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭോല്‌പാദനത്തിനു സാധ്യതയുണ്ടാവില്ല. 95 ശതമാനം ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതാണ്‌ സൈക്കിള്‍ ബീഡ്‌സ്. ആര്‍ത്തവം തുടങ്ങുമ്പോള്‍ വളയം ചുവന്ന മുത്തിലായിരിക്കണം. തുടര്‍ന്നുളള ഓരോ ദിവസവും വളയം ക്രമമായി ശേഷമുളള മുത്തുകളിലേക്കു നീക്കണം. ചുവന്നതോ കറുത്തതോ ആയ മുത്തുകളിലാണു വളയമെങ്കില്‍ ഗര്‍ഭധാരണത്തിനു സാധ്യതയില്ല. അതേസമയം വെളുത്ത മുത്തിനുമേലാണ്‌ വളയമെങ്കില്‍ ഗര്‍ഭധാരണമുണ്ടാകാം. സാധാരണഗതിയില്‍ വളയം വെളളമുത്തുകളിലെത്തുന്നത്‌ ആര്‍ത്തവം തുടങ്ങി എട്ടു മുതല്‍ 19 വരെ ദിവസങ്ങളിലായിരിക്കും. ഈ ദിവസങ്ങളില്‍ മറ്റു പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭധാരണത്തിനു അങ്ങേയറ്റത്തെ സാധ്യതയുണ്ട്‌.

ശാരീരികമായ മറ്റ്‌ നിരോധനമാര്‍ഗങ്ങള്‍ പിന്നീടു പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുമെന്നു ഭയപ്പെടുന്ന നവവധൂവരന്മാര്‍ക്ക്‌ ഏറ്റവും പ്രയോജനപ്പെടുന്നതാണ്‌ ഈ മാര്‍ഗം. എച്ച്.എല്‍.എല്‍. ലൈഫ് കെയറും അമേരിക്കയിലെ സൈക്കിള്‍ ടെക്‌നോളജീസുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉല്പാദനവും വിപണനവും ഏറ്റെടുത്തതെന്ന് എച്ച്.എല്‍.എല്‍. ലൈഫ്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം. അയ്യപ്പന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സൈക്കിള്‍ ബീഡ്സ് വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

പൈക്ക കായികമേള സമാപിച്ചു

November 24th, 2011

കണ്ണൂര്‍: സംസ്ഥാന പൈക്ക വനിതാ കായികമേള സമാപിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാറിന്‍റെയും ആഭിമുഖ്യത്തിലാണ് പൈക്ക കായിക മേള നടന്നത്. വോളിബാളില്‍ കണ്ണൂരിനെ തോല്‍പിച്ച് കൊല്ലം വിജയിച്ചു. വയനാടിനാണ് മൂന്നാം സ്ഥാനം നേടി. കബഡിയില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി തൃശൂരിനെയാണ് ഇവര്‍ നേരിട്ടത്‌. കോട്ടയം മൂന്നാം സ്ഥാനത്തെത്തി. ഖോഖോയില്‍ മലപ്പുറത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം ജേതാക്കളായി. തൃശൂരിനാണ് മൂന്നാം സ്ഥാനം.
സമാപനചടങ്ങില്‍ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ.കെ. വിനീഷ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ

November 11th, 2011

govindhachami-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ഒരു തരത്തിലുള്ള ഇളവും പ്രതി അര്‍ഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്ര ബാബുവാണ് ശിക്ഷ വിധിച്ചത്‌.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പറഞ്ഞു. താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയാണ് എന്നും അവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലക്ഷ്മി ആനന്ദ്‌ സൌന്ദര്യ റാണിയായി

November 6th, 2011

miss-south-india-lakshmi-anand-epathram

കൊച്ചി : കൊച്ചിയില്‍ നടന്ന 9 ആമത് വനിതാ സൌന്ദര്യ മല്‍സരത്തില്‍ ദക്ഷിണേന്ത്യന്‍ സൌന്ദര്യ റാണിയായി ബാംഗ്ലൂര്‍ സ്വദേശിനി ലക്ഷ്മി ആനന്ദ്‌ തെരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ എലിസബത്ത്‌ താടിക്കാരന് രണ്ടാം സ്ഥാനവും യാമിനി ചന്ദറിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഒരു ലക്ഷ്മ രൂപയാണ് സമ്മാനത്തുക. ലോക സുന്ദരീ മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പാര്‍വതി ഓമനക്കുട്ടന്‍, നടന്‍ ശ്രീകാന്ത്‌, മോഡല്‍ റിച്ച, പൂജ ബമ്ര എന്നിവര്‍ അടങ്ങിയ പാനല്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. കൊച്ചി ഗോകുലം പാര്‍ക്ക്‌ ഇന്‍ ഹോട്ടലില്‍ വെച്ചായിരുന്നു മല്‍സരം.

- സുബിന്‍ തോമസ്‌

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌമ്യ വധം: ഗോവിന്ദച്ചാമി കുറ്റക്കാരന്‍

October 31st, 2011

govindhachami-epathram

തൃശ്ശൂര്‍: സൌമ്യ വധക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി. കൊലപാതകം, ബലാത്സംഗം തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളാണ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്. തൃശ്ശൂര്‍ തിവേഗ കോടതിയുടേതാണ് വിധി. കേരള മനസാക്ഷിയെ ഞെട്ടിച്ച സൌമ്യ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി അഡ്വ. ബി. എ. ആളൂരിന്റെ നേതൃത്വത്തില്‍ പി. ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ തുടങ്ങി പ്രമുഖരായ ഒരു സംഘം അഭിഭാഷകര്‍ ആയിരുന്നു അണി നിരന്നത്. പ്രോസിക്യൂഷനു വേണ്ടി എ.സുന്ദരേശന്‍ ഹാജരായി. സൌമ്യയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ പുരുഷ ബീജവും നഖത്തിനിടയില്‍ നിന്നും ലഭിച്ച ത്വക്കിന്റെ ഭാഗവും പ്രതി ഗോവിന്ദച്ചാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും കേസില്‍ നിര്‍ണ്ണായകമായി.

കേസിനെ ദോഷകരമായി ബാധിക്കും വിധം പ്രതിക്ക് അനുകൂലമയ രീതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് അസി. പ്രൊഫസര്‍ ഡോ. ഉമേഷിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തൃശ്ശൂര്‍ അതിവേഗ കോടതി ഫയലില്‍ സ്വീകരിച്ചു.
2011 ഫ്രെബ്രുവരി ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിയില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൌമ്യയെ പ്രതിയായ ഗോവിന്ദച്ചാമി ചെറുതുരുത്തിക്ക് സമീപത്ത് വച്ച് ട്രെയിയിനില്‍ നിന്നും തള്ളിയിട്ട് പീഢിപ്പിക്കുകയും തുടര്‍ന്ന് കൊല ചെയ്യുകയുമാണ് ഉണ്ടായത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മിതഭാഷിയായി കര്‍മ്മ കുശലതയോടെ ഓര്‍മ്മകളിലെ ജേക്കബ്‌
Next »Next Page » മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗംഗാധരന്‍ അന്തരിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine