ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക് റഊഫിന്റെ കത്ത്

October 24th, 2011

shihab thangal-epathram

മലപ്പുറം: പാര്‍ട്ടി മിഷനറിയെ ദുരുപയോഗം ചെയ്യരുതെന്നപേക്ഷിച്ച് മുസ്ലിം ലീഗ് പ്രസിഡന്‍്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റഊഫിന്‍്റെ കത്ത് നല്‍കി ഇന്ത്യന്‍ മുസ്ലിങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് ആരംഭിച്ച പാര്‍ട്ടി നയങ്ങള്‍ ഒരു വ്യക്തിയുടെ അധികാരത്തിനും പണത്തിനും മുന്നില്‍ അടിയറവ് വെക്കരുതെന്ന് കത്തില്‍ പറയുന്നു. സമുദായത്തിന്‍റെ നന്‍മക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി മുന്നോട്ട് വരണമെന്നും സത്യം പുറത്ത് വരാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിതാവിനു ചിലവിനു നല്‍കുവാന്‍ നടി ലിസിയോട് ജില്ലാകളക്ടര്‍

October 20th, 2011

Lissy Priyadarshan-epathram

പ്രശസ്ത നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ നടി ലിസിയോട് അവരുടെ പിതാവിനു  ചിലവിനു നല്‍കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് ഉത്തരവിട്ടു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്റെ ഭാര്യയായി ആഡംഭര ജീവിതം നയിക്കുന്ന ലിസിയുടെ പിതാവ് എം.ഡി.വര്‍ക്കിയാണ് ജീവിക്കുവാനായി സഹായം അഭ്യര്‍ഥിച്ച് ട്രിബ്യൂണലിനെ സമീപിച്ചത്.   താന്‍ ദരിദ്രനാണെന്നും ജീവിക്കുവാന്‍ ആവശ്യമായ ചിലവിനു തരുവാന്‍ കോടതി വിധിയുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. പ്രതിമാസം 5,500 രൂപ വീതം പിതാവിനു ചിലവിനു നല്‍കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിപ്രകാരം ലിസി പണം നല്‍കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് വര്‍ക്കി ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തെ കോടതി നിശ്ചയിച്ച 5,500 രൂപയ്ക പകരമായി 10,000 രൂപയായി ട്രിബ്യൂ‍ണല്‍ ഉയര്‍ത്തി.
കൊച്ചി പൂക്കോട്ടുപടി സ്വദേശിനിയായ ലിസി എണ്‍പതുകളിലാണ് സിനിമയില്‍ എത്തുന്നത്. പ്രിയന്‍-മോഹന്‍ ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധിക്കപ്പെട്ടു. വളരെ പെട്ടെന്നു തന്നെ മലയാളം സിനിമയിലെ നായികാപദവിയിലേക്ക് ഉയര്‍ന്ന ലിസി തുടര്‍ന്ന്  തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് പ്രിയദര്‍ശനുമായി പ്രണയത്തിലാകുകയും വിവാഹിതയാകുകയും ചെയ്തു. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും വിടുകയും പിന്നീട് ലക്ഷ്മി എന്ന പേരു സ്വീകരിക്കുകയുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

October 11th, 2011

violence-against-women-epathram

അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിക്ക് സമീപമുള്ള ഔ‌വര്‍ ലേഡി കോണ്‍‌വെന്റില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സിസിലി എന്ന റോസ്‌ലി (18) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ് സിസ്റ്റര്‍ സിസിലി. കോണ്‍‌വെന്റിലെ മുകള്‍ നിലയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി യതായാണ് കോണ്‍‌വെന്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പെ മൃതദേഹം അഴിച്ച് താഴെ കിടത്തിയിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരെ അകത്തേക്ക് കടത്തി വിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജന പ്രതിനിധികളെ മാത്രം അകത്തേക്ക് കടത്തി വിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള

October 9th, 2011

elizabeth-thadikkaran-epathram

കൊച്ചി : മിസ്‌ കേരള 2011 ആയി കൊച്ചിയിലെ സുന്ദരി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലീ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൌന്ദര്യ മല്‍സരത്തില്‍ 19 സുന്ദരിമാരെ തോല്‍പ്പിച്ചാണ് എലിസബത്ത്‌ കേരള സുന്ദരി പട്ടം നേടിയത്‌. ശ്രുതി നായര്‍ക്ക് രണ്ടാം സ്ഥാനവും മരിയ ജോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. സിനിമാ നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിദ്ദീഖ്‌, മിസ്‌ ഇന്ത്യ നേഹ ഹിംഗെ, മോഡലായ അര്ഷിത ത്രിവേദി, ബോളിവുഡ്‌ സംവിധായകന്‍ റോഷന്‍ അബ്ബാസ്‌ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലാണ് സുന്ദരിമാരെ തെരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശോഭാ ജോണ്‍ അറസ്റ്റില്‍

October 5th, 2011

shobha-john-epathram

ബാംഗ്ലൂര്‍: തന്ത്രിക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശോഭാ ജോണ്‍ അറസ്റ്റിലായി. വരാപ്പുഴ പീഡന ക്കേസിലാണ് ഇവരെ ബാംഗ്ലൂരില്‍ വച്ച് അറസ്റ്റു ചെയ്തത്. പറവൂര്‍ സി. ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. ശോഭാ ജോണിനെ കൂടാതെ ബച്ചു റഹ്മാന്‍, കേപ്പ അനി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശോഭാ ജോണിന്റെ സുഹൃത്തു കൂടിയായ കേപ്പ അനി. കേരളത്തില്‍ ആദ്യത്തെ “വനിതാ ഗുണ്ട” എന്ന് അറിയപ്പെടുന്ന ശോഭാ ജോണ്‍ ബാംഗ്ലൂരിലെ ഒരു കെട്ടിടത്തില്‍ ബലമായി താമസിപ്പിച്ച് തന്നെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി വരാപ്പുഴ കേസിലെ ഇരയായ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ശബരിമല മുന്‍ തന്ത്രിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പണവും സ്വര്‍ണ്ണവും അപഹരിക്കുകയും ചെയ്ത കേസ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുണ്ടര്‍ട്ട് പുരസ്കാര ദാനം
Next »Next Page » തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി »



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine