
- ലിജി അരുണ്‍
വായിക്കുക: മതം, സാമൂഹ്യക്ഷേമം, സ്ത്രീ
കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ് കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.
മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ് ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത് എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.
വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക് വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ് നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, വിവാദം, സ്ത്രീ
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, പീഡനം, സ്ത്രീ
പുതുക്കോട് : പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും, സഹോദരനും ഇളയച്ഛനും പോലീസ് പിടിയിലായി. വീട് ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയുടെ അച്ഛന്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയതായിരുന്നു. അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് പിതാവ് മകളെ ബലമായി ലൈംഗിക ബന്ധത്തിന് വിധേയയാക്കിയത്. ഇത് അറിഞ്ഞ സഹോദരന്‍ രണ്ടു ആഴ്ചയ്ക്ക് ശേഷം സഹോദരിയെ പീഡിപ്പിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. മെയില്‍ തൃശൂരില്‍ വെച്ച് പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിന് വിധേയയാക്കി. വിവരമെല്ലാം വീട്ടിനടുത്തുള്ള ഒരു കന്യാസ്ത്രീ മഠത്തില്‍ അറിയിച്ച പെണ്‍കുട്ടിയോട് മഠത്തിലേക്ക് താമസം മാറാന്‍ അവിടെ നിന്നും ഉപദേശിച്ചു. എന്നാല്‍ താമസം മാറാന്‍ പിതാവും സഹോദരനും അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി വീട്ടില്‍ വഴക്ക് നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വഴക്ക് ഉച്ചത്തിലായതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അവധിക്ക് വിരുന്നു പോവുമ്പോള്‍ തന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് പിതാവിനെയും സഹോദരനെയും ഇളയച്ഛനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
- ജെ.എസ്.
കൊച്ചി: ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവ ദൂഷ്യ ആരോപണം ഉയര്‍ന്ന സി.പി.എം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഉള്ള കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണോ എന്നും കമ്മീഷന്‍ പരിശോധിക്കും. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്. പ്രാഥമിക വിലയിരുത്തലില്‍ കോട്ടമുറിക്കലിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്ന് കണ്ട് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
അടുത്തടുത്ത് ഇത് രണ്ടാമത്തെ തവണയാണ് സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കള്‍ക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അന്വേഷണവും നടപടിയും വരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സ്വഭാവ ദൂഷ്യം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്.
-
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, സ്ത്രീ