കൊച്ചിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരി ആക്രമിക്കപ്പെട്ടു

June 21st, 2011

violence-against-women-epathram

കൊച്ചി : ഐ. ടി. സ്ഥാപനത്തിലെ ജോലിക്കാരിയെ ജോലി ചെയ്തു മടങ്ങുമ്പോള്‍ ഒരു സംഘം ബൈക്കിലെത്തി ആക്രമിച്ചു. ഞാ‍യറാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ തസ്നി ബാനു എന്ന യുവതിക്കും സുഹൃത്തിനും നേരെയാണ് “സദാചാര പോലീസിന്റെ“ ആക്രമണം ഉണ്ടായത്. ബാംഗ്ലൂരിലെ സംസ്കാരമല്ല കേരളത്തില്‍ എന്നും സൂക്ഷിച്ചു നടക്കണമെന്നും പറഞ്ഞായിരുന്നു ആക്രമണം. യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം യുവതിയേയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു സംഘം മടങ്ങിയത്.

പരിക്കേറ്റ യുവതിയെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ സിറ്റി പോലീസ് കമ്മീഷണറോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇനിയും പിടികൂടുവാന്‍ ആയിട്ടില്ല.

മെട്രോ നഗരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന കൊച്ചിയില്‍ ധാരാളം ഐ. ടി. കമ്പനികള്‍ ഉണ്ട്. കോള്‍ സെന്ററുകള്‍ അടക്കമുള്ള ഇത്തരം സ്ഥാപനങ്ങളില്‍ പലയിടത്തും ഷിഫ്റ്റ് സമ്പ്രദായം സാധാരണമാണ്. ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങള്‍  ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

-

വായിക്കുക: , ,

1 അഭിപ്രായം »

ഷാര്‍ജ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി സൗദ പോലീസില്‍ കീഴടങ്ങി

June 21st, 2011

girl-racket-sharjah-epathram

പത്തനംതിട്ട: ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനം ചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ല വീട്ടില്‍ ഷഹന മന്‍സിലില്‍ സൗദ ബീവി പത്തനംതിട്ട സി. ഐ. മുമ്പാകെ കീഴടങ്ങി. ഇവര്‍ ഡല്‍ഹി, ഭൂട്ടാന്‍, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും പെണ്‍വാണിഭ സംഘത്തിലെ മുഖ്യ സൂത്രധാരനുമായ കാസര്‍കോഡ് ആലമ്പാടി അഹമ്മദ്കുട്ടി, സൗദയുടെ മകളും മൂന്നാം പ്രതിയുമായ ഷെമിയ എന്നിവരെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റു ചെയ്തിരുന്നു.

2007 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് 2007 ജൂലൈ 19ന് സൗദയുടെ അയല്‍വാസിയായ യുവതിയെ കൊണ്ടു പോയി സെക്‌സ് റാക്കറ്റിന് കൈമാറുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലിക്കു പകരം സെക്‌സ് റാക്കറ്റിന്റെ കൈയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കിയ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. അതിനു ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 2007 ആഗസ്റ്റ് 13ന് നാട്ടിലെത്തിയ യുവതി സൗദ ബീവിയ്ക്ക് എതിരെ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പല ഉന്നതര്‍ക്കും ബന്ധമുള്ള ഈ കേസ്‌ തേച്ചു മാച്ചു കളയാന്‍ പല ശ്രമങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടാണ് വീണ്ടും കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടതും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തതും. പത്തനംതിട്ടയിലെ മുന്‍ സി. ഐ., രണ്ട് എസ്. ഐ. മാര്‍ എന്നിവരെ ഇതു സംബന്ധിച്ച് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുകയുമാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പീഡനം : പെണ്‍കുട്ടിയെ അച്ഛന്‍ നൂറിലേറെ പേര്‍ക്ക് കാഴ്ച വെച്ചു

June 20th, 2011

violence-against-women-epathram

പറവൂര്‍ : പതിനാലു കാരിയെ പീഡിപ്പിച്ച എഴുപതോളം പേരെ പിടികൂടാനായി പോലീസ്‌ സംഘങ്ങള്‍ ഊര്‍ജ്ജിതമായി തിരച്ചില്‍ തുടങ്ങി. പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് സ്വന്തം മകളെ നൂറിലേറെ പേര്‍ക്ക് കാഴ്ച വെച്ചത്. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതും ഇയാള്‍ തന്നെ. സിനിമയില്‍ എക്സ്ട്രാ വേഷങ്ങള്‍ അഭിനയിക്കുന്ന ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം സിനിമാ രംഗത്തുള്ള പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പിന്നീട് മറ്റു പലരുടെ മുന്‍പിലും ഇയാള്‍ മകളെ കാഴ്ച വെച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച 29 പേര്‍ ഇതിനോടകം പോലീസ്‌ പിടിയില്‍ ആയിട്ടുണ്ട്. ബാക്കിയുള്ളവരെ തേടി പോലീസ്‌ സംഘങ്ങള്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നിവിടങ്ങളിലേക്ക്‌ തിരച്ചില്‍ വ്യാപിപ്പിച്ചു. പോലീസ്‌ അന്വേഷണം ആരംഭിച്ചതോടെ പ്രതികളില്‍ പലരും ഒളിവില്‍ പോയി. പ്രതികളില്‍ രാഷ്ട്രീയക്കാരുടെ പേരുകളൊന്നും ഇല്ല എന്നാണ് സൂചന. കഴിഞ്ഞ ദിവസം തമിഴ്നാട് പൊതു മരാമത്ത്‌ വകുപ്പിലെ ഒരു എന്‍ജിനിയര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു പോലീസ്‌ പിടിയിലായിരുന്നു. പെണ്‍കുട്ടിയെ കടത്താന്‍ ഉപയോഗിച്ച ഇയാളുടെ കാറും പിടിച്ചെടുത്തിട്ടുണ്ട്.

പെണ്‍കുട്ടി തന്റെ ദുരിതത്തെ കുറിച്ച് ഒരു അടുത്ത ബന്ധുവിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഗതി പുറത്തറിഞ്ഞതും പോലീസില്‍ പരാതി നല്‍കിയതും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രണയത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജിവെക്കില്ല; മിനിമോള്‍

June 5th, 2011

കൊല്ലം: ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ലെന്ന് മൈലം പഞ്ചായത്ത് പ്രസിഡണ്ട് ബി.മിനിമോള്‍. പഞ്ചായത്തിലെ സി.പി.എം പ്രധിനിധിയായായ മിനി മോള്‍ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാനായിരുന്ന ജയനുമായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിക്കാരിയായ മിനിമോള്‍ പാര്‍ട്ടിതാല്പര്യത്തിനു വിരുദ്ധമായി ജയനെ വിവാഹം കഴിച്ചു. ഇത് പാര്‍ട്ടിയെ ചൊടിപ്പിച്ചു തുടര്‍ന്ന് മിനിമോള്‍ രാജിവെക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു. എന്നാല്‍ താന്‍ രാജിവെക്കുവാന്‍ ഒരുക്കമല്ലെന്നും പാര്‍ട്ടി വേണമെങ്കില്‍ തനിക്കെതിരെ അവിശ്വാസപ്രമേയം കോണ്ടു വന്ന് പുറത്താക്കിക്കോട്ടെ എന്ന് മിനിമോള്‍ പറഞ്ഞു.  വിവാഹമെന്ന് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും ഇത് പാര്‍ട്ടിയേയോ പഞ്ചായത്തിലെ മറ്റു പ്രവര്‍ത്തനങ്ങളേയോ ബാധിക്കില്ലെന്നും മിനിമോള്‍ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക:

1 അഭിപ്രായം »

സാധാരണ പ്രസവം സ്ത്രീകളുടെ അവകാശം

May 10th, 2011

baby-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പ്രസവങ്ങളില്‍ സിസേറിയന്‍ വര്‍ദ്ധിച്ചുവരുന്നത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പ്രസവ ശസ്‌ത്രക്രിയകള്‍ക്ക്‌ ഇനി ഓഡിറ്റിംഗ്‌ ഏര്‍പ്പെടുത്തും.

സാധാരണ പ്രസവം തങ്ങളുടെ അവകാശമാണെന്ന് ഗര്‍ഭിണികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ഇത് എങ്ങനെ പ്രാവര്‍ത്തികം ആക്കാം എന്നതിനെ കുറിച്ച് ഗര്‍ഭിണിക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ അറിവുകള്‍ നല്‍കണം. സുഖ പ്രസവത്തിന്‌ വേണ്ടിയുള്ള വ്യായാമമുറകള്‍, പ്രസവ വേദന, പ്രസവസംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവയിലെല്ലാം ഗര്‍ഭിണികള്‍ക്ക്‌ ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം.

അത്യാവശ്യ ഘട്ടത്തില്‍ മാത്രമെ സിസേറിയനെ ആശ്രയിക്കാവൂ. സാധാരണ പ്രസവത്തെക്കാള്‍ സിസേറിയനാണ് സുരക്ഷിതമെന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു മേജര്‍ ശസ്ത്രക്രിയയായ സിസേറിയനില്‍ സങ്കീര്‍ണതകള്‍ ഏറെയുണ്ട്. സിസേറിയന്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്ത് മാത്രമേ സിസേറിയന്‍ വേണമോയെന്ന് തീരുമാനിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളുടെ കേസ് റിക്കോര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണം. സങ്കീര്‍ണമായ ഗര്‍ഭാവസ്‌ഥയുടേയും ശസ്‌ത്രക്രിയയിലൂടെ അടക്കമുള്ള പ്രസവങ്ങളുടെയും പ്രതിമാസ ക്ലിനിക്കല്‍ റിപ്പോര്‍ട്ട്‌ ആശുപത്രികളില്‍ തയാറാക്കണം. ഇത്‌ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

ഗര്‍ഭിണിക്ക്‌ മനോധൈര്യം പകരാന്‍ പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസവമുറിയില്‍ ബന്ധുവായ സ്‌ത്രീയെക്കൂടി നില്‍ക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്‌

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

49 of 521020484950»|

« Previous Page« Previous « പ്രവാസി വിവാഹങ്ങള്‍: ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍
Next »Next Page » അഗ്നിയുടെ ആകാശപ്പൂരം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine