ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥല ങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.
ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.
നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.
കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.
നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.
- Denmark President : Mette Frederiksen’s FaceBook Post
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, covid-vaccine, ആരോഗ്യം, ദേശീയ സുരക്ഷ, യൂറോപ്പ്, വൈദ്യശാസ്ത്രം