ജനീവ : കൊവിഡിന്റെ ഡൽറ്റ വക ഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പകരുവാന്‍ കഴിയുന്ന വൈറസ് വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോൺ എന്ന കൊവിഡ് വകഭേദം. ഇത് കൊവിഡ് വാക്സിന്റെ ഫലം കുറക്കും. അതു കൊണ്ടു തന്നെ രോഗ ബാധിതരായി ആശുപത്രികളില്‍ എത്തുന്ന വരുടെ എണ്ണം അധികരിക്കും. മരണ സംഖ്യ കൂടുവാനും ഒമിക്രോൺ വകഭേദം കാരണമാവും എന്നും ലോക ആരോഗ്യ സംഘടന യുടെ (W H O) മുന്നറിയിപ്പ്. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്.
ദക്ഷിണാഫ്രിക്കയില്‍ 2021 നവംബര്‍ ആദ്യവാരത്തിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ആഗോള തല ത്തിൽ ഒമിക്രോണ്‍ ബാധിതരുടെ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് ഇപ്പോൾ 77 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
Omicron is spreading at a rate we have not seen with any previous variant. I need to be very clear: vaccines alone will not get any country out of this crisis.
It’s not vaccines instead of masks, distancing, ventilation or hand hygiene.
Do it all. Do it consistently. Do it well. pic.twitter.com/YAVfJXsviQ— Tedros Adhanom Ghebreyesus (@DrTedros) December 14, 2021
നിലവിലെ വിവരങ്ങൾ പ്രകാരം, ഡെൽറ്റ വക ഭേദം പടര്‍ന്നതിനേക്കാള്‍ അതിവേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദ ത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ് എങ്കിലും വ്യാപന ശേഷി കൂടുതലാണ് എന്നും W H O അധികൃതര്‍ വ്യക്തമാക്കി.
> Image Credit : Reuters
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, world-health-organisation, ആരോഗ്യം, വൈദ്യശാസ്ത്രം