ഇസ്‌ലാമാബാദ്: പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ വധിക്കാന്‍ ആസൂത്രണം ചെയ്ത എട്ടു പേര്‍ പിടിയിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നാലു പേര്‍ ഇസ്‌ലാമാബാദില്‍ നിന്നും നാലു പേര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നും ശനിയാഴ്ച രാത്രിയാണു പിടിയിലായത്.മെയ് 21 ന് ലഭിച്ച സൂചന വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സര്‍ദാരിയുടെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സന്ദര്‍ശന വേളയിലാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ലാദനെ വധിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ സ്ഫോടനങ്ങള്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അല്‍ഖ്വയിദയും താലിബാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ സര്‍ദാരിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് അന്വേഷിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നു സര്‍ദാരി വിട്ടു നില്‍ക്കുകയാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം, പാക്കിസ്ഥാന്‍