ന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, ദുരന്തം, പാക്കിസ്ഥാന്
ഇന്ത്യയുടെ പണം അവര്‍ നേരിട്ടു സ്വീകരിക്കും എങ്കില്‍ മാത്രം കൊടുത്താല്‍ പോരെ? ദുരിത ബാധിതര്‍ക്ക് സഹായഹസ്തം നീട്ടുന്ന ഇന്ത്യയോടും ഇവിടത്തെ ജനതയോടുള്ള അനാരവാണ് പണം നിഷേധിച്ചതിലൂടെ അവര്‍ പ്രകടിപ്പിക്കുന്നത്.
എന്തിനെ പേരില്‍ ആയാലും മറ്റൊരു സംഘടനവഴി ഇത്ര കഷ്ടപ്പെട്ട് അവര്‍ക്ക് പണം നകുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയെ അംഗീകരിക്കുവാന്‍ കഴിയാത്തവര്‍ ഇന്ത്യയുടെ സഹായവും സഹകരണവും ഒരുനിലക്കും അര്‍ഹിക്കുന്നില്ല.
കുമാര്‍ പറഞതു തികച്ചും ശരിയാണ്, അതെങനെയാണ് ഇവിടെ മുക്കാലിനും ബോധമില്ല.