ന്യൂഡൽഹി: കൊവിഡ് വാക്സിൻ പ്രതീക്ഷകൾക്ക് താൽക്കാലിക തിരിച്ചടിയായി ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’. ഇതേത്തുടർന്ന് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് അജ്ഞാത അസുഖം പിടിപ്പെട്ടതെന്ന് കമ്പനിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ലോകത്ത് കൊവിഡ് പരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വാക്സിനാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടേത്. ഈ വർഷം അവസാനത്തോടെയോ, അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ ഓക്സ്ഫഡ് വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് കുത്തിവെപ്പ് സ്വീകരിച്ചയൊരാൾക്ക് അജ്ഞാത അസുഖം കണ്ടെത്തിയതും പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചതും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, വാക്സിൻ, വൈദ്യശാസ്ത്രം