കാഠ്മണ്ഡു: സി. എന്‍. എന്‍. ഹീറോ ഓഫ് ദ ഇയര്‍ പുരസ്കാരം നേപ്പാളി സ്വദേശിനിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അനുരാധാ കൊയ്രാളയ്ക്ക് ലഭിച്ചു. ലൈംഗിക തൊഴിലാളികളെ പുനരധിവ സിപ്പിക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് അനുരാധ കൊയ്രാളയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം ഡോളറാണ് സമ്മാനത്തുക. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ആയിരുന്നു സമ്മാനാര്‍ഹയെ നിശ്ചയിച്ചത്.
മൈഥി നേപ്പാള്‍ എന്ന സംഘടനയുടെ നേതാക്കളില്‍ ഒരാളാണ് അനുരാധാ കൊയ്രാള.
പല കാരണങ്ങളാല്‍ വേശ്യാ വൃത്തിയിലേക്ക് എത്തപ്പെടുന്ന ആയിര ക്കണക്കിനു സ്ത്രീകളെ ഇവര്‍ അതില്‍ നിന്നും രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചിട്ടുള്ള നേപ്പാളിലെ പ്രധാനപ്പെട്ട എന്‍. ജി. ഓ. കളില്‍ ഒന്നാണ് മൈഥി നേപ്പാള്‍.
സി. എന്‍. എന്‍. 2010ലെ ഹീറോ ഓഫ് ദി ഇയര്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗോള തലത്തില്‍ തെരഞ്ഞെടുക്കപെട്ട പത്തു പേരില്‍ ഇന്ത്യയില്‍ നിന്നും മധുര നിവാസിയായ നാരായണന് കൃഷ്ണനും ഉള്‍പ്പെട്ടിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പീഡനം, ബഹുമതി, മനുഷ്യാവകാശം, സാമൂഹ്യ-സേവനം, സ്ത്രീ