ലണ്ടന്‍: സ്ത്രീ പീഠനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജെയ്ക്ക് ബ്രിട്ടനിലെ കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2,40,000 പൌണ്ട് കോടതിയില്‍ കെട്ടി വെയ്ക്കുകയും, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്യണം എന്നിവ ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ സ്വീഡിഷ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ജയിലില്‍ തന്നെ തുടരേണ്ടി വരും. 48 മണിക്കൂറിനകം ഇവരുടെ അപ്പീല്‍ പരിഗണിക്കും എന്നാണ് കരുതുന്നത്.
അസ്സാന്ജെ അറസ്റ്റിലായെങ്കിലും വിക്കിലീക്സ് പുറത്തു വിടുന്ന രേഖകള്‍ അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും വിക്കിലീക്സിന്റെ പുതിയ വെബ് സൈറ്റില്‍ ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം
സത്യം പറയുന്നതു ചിലര്‍ക്കു അസ്സഹനീയം എങ്കിലും അതു പറയാതിരിക്കനവില്ലല്ലൊ