ബെയ്ജിങ് : ലോകത്ത് പുത്തന്‍ സാമ്പത്തിക ശക്തികളായി ഉയര്‍ന്നു വരുന്നു എന്ന് പറയുന്ന ബ്രിക്സ് രാജ്യങ്ങൾ അവരുടെ സാമ്പത്തിക വിനിമയ സൌകര്യത്തിനും നിക്ഷേപക വിശ്വാസ്യതയ്ക്കും കൂടുതല്‍ കരുത്തു പകരാന്‍ പുതിയ ബാങ്കിന് രൂപം നല്‍കുന്നു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലെ പാശ്ചാത്യ അധീശത്വത്തിനെതിരെ ബ്രിക്സ് ഡെവലപ്മെന്‍റ് ബാങ്ക് എന്ന പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഈ സംരംഭം ലോക ബാങ്ക് പോലുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമാന്തരമായ ബാങ്കായാണ് ബ്രിക്സ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍. ചൈനയിലെ ചോങ്ക്വിങ് പട്ടണത്തില്‍ ഈ രാജ്യങ്ങളിലെ സാമ്പത്തിക ചിന്തകര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം അംഗീകരിച്ചത്. 2012 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയിലാണ് ഈ ആശയം ആദ്യമായി ഉയര്‍ന്നു വന്നത്. തുടര്‍ന്ന് നടന്ന ഗൗരവമായി ചര്‍ച്ചകള്‍ ആണ് ബ്രിക്സ് രാജ്യങ്ങള്‍ക്കായി ഒരു ബാങ്ക് എന്ന ലക്ഷ്യം കൈവരിക്കാനായി അംഗ രാജ്യങ്ങള്‍ ശ്രമം തുടങ്ങിയത്. ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ എച്ച്. എച്ച്. എസ്. വിശ്വനാഥനാണു നയിച്ചത്. ബാങ്ക് രൂപം നല്‍കേണ്ടതിന്റെ സൈദ്ധാന്തികവും നിയമപരവുമായ ചട്ടക്കൂടുകള്‍ രൂപവത്കരി ക്കേണ്ടതുണ്ട്. പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഉണ്ടായേക്കാവുന്ന സാങ്കേതിക പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യേണ്ടതിനെ പറ്റി തീരുമാനം എടുക്കാന്‍ രണ്ടു ദിവസത്തെ യോഗത്തില്‍ ധാരണയായി. അന്തിമ തീരുമാനം ദക്ഷിണാഫ്രിക്കയിലെ 2013 ഉച്ചകോടിക്ക് മുമ്പുള്ള യോഗത്തില്‍ ഉണ്ടാകുമെന്നു കരുതുന്നു.