
ധാക്ക: ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ ഒരു സംഘം കലാപകാരികള്‍ പത്തോളം ബുദ്ധമത ക്ഷേത്രങ്ങള്‍ തീയ്യിട്ട് നശിപ്പിച്ചു. കൂടാതെ നിരവധി ബുദ്ധമത വിശ്വാസികളുടെ വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഫേസ്ബുക്കില്‍ ഇസ്ലാമിനെ നിന്ദിക്കുന്ന രീതിയില്‍ ഉള്ള ചിത്രം പ്രസിദ്ധീകരിക്ക പ്പെട്ടിരുന്നു. ഇത് ബുദ്ധമത വിശ്വാസിയായ ഒരാള്‍ ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ബുദ്ധ ക്ഷേത്രങ്ങള്‍ക്കും ബുദ്ധ മതക്കാരുടെ വീടുകള്‍ക്കും നേരെ അക്രമണം നടത്തിയത്. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി ബുദ്ധ മത വിശ്വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളെ ഭയന്ന് തീരദേശ ജില്ലയിലെ കോക്സ് ബസാറിലെ ന്യൂനപക്ഷ വിഭാഗമായ ബുദ്ധ മതക്കാര്‍ ഭീതിയോടെ ആണ് കഴിയുന്നത്. പ്രദേശത്തെ ബുദ്ധ മത വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ രാജ്യത്തെ പ്രമുഖ ബുദ്ധ മത ആചാര്യന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




































