- എസ്. കുമാര്‍
വായിക്കുക: സ്ത്രീ
ഇസ്ലാമാബാദ്: ആണവ സാങ്കേതിക വിദ്യ രണ്ടു രാജ്യങ്ങള്‍ക്ക് കൈമാറിയിരുന്നു എന്നു പാക് ആണവ ശാസ്‌ത്രജ്‌ഞന്‍ എ. ക്യൂ. ഖാന്‍ വെളിപ്പെടുത്തി. പക്ഷേ രണ്ടു രാജ്യങ്ങള്‍ ഏതെന്നു വ്യക്‌തമാക്കിയില്ല. എന്നാല്‍ പാകിസ്‌താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ ഉത്തരവ് അനുസരിക്കുയല്ലാതെ മറ്റ് വഴികള്‍ ഒന്നും തനിക്ക് മുന്നില്‍ ഇല്ലായിരുന്നു എന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. എണ്ണൂറോളം പേരുടെ ഇടയില്‍ ഉള്‍പ്പെട്ട ഈ വിദ്യ രഹസ്യമായി മറ്റ് രാജ്യത്തിനു കൈമാറുക എന്നത് എളുപ്പമായിരുന്നില്ല എങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ബന്ധപ്രകാരം ആ ദൌത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഗൂഢമായ ആണവ വ്യാപന ശൃംഖല തനിക്കുണ്ടെന്നു 2004ല്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഖാന്‍ വീട്ടു തടങ്കലിലായിരുന്നു. മുമ്പ് ലിബിയ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യയും നിര്‍മാണ രഹസ്യവും ഖാന്‍ കൈമാറിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജാംഗ് മീഡിയ ഗ്രൂപ്പുമായുള്ള അഭിമുഖത്തിലാണ് ഈ വിവാദ വെളിപ്പെടുത്തല്‍ ഖാന്‍ നടത്തിയത്.
- ഫൈസല്‍ ബാവ
വായിക്കുക: ആണവം, പാക്കിസ്ഥാന്
കാലിഫോർണിയ : ആപ്പിൾ കമ്പനിയോട് കോടതിയിൽ തോറ്റ സാംസങ്ങ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്മാർട്ട് ഫോണായ ഐഫോൺ-5 പുറത്തിറക്കിയ ഉടൻ ആപ്പിളിനെ തിരിച്ചടിച്ചു. ഐഫോൺ വലിയ സംഭവം ഒന്നുമല്ല എന്ന് തെളിയിക്കുന്നതാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ പരസ്യം. ഐഫോൺ-5 ന്റെ എല്ലാ പ്രത്യേകതകളും ഓരോന്നായി എടുത്ത് ഇതെല്ലാം തന്നെ നേരത്തേ തന്നെ തങ്ങളുടെ ഗാലക്സി എസ്-III ഫോണിൽ ഉണ്ടായിരുന്നതാണ് എന്നാണ് സാംസങ്ങ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. മാത്രവുമല്ല ഐഫോണിൽ ഇല്ലാത്ത തങ്ങളുടെ സവിശേഷതകളും പരസ്യം വിളിച്ചോതുന്നു.
സ്ക്രീൻ വലിപ്പത്തിലും റെസല്യൂഷനിലും ഐഫോണിനേക്കാൾ ഒരു പടി മുന്നിലാണ് എസ്-III. സ്റ്റാൻഡ് ബൈ സമയത്തിലും സംസാര സമയത്തിലും ബഹുദൂരം മുന്നിലും. ഐഫോൺ 225 മണിക്കൂർ സ്റ്റാൻഡ് ബൈ സമയം വാഗ്ദാനം ചെയ്യുമ്പോൾ എസ്-III യുടേത് 790 മണിക്കൂറോടെ ഐഫോണിന്റെ മൂന്നിരട്ടിയിലേറെയാണ്. ഐഫോൺ 8 മണിക്കൂർ സംസാര സമയം നൽകുമെന്ന് പറയുമ്പോൾ എസ്-III നൽകുന്നത് 11.4 മണിക്കൂറാണ്. 2 ജി.ബി. യോടെ എസ്-III യുടെ മെമ്മറി ഐഫോണിന്റെ ഇരട്ടിയാണ്. കൂടാതെ എസ്-III യിൽ 64 ജി.ബി. വരെ എക്സ്റ്റേണൽ മെമ്മറിയായി മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കുകയുമാവാം. ഐഫോണിൽ ഇത്തരത്തിൽ എക്സ്റ്റേണൽ മെമ്മറി ഉപയോഗിക്കാൻ ആവില്ല. തങ്ങളുടെ ഡാറ്റാ കണക്ഷൻ പ്ലഗ് വ്യത്യസ്തമാണ് എന്ന് ആപ്പിൾ അവകാശപ്പെടുന്നതും സാംസങ്ങ് തങ്ങളുടേത് തികച്ചും വ്യാപകവും സ്റ്റാൻഡേർഡുമായ മൈക്രോ യു.എസ്.ബി. ആണെന്ന വെളിപ്പെടുത്തലോടെ നിഷ്പ്രഭമാക്കുന്നു. സാംസങ്ങ് ബാറ്ററി പുറത്തെടുക്കാവുന്നതാണ് എന്നതും ഉപയോക്താക്കൾക്ക് വലിയ ഒരാശ്വാസം തന്നെയാണ്. ഇതിന് പുറമെ സാംസങ്ങിന് മാത്രം അവകാശപ്പെടാവുന്ന ഒട്ടനവധി സൌകര്യങ്ങളും പരസ്യത്തിൽ കാണിച്ചിരിക്കുന്നു.
- ജെ.എസ്.
വായിക്കുക: വിവാദം, സാങ്കേതികം
ലണ്ടൻ : ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്നി കേറ്റ് മിഡില്‍ ടണിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഒരു ഫ്രഞ്ച് മാസിക പ്രസിദ്ധീകരിച്ചു. ടെറസില്‍ കറുപ്പും വെളുപ്പും നിറമാര്‍ന്ന ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ഭാവി രാജ്ഞിയെ കാണുക, നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ എന്ന അടിക്കുറിപ്പോടെ ആണ് ഫ്രഞ്ച് സെലിബ്രിറ്റി മാസികയായ ക്ലോസറിന്റെ പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. കവര്‍ പേജ് കൂടാതെ അഞ്ചോളം ഉള്‍പ്പേജുകളിലും കേറ്റ് മിഡില്‍ ടണിന്റെ വിവിധ പോസിലുള്ള അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ മാസിക നല്‍കിയിട്ടുണ്ട്. മാസികയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വലിയ തോതില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ആധികാരികതയെ കുറിച്ചും സംശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തിയ കേറ്റിന്റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ രഹസ്യമായി പകര്‍ത്തിയതാകാം എന്ന് കരുതുന്നു. ഇതേ കുറിച്ച് രാജകുടുംബം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തയിടെ ഹാരി രാജകുമാരന്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ ഒരു യുവതിക്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത് രാജകുടുംബത്തിനു വലിയ നാണക്കേട് വരുത്തി വെച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ബ്രിട്ടന്‍, മാദ്ധ്യമങ്ങള്‍, വിവാദം
- എസ്. കുമാര്‍
വായിക്കുക: ഇന്റര്‍നെറ്റ്, ബ്രിട്ടന്‍, സ്ത്രീ
സാന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ അതിന്റെ ഐഫോൺ പരമ്പരയിലെ ഏറ്റവും പുതിയ ഐഫോണ്‍ – 5 പുറത്തിറക്കി. ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകായിരുന്നു ഐഫോൺ-5 നെ. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചു നടന്ന ചടങ്ങില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോൺ 5 അവതരിപ്പിച്ചത്.
സ്ക്രീനിന്റെ വലിപ്പം നാല് ഇഞ്ചായി ഉയര്‍ത്തിയതും കനം കുറഞ്ഞതും 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറി എന്നതുമെല്ലാമാണ് എടുത്തു പറയേണ്ട പ്രത്യേകതകള്‍. 112 ഗ്രാമാണ് ഐഫോൺ-5ന്റെ തൂക്കം. അലുമിനിയം, ഗ്ലാസ് എന്നിവയില്‍ കറുപ്പ്, വെള്ള എന്നീ നിറങ്ങളില്‍ മനോഹരമായ രൂപകല്പനയാണ് ഇതിനുള്ളത്.
എതിരാളികളും ടെക്നോളജിയും ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളെ ഉള്‍ക്കൊണ്ടു കൊണ്ടു തന്നെയാണ് ആപ്പിള്‍ കമ്പനി തങ്ങളുടെ പുതിയ ഉല്പന്നത്തെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബാറ്ററി ദൈര്‍ഘ്യം 225 മണിക്കൂറ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അരണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാവുന്ന 8 മെഗാപിക്സെല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. അമേരിക്കന്‍ വിപണിയില്‍ 16 ജിബിക്ക് 199 ഡോളറും, 32 ജിബിക്ക് 299 ഡോളറും, 64 ജിബിക്ക് 399 ഡോളറുമാണ് പുതിയ മോഡലിന്റെ വില. വിപണിയില്‍ സാംസങ്ങിന്റെ ഗ്യാലക്സി ത്രീയുമായാകും ഐഫോണ്‍-5 ഏറ്റുമുട്ടുക.
- എസ്. കുമാര്‍
വായിക്കുക: ഇന്റര്‍നെറ്റ്, സാങ്കേതികം
- എസ്. കുമാര്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം
ടോക്യോ : ദക്ഷിണ ചൈനാ കടലിലെ ഒരു കൂട്ടം സ്വകാര്യ ദ്വീപുകൾ ജപ്പാൻ സർക്കാർ വിലയ്ക്കു വാങ്ങിയതിനെ ചൊല്ലി ചൈന ജപ്പാനുമായി നയതന്ത്ര സൈനിക തലങ്ങളിൽ ഏറ്റുമുട്ടലിന് ഒരുങ്ങുന്നു. ആൾപാർപ്പില്ലാത്ത മൂന്ന് ദ്വീപുകളാണ് കഴിഞ്ഞ ദിവസം ജപ്പാൻ ദ്വീപുകളുടെ ഉടമകളായ ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും 2.6 കോടി ഡോളർ നൽകി സ്വന്തമാക്കിയത്. ഇതിനെതിരെ ചൈന നിരന്തരമായി നൽകിയ ഭീഷണികളെ വക വെയ്ക്കാതെയാണ് ജപ്പാൻ ദ്വീപുകൾ വാങ്ങിയത്. സംഭവം അറിഞ്ഞയുടൻ രണ്ട് യുദ്ധക്കപ്പലുകൾ ചൈന ദ്വീപുകളിലേക്ക് അയച്ചു. ഈ കപ്പലുകൾ ഇപ്പോൾ ദ്വീപുകൾക്കരികിൽ റോന്തു ചുറ്റുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിൽ സൈനിക സംഘർഷം മുറുകുന്നത് ആശങ്കാ ജനകമാണ്. ജപ്പാൻ തീ കൊണ്ടാണ് കളിക്കുന്നത് എന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ദ്വീപുകളുടെ സമാധാനപരവും സുസ്ഥിരവുമായ നിലനിൽപ്പ് ലക്ഷ്യമിട്ടാണ് തങ്ങൾ ദ്വീപ് വിലയ്ക്ക് വാങ്ങിയത് എന്നാണ് ജപ്പാന്റെ പക്ഷം. ജപ്പാന്റെ കോസ്റ്റ് ഗാർഡ് ദ്വീപുകളുടെ സുരക്ഷിതത്വം ഏറ്റെടുക്കും എന്ന് ജപ്പാൻ അറിയിച്ചു.
കഴിഞ്ഞ മാസം ഒരു സംഘം ചൈനാക്കാർ ദ്വീപിലേക്ക് ഒരു ബോട്ടിൽ വരാൻ ശ്രമം നടത്തിയത് ജപ്പാൻ നാവിക സേന തടയുകയും (മുകളിലെ ഫോട്ടോ കാണുക) ചൈനാക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇവരെ വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാൻ എംബസിക്ക് മുൻപിൽ വൻ പ്രതിഷേധമാണ് ചൈനാക്കാർ നടത്തിയത്. ജപ്പാന്റെ പതാക കത്തിക്കുകയും ജപ്പാൻ ഉൽപ്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇന്റർനെറ്റിലും വൻ പ്രതിഷേധമാണ് ജപ്പാനു നേരെ ഉണ്ടായത്. ചൈനയുടെ ദ്വീപാണ് ഇത് എന്നും അതിനാൽ അവിടേക്ക് സഞ്ചരിച്ച ചൈനാക്കാരെ പിടികൂടിയത് അക്രമമാണ് എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
- ജെ.എസ്.
ബെയ്ജിങ് : വെള്ളിയാഴ്ച്ച നടന്ന ഇരട്ട ഭൂകമ്പത്തിൽ തെക്ക് പടിഞ്ഞാറൻ ചൈനയിൽ 80ലേറെ പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ തകർന്നു. മലയോര പ്രദേശമായ ഇവിടെ മലകളിൽ നിന്നും വൻ പാറകൾ വീടുകൾക്ക് മേൽ ഉരുണ്ടു വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ചൈനയിലെ ഏറെ ദരിദ്രരായ ആളുകൾ പാർക്കുന്ന പ്രവിശ്യകളിലാണ് ദുരന്തം സംഭവിച്ചത്. ഇവിടത്തെ ആളുകൾ പ്രധാനമായും ചെറുകിട കൃഷിക്കാരും ഖനിത്തൊഴിലാളികളുമാണ്. റോഡാകെ പാറ കഷ്ണങ്ങൾ നിറഞ്ഞു നിൽക്കുന്നത് ഇവിടേയ്ക്ക് രക്ഷാ പ്രവർത്തകർക്ക് വരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനം ഉണ്ടായത്. അര മണിക്കൂറിനകം ഇത്ര തന്നെ ശക്തമായ മറ്റൊരു ഭൂചലനവുമുണ്ടായി. തുടർന്ന് അനേകം തുടർ ചലനങ്ങളും. ചലനങ്ങളുടെ തീവ്രത ഏറെ കടുത്തതല്ലെങ്കിലും ഇവ ആഴം കുറഞ്ഞ പ്രകമ്പനങ്ങൾ ആയിരുന്നു. ഇത്തരം ആഴം കുറഞ്ഞ കമ്പനങ്ങളാണ് നാശ നഷ്ടങ്ങൾ കൂടുതൽ വരുത്തുന്നത്. വെള്ളിയാഴ്ച്ച നടന്ന ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്റർ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോസ്റ്റാ റിക്കയിൽ നടന്ന ഭൂകമ്പത്തിന്റെ തീവ്രത 7.6 ആയിരുന്നിട്ടും നാശ നഷ്ടങ്ങൾ കുറവായിരുന്നത് അതിന്റെ ആഴം 40 കിലോമീറ്റർ അയിരുന്നത് കൊണ്ടാണ്.
- ജെ.എസ്.
ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനമെഴുതിയ സൈമൺ ഡെന്യർ തന്റെ ലേഖനത്തിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി. വാഷിംഗ്ടൺ പോസ്റ്റിന്റെ ഇന്ത്യാ ബ്യൂറോ ചീഫാണ് ലേഖകൻ. താൻ നേരത്തെ പ്രധാന മന്ത്രിയുടെ ഓഫീസിലെ വാർത്താവിനിമയ ഉപദേശകനായ പങ്കജ് പച്ചൌരിയോട് മാപ്പ് പറഞ്ഞു എന്ന് പറയുന്നത് അസത്യമാണ് എന്നും ലേഖകൻ അറിയിക്കുന്നു. താൻ ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്നാൽ വെബ്സൈറ്റ് അൽപ്പ നേരത്തേക്ക് പ്രവർത്തന രഹിതമായതിനാൽ ലേഖനത്തെ കുറിച്ച് പ്രതികരിക്കാൻ പ്രധാന മന്ത്രിയുടെ ഓഫീസിനു കഴിഞ്ഞില്ലെന്നും ഇതിനാണ് താൻ മാപ്പ് പറഞ്ഞത് എന്നും സൈമൺ വ്യക്തമാക്കി.
നിശ്ശബ്ദനായ പ്രധാന മന്ത്രി ഒരു ദയനീയ ചിത്രമായി എന്ന തലക്കെട്ടിൽ വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആഴത്തിൽ അഴിമതി നിലനിൽക്കുന്ന ഒരു സർക്കാരിനെ നയിക്കുന്ന നിഷ്ഫലനായ പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ്ങ് എന്ന് വർണ്ണിക്കുന്നു.
കൽക്കരി അഴിമതിയെ ചൊല്ലി മന്മോഹൻ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനം സ്തംഭിച്ച കാര്യവും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
മൻ മോഹൻ സിങ്ങ് കൽക്കരി വകുപ്പിന്റെ ചുമതല വഹിച്ച കാലത്ത് സർക്കാർ ഖജനാവിന് വൻ നഷ്ടം വരുത്തിക്കൊണ്ട് കൽക്കരി ഖനന അനുമതി സ്വകാര്യ കമ്പനികൾക്ക് തുച്ഛമായ തുകയ്ക്ക് നൽകിയതാണ് ഇപ്പോൾ സർക്കാർ ഓഡിറ്റർ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇന്ത്യ, മാദ്ധ്യമങ്ങള്‍