

- ന്യൂസ് ഡെസ്ക്
വായിക്കുക: തട്ടിപ്പ്, പാക്കിസ്ഥാന്

ടെഹറാൻ : അമേരിക്കയുടെ വിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ശാസ്ത്ര – സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പാക്കുന്ന കരാറിൽ ഇറാനും ഉത്തര കൊറിയയും ഒപ്പു വെച്ചു. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സംയുക്തമായി ശാസ്ത്ര സാങ്കേതിക പരീക്ഷണ ശാലകൾ സ്ഥാപിക്കുകയും വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി, ഊർജ്ജം, ഭക്ഷണം, കൃഷി എന്നീ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറുകയും ചെയ്യും. ഇറാൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ്, ഉത്തര കൊറിയയുടെ ഭരണത്തലവൻ കിം യോങ് നാം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്. ഉത്തര കൊറിയയ്ക്കും ഇറാനും പൊതു ശത്രുക്കളാണ് ഉള്ളത് എന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അൽ ഖമേനി അറിയിച്ചതായി ഇറാൻ ടെലിവിഷൻ അറിയിച്ചു.
- ജെ.എസ്.
വായിക്കുക: ഇറാന്‍, ഉത്തര കൊറിയ

ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വാത്തയില്‍ ജഡ്ജിയടക്കം മൂന്ന് പേരെ അക്രമികള്‍ വെടിവെച്ച് കൊന്നു. സെഷന്‍സ് ജഡ്ജിയായ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഡ്രൈവറും അംഗരക്ഷകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതികള്‍ക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചു. ആരും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല
- ഫൈസല്‍ ബാവ
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പാക്കിസ്ഥാന്

കാല്‍നൂറ്റാണ്ടായി കമ്പ്യൂട്ടറില്‍ പാറിക്കളിക്കുന്ന മൈക്രോസോഫ്റ്റിന്റെ പതാക ഇനി പാറുകയില്ല. മൈക്രോസോഫ്റ്റിന്റെ ലോഗോയായ പാറിക്കളിക്കുന്ന പതാക ലോഗോയില്‍ മാറ്റം വരുത്തുന്നു. പഴയ നിറങ്ങള്‍ നിലനിര്‍ത്തി പച്ച, നീല, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള നാല് ചതുരക്കട്ടകളുള്ള, വലതു ഭാഗത്ത് മൈക്രോസോഫ്റ്റ് എന്നെഴുതിയതാണ് ഇനി മുതല്‍ മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളുടെ ലോഗോ. മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിന്‍ഡോസ് 8ലും ഓഫിസ് സ്യൂട്ടിലും പുതിയ ലോഗോയാണ് ഉണ്ടാവുക. കമ്പനിയുടെ ബ്ലോഗായ ടെക്‌നെറ്റില്‍ ലോഗോയുടെ മാറ്റത്തെ മൈക്രോസോഫ്റ്റിന്റെ വലിയ മാറ്റമായിത്തന്നെയാണ് വിവരിച്ചിട്ടുള്ളത്.
- ഫൈസല്‍ ബാവ
വായിക്കുക: ഇന്റര്‍നെറ്റ്, ശാസ്ത്രം

ന്യൂഡല്‍ഹി:സാംസങ് ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി. ഈയിടെ ആപ്പിളുമായുളള കോടതിയുദ്ധത്തില്‍ സാംസങ്ങിന് തിരിച്ചടി നേരിട്ടിരുന്നു. കോടിക്കണക്കിനു രൂപ ആപ്പിളിന് നഷ്ടപരിഹാരമായി സാംസങ് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു അതിനു തൊട്ടു പിറകെയാണ് ബെര്‍ലിനില്‍ നടക്കുന്ന രാജ്യാന്തര ഇലക്ട്രോണിക്‌സ് ഷോയില്‍ സാംസങ് ഗ്യാലക്‌സി നോട്ട് 2 പ്രകാശനം ചെയ്ത് തങ്ങളുടെ പ്രതാപത്തിന് ഒരു മങ്ങലും ഉണ്ടായിട്ടില്ല എന്ന് തെളിയിച്ചത്.
1.6 ജിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ എക്‌സിനോസ് 4412 പ്രോസസര്‍ ഉള്ള പുതിയ ടാബ് ലെറ്റില്‍ 5.5 ഇഞ്ച് 1280 720 ആമോഎല്‍ഇഡി ഡിസ്‌പ്ലേയും . ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ ടാബിലുള്ളത്. 16, 32, 64 ജിബി എന്നിങ്ങനെയാണു സ്‌റ്റോറേജ് കപ്പാസിറ്റി. 8 മെഗാ പിക്സല്‍ ക്യാമറയാണു പുറകിലുള്ളത്. ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്, 1.5 ജിബി റാം തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്. 128 രാജ്യങ്ങളില്‍ ഗ്യാലക്‌സി നോട്ട് 2 ലഭ്യമാക്കുമെന്ന് സാംസങ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഒക്ടോബറില്‍ മാത്രമേ മാര്‍ക്കറ്റിലെത്തൂ.
- ഫൈസല്‍ ബാവ
വായിക്കുക: ശാസ്ത്രം, സാമ്പത്തികം

ലണ്ടന്‍ : അമേരിക്ക യില്‍ ലാസ് വേഗാസ് ഹോട്ടലില്‍ ഹാരി രാജകുമാരന്റെ അവധിക്കാല ആഘോഷ ത്തിനിടെ എടുത്ത നഗ്നചിത്രം ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ദി സണ്‍ പത്രത്തിന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികളുടെ പ്രവാഹം.
കഴിഞ്ഞ വെള്ളിയാഴ്ച മര്‍ഡോക്കിന്റെ ടാബ്ലോയ്ഡ് പത്രമായ ദി സണ്‍ പ്രധാന വാര്‍ത്ത ആയിട്ടാണ് ഹാരി രാജകുമാരന്റെ നഗ്ന ചിത്രം പ്രസിദ്ധീകരിച്ചത്. ദി സണ്‍ ഹാരിയുടെ സ്വകാര്യത യിലേക്ക് കടന്നു കയറി എന്ന ആരോപണമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
ഗോസിപ്പ് ശൈലിയിലുള്ള വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഹാരിയുടെ നഗ്ന ചിത്രം പുന : പ്രസിദ്ധീകരിച്ച ഏക ബ്രിട്ടീഷ് പത്രം ദി സണ്‍ ആയിരുന്നു.
- pma
വായിക്കുക: പ്രതിഷേധം, ബ്രിട്ടന്, വിവാദം

അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റിനു സാധ്യത. ഉഷ്ണമേഖലാ പ്രദേശത്തെ കൊടുങ്കാറ്റായ ഐസക്ക് കൂടുതല്‍ ശക്തിയോടെ വീശുമെന്നാണ് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ്. നിലവില്‍ തെക്കന്‍ ഫ്‌ളോറിഡയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം വിതച്ച കൊടുങ്കാറ്റ് മറ്റു ഭാഗത്തേക്ക് വ്യാപിക്കാനും കനത്ത നാശം വിതക്കാനും സാധ്യതയുണ്ട് കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളായ ലൂസിയാന, ഫ്‌ളോറിഡ, മിസ്സിസ്സിപ്പി, അലാബാമ എന്നിവിടങ്ങളില്‍ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
- ഫൈസല്‍ ബാവ

കണ്ഡഹാർ : താലിബാനെ പുറത്താക്കുന്നതിന് മുൻപ് അഫ്ഗാനിസ്ഥാനിൽ നില നിന്നിരുന്ന ഭീകരാവസ്ഥയെ ഓർമ്മിപ്പിച്ചു കൊണ്ട് താലിബാൻ ഒരു ഗ്രാമത്തിലെ 17 പേരുടെ തല അറുത്തു കൊന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു വിരുന്നിൽ പങ്കെടുത്തതിനുള്ള ശിക്ഷാ നടപടി ആയിരുന്നു ഇത്. വിരുന്നിൽ പങ്കെടുത്ത 2 സ്ത്രീകളെയും 15 പുരുഷന്മാരെയും ആണ് താലിബാൻ വധിച്ചത്.
പൊതുവെ കടുത്ത യാഥാസ്ഥിതിക ചിന്താഗതിയുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പൊതു ചടങ്ങുകളിൽ പങ്കെടുക്കാറില്ല. അത്തരം വിരുന്നു സൽക്കാരങ്ങൾ പൊതുവെ രഹസ്യമായാണ് നടത്താറ്. വിരുന്നിൽ സംഗീതം ഉണ്ടായിരുന്നതും താലിബാനെ ചൊടിപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്.
സംഭവത്തെ അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് ഹമീദ് കർസായി അപലപിച്ചു.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ വിമോചനം


ലാസ് വേഗസിലെ ഒരു ഹോട്ടലില്‍ യുവതിയ്ക്കൊപ്പം നഗ്നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഹാരിക്കും ബ്രിട്ടീഷ് രാജ്യകുടുമ്പത്തിനും കനത്ത നാണക്കേട് ഉണ്ടായിരുന്നു. ഓണ്‍ലൈനില്‍ ഈ ചിത്രങ്ങളും അതു സംബന്ധിച്ച വാര്‍ത്തകള്‍ക്കും വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. ഇതിനെ പിന്‍പറ്റി ചൂടേറിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ പപശ്ചാത്തലത്തിലാണ് ഹാരിക്ക് നീലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ വിവിഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ക്ഷണം വന്നിരിക്കുന്നത്. ഈ സംഭവം രാജ്യകുടുമ്പത്തിനു കൂടുതല്‍ നാണക്കേട് ഉണ്ടാക്കി
- ലിജി അരുണ്‍
വായിക്കുക: ബ്രിട്ടന്, വിവാദം

വാഷിങ്ടണ്‍: : തന്റെ എതിര്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കെതിരെ കടുത്ത വിമര്‍ശനവുമായി യു. എസ്. പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത് വന്നു. വരാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് മിറ്റ് റോംനി. സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളില്‍ റോംനിയുടേത് തീവ്രനിലപാടാണ് എന്നും അതിനാല്‍ അദ്ദേഹം യു .എസിന്റെ പ്രസിഡന്റ് എന്ന ഭാരിച്ച ചുമതല വഹിക്കാനാകുംവിധം ഉത്തരവാദിത്തബോധവുമുള്ള ആളല്ലെന്നും ഇത്തരം ഗൗരവബുദ്ധില്ലാത്ത വ്യക്തിയെയല്ല അമേരിക്കയ്ക്ക് ആവശ്യമെന്നും ഒബാമ തുറന്നടിച്ചു. ഒബാമ ആദ്യമായാണ് തന്റെ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഇത്രയും രൂകഷമായ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഈ വിമര്‍ശനം നടത്തിയത്.
- ഫൈസല്‍ ബാവ