സാലി റൈഡ് സ്വവർഗ്ഗരതിക്കാരി

July 25th, 2012

sally-ride-epathram

ന്യൂയോർക്ക് : അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ് താൻ ഒരു സ്വവർഗ്ഗ രതിക്കാരി ആയിരുന്നു എന്ന് തന്റെ ചരമ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു. 1983ൽ ബഹിരാകാശ യാത്ര നടത്തി ലോകത്തെ വനിതകൾക്ക് ആകമാനം ആവേശവും പ്രചോദനവും പകർന്ന സാലി മരണത്തിലൂടെയും തന്റെ സാമൂഹിക പ്രബുദ്ധത നില നിർത്തിയതായി നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ആരാധനാ പാത്രമായ ഒരാൾ താൻ സ്വവർഗ്ഗ രതിക്കാരിയാണ് എന്ന് പുറം ലോകത്തെ അറിയിച്ചത് സ്വന്തം ലൈംഗികതയെ കുറിച്ച് ആത്മാഭിമാനത്തോടെ വളർന്നു വരാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന് സാലിയുടെ സഹോദരി ബേർ റൈഡ് പറഞ്ഞു. സ്വവർഗ്ഗ രതിക്കാർക്ക് ആത്മാഭിമാനത്തോടെ സൈന്യത്തിൽ സേവനം ചെയ്യാൻ സഹായകരമാക്കിക്കൊണ്ട്, ലൈംഗികത അഭിരുചി ചോദിക്കുകയോ പറയുകയോ വേണ്ട എന്ന “ഡോണ്ട് ആസ്ൿ ഡോണ്ട് ടെൽ” എന്ന പിന്തിരിപ്പൻ നയം സൈന്യത്തിൽ നിർത്തലാക്കിയതോടെ അമേരിക്കൻ സമൂഹ മനസ്സിൽ വൻ ചലനമാണ് ഒബാമ സൃഷ്ടിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ

July 25th, 2012

agni-5-missile-epathram

വാഷിംഗ്ടൺ : ഇന്ത്യ ഉല്പ്പാദിപ്പിച്ച പ്ലൂട്ടോണിയം മുഴുവനായി അണവായുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഇപ്പോൾ ഇന്ത്യയുടെ പക്കൽ നൂറോളം ആണവായുധങ്ങൾ ഉണ്ടെന്നും രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞു. അണവ ശേഷിയുള്ള വിക്ഷേപണ സംവിധാനങ്ങൾ കര സേനയിലും നാവിക സേനയിലും വ്യോമ സേനയിലും വിന്യസിക്കണം എന്നാണ് ഇന്ത്യയുടെ പദ്ധതി. എന്നാൽ ഇത് പൂർണ്ണമായി നിറവേറ്റാൻ ഇനിയും കാലതാമസം ഉണ്ടാവും എന്ന് ഇവർ നിരീക്ഷിക്കുന്നു. 130ഓളം ആണവ ആയുധങ്ങൾ നിർമ്മിക്കാൻ തക്കവണ്ണം 520 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഇന്ത്യയുടെ പക്കൽ ഉള്ളത്. എന്നാൽ ഇത് മുഴുവൻ ഇനിയും ഉപയോഗിച്ചു കഴിഞ്ഞിട്ടില്ല.

മുംബൈക്ക് അടുത്തുള്ള ധ്രുവ പ്ലൂട്ടോണിയം ഉത്പാദന റിയാക്ടറിന് പുറമെ വിശാഖപട്ടണത്തിലും കല്പാക്കത്തിലും ഇന്ത്യ പുതിയ റിയാക്ടറുകൾ പണിയുന്നുണ്ട്. ഇതെല്ലാം പ്രവർത്തന ക്ഷമമാവുന്നതോടെ ഇന്ത്യയുടെ പ്ലൂട്ടോണിയം ഉത്പാദന ശേഷി വൻ തോതിൽ വർദ്ധിക്കും. 5000 കിലോമീറ്ററിൽ അധികം ദൂരത്തേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള അഗ്നി 5 മിസൈൽ 2012 ഏപ്രിൽ 19ന് വിജയകരമായി വിക്ഷേപിച്ചതോടെ ചൈനയുടെ അന്തർഭാഗത്തേക്ക് ആക്രമണം നടത്താനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതിനു മറുപടി എന്നവണ്ണം പാക്കിസ്ഥാൻ അണവ പ്രാപ്തിയുള്ള ഷഹീൻ-1 എ എന്ന മദ്ധ്യ ദൂര മിസൈലും പരീക്ഷിച്ചതോടെ സങ്കീർണ്ണമായ ഇന്തോ – പാൿ – ചൈനീസ് സൈനിക സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മൈക്കല്‍ ജാക്‌സന്റെ അമ്മയെ കാണ്മാനില്ലെന്ന് പരാതി

July 24th, 2012

അരിസോണ : വിഖ്യാത പോപ്പ്‌ ഗായകന്‍ അന്തരിച്ച മൈക്കല്‍ ജാക്‌സന്റെ മാതാവ്‌ കാതറൈന്‍ ജാക്‌സനെ (82) ശനിയാഴ്‌ച രാത്രി മുതല്‍  കാണാതായെന്ന്‌ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. ജാക്‌സന്റെ മൂന്നു കുട്ടികള്‍ ഇവരുടെ സംരക്ഷണയിലാണ് കഴിയുന്നത്. മകള്‍ റെബ്ബീയ്‌ക്കൊപ്പം അരിസോണയിലാണ് കാതറീന്‍ ജാക്സന്‍ താമസിച്ചിരുന്നത്. ജാക്സന്റെ കുട്ടികള്‍ സുരക്ഷിതരാണ് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇവരെ കാണാതായ വിവരം ട്വീറ്ററിലൂടെ  ജാക്‌സന്റെ മകള്‍ പാരീസ്‌ ജാക്‌സനാണ് പുറം ലോകത്തെ അറിയിച്ചത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചര്‍ച്ചിലിനെ വധിക്കാന്‍ നാസികള്‍ നടത്തിയ ശ്രമം : രേഖകള്‍ കണ്ടെത്തി

July 21st, 2012

ലണ്ടന്‍: രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ വധിക്കാന്‍ നാസികള്‍ നടത്തിയ ഗൂഡാലോചനയുടെ രേഖകള്‍ പുറത്തായി.  ചോക്ലേറ്റില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെച്ചു നാസികള്‍ ചര്‍ച്ചിലിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായാണ് ചാരസംഘടനകള്‍ കൈമാറിയ യുദ്ധകാല രേഖകളിലെ വെളിപ്പെടുത്തല്‍. അഡോള്‍ഫ് ഹിറ്റ്ലറിന്‍െറ ബോംബ്നിര്‍മാണ വിഭാഗമാണ് മാരക ചോക്ലേറ്റ് നിര്‍മിച്ചതെന്നും  അതിസൂക്ഷ്മമായി ചോക്ലേറ്റിനുളളില്‍ പൊതിഞ്ഞ സ്ഫോടകവസ്തുക്കള്‍ ജര്‍മന്‍ ചാരന്മാര്‍ വഴി ചര്‍ച്ചിലിന്‍െറ തീന്‍മേശയിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടത് ആകര്‍ഷകമായി പൊതിഞ്ഞ ചോക്ലേറ്റ് കഴിക്കുമ്പോള്‍ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. സ്വര്‍ണ്ണ നിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ പീറ്റേഴ്സ് ബര്‍ഗ് എന്ന വന്‍കിട കമ്പനിയുടെ ചോക്ലേറ്റിന്റെ അതേ രൂപത്തില്‍ നിര്‍മ്മിച്ച ചോക്ലേറ്റിലെ അപകടം മണത്തറിഞ്ഞ ബ്രിട്ടീഷ് ചാരന്മാര്‍ ഉദ്യമം പരാജയപ്പെടുത്തുകയായിരുന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ലോറന്‍സ് ഫിഷിനെഴുതിയ കത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിട്ടുള്ളത്. 2009ല്‍ ഫിഷിന്‍െറ ഭാര്യയും പത്രപ്രവര്‍ത്തകയുമായ ജീന്‍ ബ്രെ ആണ് ഈ കത്ത് കണ്ടെടുത്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ തിയറ്ററില്‍ വെടിവയ്‌പ്; 12 മരണം

July 21st, 2012

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ സിനിമാ തീയറ്ററില്‍ ബാറ്റ്‌മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ ‘ദ്‌ ഡാര്‍ക്‌ നൈറ്റ്‌ റൈസി’ന്റെ പ്രദര്‍ശനത്തിനിടെ മുഖംമൂടിധാരി നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. ജയിംസ്‌ ഹോംസ്‌ എന്ന 24 കാരനാണ് അക്രമിയെന്നു കരുതുന്നു. ഇയാള്‍ അമേരിക്കന്‍ പൌരന്‍ തന്നെയാണ്. ഇയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡെന്‍വറിലെ അറോറയിലുള്ള തീയറ്റര്‍ കോംപ്ലക്‌സിലാണ്‌ അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടന്നത്. വെടിവയ്‌പിനുള്ള കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ എഫ്‌.ബി.ഐ. അന്വേഷണം ആരംഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനുള്ള സഹായം അമേരിക്ക വെട്ടിക്കുറച്ചു

July 21st, 2012

terrorism-pakistan

വാഷിംഗ്ടൺ : പാക്കിസ്ഥാനുള്ള അമേരിക്കൻ സൈനിക സഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചു. തീരുമാനം ഐകകണ്ഠേന ആയിരുന്നു. റിപബ്ളിക്കൻ സഭാംഗം ടെഡ് പോ അവതരിപ്പിച്ച പ്രമേയം 1.3 ബില്യൺ ഡോളറിന്റെ കുറവാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചർച്ചയ്ക്ക് ശേഷം 650 മില്യൺ ഡോളറായി കുറച്ചു. ശബ്ദ വോട്ടോടെയാണ് പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഭീകരത്യ്ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ടെഡ് പോ പാക്കിസ്ഥാൻ എന്ന രാഷ്ട്രം വിശ്വസിക്കാൻ കൊള്ളാത്തതും ചതിക്കാൻ മടിയില്ലാത്തതുമാണ് എന്നും പറഞ്ഞു. അമേരിക്കയുടെ സുഹൃത്തെന്ന് സ്വയം പ്രഖ്യാപിച്ച് അമേരിക്കയെ തന്നെ ആക്രമിക്കാൻ ഭീകരവാദികൾക്ക് ധന സഹായം ചെയ്യുകയാണ് പാക്കിസ്ഥാൻ. ഇനിയും ഇത് തുടരാനാവില്ല എന്ന് ടെഡ് പോ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്റ്റീഫന്‍ കോവെ അന്തരിച്ചു

July 18th, 2012
Stephen_Covey-epathram

ന്യുയോര്‍ക്ക് : പ്രശസ്ത എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും Franklin Covey എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന സ്റ്റീഫന്‍ കോവെ അന്തരിച്ചു. ഈ വര്‍ഷം ഏപ്രില്‍മാസത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് വിധിക്കു കീഴടങ്ങിയത്.

സര്‍വകലാശാല അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ധനായും വളര്‍ന്നു.

ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയില്‍ 1996ല്‍ കോവെ ഇടംനേടി. Seven Habits of Highly Iffective people ലോകത്തിലെ ബെസ്റ്റസെല്ലര്‍ പട്ടികയിലാണുള്ളത്. മലയാളമുള്‍പ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.Seven Habits of Highly Iffective people പുസ്തകംതന്നെ 20 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്!

- ലിജി അരുണ്‍

വായിക്കുക:

Comments Off on സ്റ്റീഫന്‍ കോവെ അന്തരിച്ചു

ഇന്ത്യൻ മൽസ്യബന്ധന തൊഴിലാളിയെ അമേരിക്കൻ നാവിക സേന വെടി വെച്ച് കൊന്നു

July 17th, 2012

us-navy-epathram

ദുബായ് : ദുബായ് തീരത്തിനടുത്ത് മൽസ്യബന്ധനം നടത്തുന്ന ബോട്ടിന് നേരെ അമേരിക്കൻ നാവിക സേനാ കപ്പൽ വെടി വെച്ചു. വെടിവെപ്പിൽ ബോട്ടിലെ ഇന്ത്യാക്കാരനായ മൽസ്യബന്ധന തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ് നാട്ടിലെ രാമനാഥപുരം പെരിയപട്ടണം സ്വദേശിയായ ശേഖർ ആണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്. ഇവരോടൊപ്പം ബോട്ടിൽ മൂന്ന് യു.എ.ഇ. സ്വദേശികളും ഉണ്ടായിരുന്നു.

കപ്പലിനു നേരെ വന്ന ചെറു ബോട്ടിനോട് ഗതി മാറ്റാൻ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ബോട്ടിനു നേരെ വെടി വെച്ചത് എന്നാണ് അമേരിക്കയുടെ വിശദീകരണം.

എന്നാൽ കപ്പലിൽ നിന്നും തങ്ങൾക്ക് യാതൊരു വിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല എന്നാണ് അമേരിക്കൻ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 28കാരൻ മുത്തു മുനിരാജ് പറയുന്നത്. വളരെ പെട്ടെന്നാണ് കപ്പൽ ആക്രമണം ആരംഭിച്ചത്. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയുന്നതിന് മുൻപ് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലപ്പെട്ടു എന്നും മുനിരാജ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം

July 15th, 2012

medicine-epathram

വാഷിങ്ടണ്‍ : നിലവില്‍ ഇന്ത്യയില്‍ വിറ്റു വരുന്ന കാന്‍സര്‍ മരുന്നിന്റെ വില വളരെ കുറവാണെന്നും ഉടന്‍ തന്നെ ഈ മരുന്ന് വില കൂട്ടണമെന്നും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്നാല്‍ അമേരിക്കയില്‍ ചികിത്സാ രംഗത്തെ ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് ഒബാമ. ബെയര്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് പേറ്റന്റുള്ള നെക്സവര്‍ എന്ന മരുന്നിന് ബദലായി വില കുറഞ്ഞ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഹഫിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഒബാമയുടെ ഇരട്ടത്താപ്പ് പുറത്തായത്. രണ്ടാഴ്ച മുമ്പ് യു. എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തെരേസ റിയ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് ‍ താക്കീതു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിറിയ ബലാൽസംഗം ആയുധമാക്കുന്നു

July 13th, 2012

syria-women-raped-epathram

ദമാസ്കസ് : വിമതരെ ഒതുക്കാൻ സർക്കാർ സൈനികർ ബലാൽസംഗം ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു എന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വിമത സൈനികരെ പിടികൂടാൻ എന്ന പേരിൽ വീടുകളിൽ കയറുകയും സംഘം ചേർന്ന് വീട്ടിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയുമാണ് സർക്കാർ സൈനികർ ചെയ്യുന്നത് എന്ന് വിമൻ അണ്ടർ സീജ് എന്ന സംഘടന പറയുന്നു. ഇത്തരം 81സംഭവങ്ങൾ എങ്കിലും വ്യക്തമായി തങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന് ഇവർ അറിയിച്ചു. സൈന്യത്തിന് ഇത്തരമൊരു നിർദ്ദേശം നൽകിയതായി തെളിവില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഈ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഇവർ പറയുന്നു. ബലാൽസംഗത്തിന് ശേഷം സ്ത്രീകളെ പലപ്പോഴും ഇവർ കൊല്ലുകയും ചെയ്യും. ഇതും ശത്രുവിനെ ഭയ ചകിതനാക്കാനുള്ള ഒരു യുദ്ധതന്ത്രമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൃഗശാലയിൽ യുവാവിനെ പുലി കടിച്ച് കൊന്നു
Next »Next Page » ക്യാൻസർ മരുന്നിന് വില വർദ്ധിപ്പിക്കാൻ അമേരിക്കൻ സമ്മർദ്ദം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine