ലണ്ടന് : ഒളിമ്പിക്സ് 2012 ന്റെ മാര്ച്ച് പാസ്റ്റില് ഇന്ത്യന് ഇന്ത്യന് ടീം അംഗ ങ്ങള്ക്കൊപ്പം നുഴഞ്ഞു കയറിയ യുവതിയെ തിരിച്ചറിഞ്ഞു. ഇന്ത്യന് പതാകയേന്തിയ സുശീല് കുമാറിനൊപ്പം ബാംഗ്ലൂര് സ്വദേശിയായ മധുര ഹണിയാണ് ചുവപ്പു ഷര്ട്ടും നീല ജീന്സും ധരിച്ചു നടന്നു നീങ്ങിയത്.
മാര്ച്ച് പാസ്റ്റില് യുവതിയെ കണ്ടത് മുതല് ലണ്ടനിലുള്ള ഇന്ത്യന് മാധ്യമ സംഘം വിശദീകരണം തേടിയിരുന്നു. ഇന്ത്യന് സംഘ ത്തലവന് ബ്രിഗേഡിയര് പി. കെ. മുരളീധരന് രാജ, സംഘാടക സമിതിക്ക് പരാതി നല്കി. യുവതി യോടൊപ്പം ഒരു യുവാവ് കൂടി ഉണ്ടായിരുന്നു എങ്കിലും അയാള് ഗ്രൗണ്ടില് പ്രവേശിച്ചില്ല എന്ന് മുരളീധരന് രാജ പറഞ്ഞു.
ഇന്ത്യന് ടീമിനെ സ്റ്റേഡിയ ത്തിന്റെ വാതിലില് നിന്ന് ഗ്രൗണ്ടിന് അടുത്തേക്ക് എത്തിക്കാന് സംഘാടകര് നിയോഗിച്ചതാണ് ഇവരെ. ഗ്രൗണ്ട് വരെ മാത്രമേ ഇവര് ടീമിനെ അനുഗമിക്കൂ എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും അവര് ഗ്രൗണ്ട് മുഴുവന് ടീമിനൊപ്പം വലം വച്ചു. അത്ലറ്റുകളും ടീം ഒഫിഷ്യലുകളും മാത്രം പങ്കെടുക്കേണ്ട മാര്ച് ച്പാസ്റ്റില് ഉടനീളം ഇങ്ങനെ ഒരു അപരിചിത പങ്കെടുത്തത് നാണക്കേട് ആണെന്ന് രാജ പറഞ്ഞു.
മഞ്ഞസാരി ധരിച്ച വനിതാ അത്ലറ്റു കള്ക്ക് ഇയില് ഇവര് ഏറെ ശ്രദ്ധിക്ക പ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന് ടീമിന് ടി. വി. സംപ്രേഷണ ത്തില് ആകെ കുറച്ചു സമയമാണ് കിട്ടിയത്. ഈ സമയമത്രയും അത്ലറ്റുകള്ക്ക് പകരം ഈ യുവതി യെയാണ് ക്യാമറകള് ഫോക്കസ് ചെയ്തത്. ഇന്ത്യന് സംഘ ത്തില് പ്പെട്ടതാണ് എന്ന ധാരണയില് ആയിരുന്നു കാഴ്ചക്കാര്.
എന്നാല് മാര്ച്ച് പാസ്റ്റിനു ശേഷമാണ് ഇവര് ആരെന്ന് ടീമംഗങ്ങള് ചോദിക്കാന് തുടങ്ങിയത്. അപ്പോഴേക്കും ഈ യുവതി സ്ഥലം വിട്ടിരുന്നു.
മധുര ഹണി ലണ്ടനില് ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിനി യാണ്. ലണ്ടനില് താമസമാക്കിയ ഇവര് മാര്ച്ച് പാസ്റ്റിലെ തന്റെ ചിത്രങ്ങള് ഫേസ് ബുക്കില് അപ് ലോഡ് ചെയ്തിരുന്നു. ബാംഗ്ലൂരിലെ സഹപാഠികളാണ് ഇവരെ തിരിച്ചറിഞ്ഞത്.
എന്നാല് സംഭവം വിവാദം ആയതോടെ ഫെയ്സ് ബുക്ക് എക്കൗണ്ട് നിര്ജ്ജീവമാക്കി.