കൈറോ: മൂന്നു ദശകം ഈജിപ്റ്റ് അടക്കി വാണ സ്വേച്ഛാധിപതിയായ ഹുസ്നി മുബാറകിനു അവസാനം സ്വന്തം രാജ്യത്തുനിന്നു തന്നെ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ചു . കഴിഞ്ഞ വര്‍ഷം നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ തെരുവില്‍ തടിച്ചു കൂടിയ 900ത്തോളം പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലാന്‍ മുബാറക് സൈന്യത്തിന് ഉത്തരവ് നല്‍കിയതും തുടര്‍ന്ന് നടന്ന കൂട്ടക്കൊലയുമാണ് കോടതി ശിക്ഷ വിധിക്ക് കാരണമായത്. 2011 ഫെബ്രുവരി 11 ന് പ്രക്ഷോഭത്തിന്റെ 18ആം നാളിലാണ് ലോകത്തെ നടുക്കിയ കൂട്ടക്കുരുതി നടന്നത്. കൈറോയിലെ പൊലീസ് അക്കാദമിയിലാണ് മുബാറകിനെതിരായ വിചാരണ നടന്നിരുന്നത്. കൂടാതെ ഭരണ കാലത്ത് നടത്തിയ നിരവധി അഴിമതി കേസുകളിലും മുബാറക് വിചാരണ നേരിടുന്നുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ജമാല്‍, അലാ എന്നീ പുത്രന്മാര്‍ക്കെതിരെയും കേസുണ്ട്.