ചൈനീസ് വനിത ബഹിരാകാശത്തിൽ

June 17th, 2012

liu-yang-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ബഹിരാകാശത്തിൽ എത്തി. ഇന്നലെ വൈകീട്ട് 6:37ന് ഗോബി മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഷെൻഷൌ-9 എന്ന ചൈനയുടെ നാലാം ബഹിരാകാശ യാത്രായാനം ശൂന്യാകാശത്തിലേക്ക് കുതിച്ചത്. മൂന്ന് പേരടങ്ങുന്ന യാത്രാ സംഘത്തിൽ ലിയു യാങിനെ കൂടാതെ ഇതിനു മുൻപ് രണ്ടു തവണ ബഹിരാകാശ യാത്ര നടത്തി പരിചയ സമ്പന്നനായ ജിങ് ഹായ്പെങ്, ലിയു വാങ് എന്നിവരുമുണ്ട്. ബഹിരാകശ യാത്ര നടത്തുന്ന ആദ്യ ചൈനീസ് വനിതയായ 33 കാരി ലിയു വെങിന് മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും വൻ പിന്തുണയാണ് ലഭിച്ചത്. ബഹിരാകശത്തിൽ ഇവർ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൂ ചി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി

June 17th, 2012

suu-kyi-nobel-prize-epathram

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാൻ : ഇന്ത്യക്ക് അമേരിക്ക 6 മാസം സമയം അനുവദിച്ചു

June 15th, 2012

IRAN-OIL-epathram

വാഷിംഗ്ടൺ : ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യക്ക് നൽകിയ ഇളവ് വെറും 6 മാസത്തേയ്ക്ക് മാത്രമാണ് എന്ന് അമേരിക്ക വ്യക്തമാക്കി. 6 മാസം സമയത്തിനുള്ളിൽ ഇന്ത്യ ഇറാനു മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് ഒബാമ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഗണ്യമായ കുറവ് വരുത്തി എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ അടക്കം 7 രാജ്യങ്ങളെ അമേരിക്ക നടപടികളിൽ നിന്നും വിമുക്തമാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടാഷ ട്രെത്വി ഇനി അമേരിക്കയുടെ ആസ്ഥാന കവയത്രി

June 12th, 2012

natasha-trethewey-epathram
വാഷിങ്ടണ്‍: അമേരിക്കയുടെ ആസ്ഥാന കവി പട്ടത്തിലേക്ക് നടാഷ ട്രെത്വി നിയമിതയായി. അമേരിക്കയുടെ 19ാമത്തെ ആസ്ഥാന കവയത്രിയായി ചുമതല ഏല്‍ക്കുന്ന   46കാരിയായ ഇവര്‍ ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.  നടാഷ ട്രെത്വി ഇപ്പോള്‍ അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ പ്രഫസറായി സേവനം ചെയ്തുവരുകയാണ്.  അടുത്ത സെപ്റ്റംബരില്‍ ഇവര്‍ ഈ പദവിയില്‍  ചുമതലയേല്‍ക്കും. അടുത്തവര്‍ഷം പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രത്യേക ആലാപനവും നടത്തും. കൂടാതെ രാജ്യമെങ്ങും കവിയരങ്ങുകള്‍ സംഘടിപ്പിക്കേണ്ട ചുമതലയും ആസ്ഥാനകവിയുടേതായിരിക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായ ആഭ്യന്തരയുദ്ധം പ്രമേയമാക്കി നിരവധി കവിതകള്‍ രചിച്ച നടാഷയുടെ ‘ദ നാറ്റീവ് ഗാര്‍ഡ്’ എന്ന കാവ്യസമാഹാരം 2007ല്‍ പുലിറ്റ്സര്‍ അവാര്‍ഡ് നേടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെയിനിലെ ബാങ്കുകള്‍ നഷ്ടത്തില്‍; രക്ഷാപദ്ധതിയുമായി യൂറോ രാജ്യങ്ങള്‍

June 12th, 2012

spain-banking-woes-epathram
ലണ്ടന്‍: റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങി, കിട്ടാക്കടം പെരുകിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഇപ്പോള്‍  സ്പെയിനിലെ ബാങ്കുകള്‍. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ സാമ്പത്തിക മാന്ദ്യത്തില്‍ സ്പെയിന്‍ കടപുഴകി വീഴുമെന്നും അങ്ങനെ സംഭവിച്ചാല്‍ യൂറോ രാജ്യങ്ങളെ  വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കും എന്ന  കാരണത്താല്‍ 10,000 കോടി യൂറോ സാമ്പത്തിക സഹായമായി നല്‍കാന്‍ യൂറോ മേഖലയിലെ രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികള്‍ മുന്നേറ്റം പ്രകടമാക്കി. എന്നാല്‍ ഈ സാമ്പത്തിക സഹായം യൂറോ മേഖലയിലെ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ലെനിനിനു ഇനി അന്ത്യവിശ്രമം ആകാം

June 12th, 2012

lenin body-epathram

മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം നടത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രയും കാലം ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. 1924 ജനുവരി 21നാണ് ലെനിന്‍  മരണമടഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. 1953ല്‍ സ്റ്റാലിന്റെ മൃതദേഹവും ഇതുപോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും. 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമൈക്കന്‍ മയക്കുമരുന്ന്‌ രാജാവിന്‌ തടവുശിക്ഷ

June 11th, 2012

Cristopher cock-epathram

കിംഗ്സ്റ്റന്‍: ജമൈക്കയിലെ കുപ്രസിദ്ധ കള്ളകടത്തുകാരനും  മയക്കുമരുന്നു രാജാവുമായ ക്രിസ്റ്റഫര്‍ കോക്കിന് അമേരിക്കയിലെ കോടതി 23 വര്‍ഷം തടവുശിക്ഷ വിധിച്ചു. മയക്കുമരുന്നു കടത്തിന് അമേരിക്കയില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. 43 കാരനായ കോക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളിയായിരുന്നു. മയക്കുമരുന്നുകടത്തു കേസിലും വ്യാപകമായി അക്രമം നടത്തിയ കേസിലുമാണ് കോക്കിന് ശിക്ഷ ലഭിച്ചത്. മരിജുവാന, കൊക്കയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ലോകവ്യാപകമായി വിതരണം ശൃംഖലയുടെ തലവന്‍ ആയിരുന്നു ഇയാള്‍.  ഇത്തരം മയക്കുമരുന്ന് ലോബിയായ ‘ഷവര്‍ പോസെ’ എന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയുടെ തലവനായിരുന്നു 1990കളില്‍ കോക്ക്. അമേരിക്കയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ജമൈക്കന്‍ ഭരണകൂടം 2010ല്‍ കോക്കിനെ അറസ്റ്റ് ചെയ്യുന്നതും അമേരിക്കയ്ക്ക് വിട്ടുനല്‍കുന്നതും. കിംഗ്സ്റ്റനു സമീപം തിവോലി ഗാര്‍ഡനില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കോക്കിനെ അറസ്റ്റ് ചെയ്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹെലികോപ്റ്റര്‍ തകര്‍ന്ന് മന്ത്രിയടക്കം ആറ് മരണം

June 11th, 2012

George-Saitoti-epathram

നെയ്റോബി: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു കെനിയന്‍ ആഭ്യന്തര സുരക്ഷാ കാര്യ മന്ത്രി ജോര്‍ജ് സയ്ടോടിയും സഹമന്ത്രി ഓര്‍വ ഒജോഡയും  മറ്റു നാലു പേരും മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഗോംഗ ടൗണ്‍ വനമേഖലയില്‍ വച്ചാണു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മുന്‍ വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിരിക്കുകയായിരുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എസ്. സൈനികരിലെ ആത്മഹത്യ കൂടുന്നു

June 9th, 2012
US Army-epathram

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആത്മഹത്യയുടെ വഴി തേടുന്ന യു. എസ്. സൈനികരുടെ എണ്ണം ക്രമാതീതംമായി വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ‍. ദിനംപ്രതി ഒരു സൈനികന്‍ എങ്കിലും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു എന്നാന്നു ഏറ്റവും പുതിയ കണക്കു പറയുന്നത്.  ഞെട്ടിപ്പിക്കുന്നതാണ് ഈ   കണക്ക് എന്ന് പെന്റഗണ്‍ വെളിപ്പെടുത്തി. സൈനികര്‍ ‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം തന്നെയാണ് സുപ്രധാന കാരണം. ആത്മഹത്യ ചെയ്യുന്ന സൈനികരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മൂന്ന് വരെയുള്ള കണക്കനുസരിച്ച് 154 സൈനികരാണ് ആത്മഹത്യ ചെയ്തത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ മേഖലകളില്‍ നിയോഗിക്കപ്പെട്ട സൈനികരാണ് മരണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നവരില്‍ ഏറെയും. അനിശ്ചിതമായി നീളുന്ന ദൌത്യങ്ങളും നിരന്തരമുള്ള യാത്രകളുമെല്ലാം ഇവരില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസ്

June 8th, 2012

napalm-girl-epathram

ന്യൂയോർക്ക് : ലോക മനഃസ്സാക്ഷിയെ ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാൻ കാരണമാവുകയും ചെയ്ത നാപാം പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് 40 വയസാവുന്നു. 1972 ജൂൺ 8 നാണ് 9 വയസുള്ള കിം ഫുക്കിന്റെ ഗ്രാമത്തിൽ യുദ്ധ വിമാനങ്ങൾ നാപാം ബോംബുകൾ വർഷിച്ചത്. പതുക്കെ മാത്രം തീ പിടിക്കുന്ന കട്ടിയുള്ള ജെല്ലിയായ നാപാം ഗ്രാമത്തിലെ മരങ്ങൾ അടക്കം സർവ്വതും അഗ്നിക്കിരയാക്കി. ആളിക്കത്തുന്ന ഗ്രാമത്തിൽ നിന്നും അലറിക്കരഞ്ഞു കൊണ്ട് ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ ഹ്യുംഗ് കോങ്ങ് നിക്കിന്റെ അടുത്തേയ്ക്കായിരുന്നു. ദേഹമാസകലം തീ പൊള്ളി തന്റെ അടുത്തേയ്ക്ക് ഓടി വന്ന പെൺകുട്ടിയുടെ ചിത്രം തന്റെ പ്രസ് ക്യാമറ കൊണ്ട് അനശ്വരമാക്കിയ നിക്ക് ബോധ രഹിതയായി നിലം പതിച്ച പെൺകുട്ടിയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടി. പെൺകുട്ടിയെ ചികിൽസിക്കാൻ വിസമ്മതിച്ച ആശുപത്രി അധികൃതരെ സമ്മതിപ്പിക്കാൻ തന്റെ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്റെ തിരിച്ചറിയൽ കാർഡ് പ്രയോഗിക്കേണ്ടി വന്നു എന്ന് ഇപ്പോൾ 61 വയസുള്ള നിക്ക് ഓർക്കുന്നു. ഫോട്ടോയിലെ പെൺകുട്ടി നഗ്നയാണ് എന്നത് ഫോട്ടോ പ്രസിദ്ധീകരിക്കാൻ നയപരമായ തടസ്സമാകും എന്ന് ഭയന്നിരുന്നു. എന്നാൽ ഫോട്ടോയുടെ വാർത്താ പ്രാധാന്യം കണക്കിലെടുത്ത് അസോസിയേറ്റ് പ്രസ് അത് പ്രസിദ്ധീകരിക്കുകയും വിയറ്റ്നാം യുദ്ധം തന്നെ അവസാനിപ്പിക്കുവാൻ അമേരിക്കയെ പ്രേരിപ്പിക്കുമാറ് ലോക മനഃസ്സാക്ഷിയെ ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിഞ്ഞു.

യുദ്ധത്തിന്റെ ഇരകളെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ സദുദ്ദേശ സന്ദേശ വാഹകയായി സേവനമനുഷ്ഠിക്കുവാൻ ആവശ്യപ്പെട്ടതിൽ 49 കാരിയായ ഫുക്ക് സന്തോഷവതിയാണ്. തന്റെ ഫോട്ടോ ലോക സമാധാനത്തിനായി ഉപയോഗിക്കുവാനുള്ള അവസരമാണ് ഇത് തനിക്ക് നൽകിയിരിക്കുന്നത് എന്ന് കിം ഫുക്ക് അഭിമാനിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫേസ്‌ബുക്കിന് അധികം ആയുസില്ലെന്നു നിരീക്ഷണം !
Next »Next Page » യു. എസ്. സൈനികരിലെ ആത്മഹത്യ കൂടുന്നു »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine