

- ന്യൂസ് ഡെസ്ക്

കൈറോ : പുറത്താക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡണ്ട് ഹൊസ്നി മുബാറൿ വൈദ്യ ശാസ്ത്രപരമായി മരണമടഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന് ആഘാതമേറ്റ ഇദ്ദേഹത്തെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന യൂറ തടവറയിൽ നിന്നും ഇന്നലെ രാത്രി അടിയന്തിരമായി ദക്ഷിണ കൈറോയിലെ മആദി സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ഹൃദയം പ്രവർത്തന രഹിതമാകുകയും വൈദ്യുത പ്രഹരങ്ങളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചതായി സർക്കാർ അധീനതയിലുള്ള വാർത്താ ഏജൻസി അറിയിച്ചു. ഹൊസ്നി മുബാറൿ വൈദ്യശാസ്ത്രപരമായി മരണമടഞ്ഞതായും ഏജൻസി അറിയിക്കുന്നു.
എന്നാൽ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി നൈൽ ടി.വി. റിപ്പോർട്ട് ചെയ്തു. മുബാറൿ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്നു എന്നും നൈൽ ടി.വി. പറയുന്നു.
മുബാറക്കിന്റെ ഭാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബന്ധുക്കൾ പറഞ്ഞതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
800ഓളം സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ചുമത്തി ജൂൺ 2ന് ഹൊസ്നി മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, മനുഷ്യാവകാശം

കൈറോ: മുല്ലപ്പൂ വിപ്ലവാനന്തര ഈജിപ്തില്‍ നടന്ന പ്രഥമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തന്നെ വിവാദത്തില്‍. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി രണ്ടാമതും വിജയിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. ഒരിക്കല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു കക്ഷികളെ മാത്രം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഈ തെരെഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ, ബ്രദര്‍ഹുഡും രാജ്യത്തെ ഏതാനും സ്വതന്ത്രപത്രങ്ങളും മുര്‍സി 50ശതമാനത്തിലേറെ വോട്ടുകള്‍ നേടിയതായി അറിയിച്ചു. എതിര്‍സ്ഥാനാര്‍ഥിയും ഹുസ്നി മുബാറകിന്റെ കാലത്തെ പ്രധാനമന്ത്രിയുമായിരുന്ന അഹമ്മദ് ശഫീഖിന്റെ വക്താവ് ബ്രദര്‍ഹുഡിന്റെ ഈ വിജയവാര്‍ത്ത തെറ്റാണെന്ന് പറഞ്ഞു കൊണ്ട് തള്ളിയിട്ടുണ്ടെങ്കിലും രാജ്യമെങ്ങും മുര്‍സി വിജയിച്ചുവെന്ന പ്രതീതിയില്‍ വിജയാഹ്ലാദത്തില്‍ മുങ്ങിയിരിക്കുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
- ലിജി അരുണ്‍
വായിക്കുക: ഈജിപ്ത്, തിരഞ്ഞെടുപ്പ്, യുദ്ധം

- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, പാക്കിസ്ഥാന്

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച വംശീയ കലാപവുമായി ബന്ധപ്പെട്ടാണ് കിങ്ങിനെ ലോകമറിയുന്നത്. അമേരിക്കന്‍ പൊലീസിന്റെ വംശവെറിയുടെ ഇരയായി അറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരന്‍ റോഡ്നി കിങ്ങിനെ(47) ദുരൂഹസാഹചര്യത്തില് നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ കിങ്ങിന്റെ മൃതദേഹത്തില്‍ അപായപ്പെടുത്തിയതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ബി. ബി. സി. റിപ്പോര്‍ട്ട് ചെയ്തു. കിങ്ങിന്റെ പ്രതിശ്രുത വധുവായ സിന്തിയ കെല്ലിയാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു. 1991 മാര്‍ച്ചില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റംചുമത്തി കിങ്ങിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെ രോഷാകുലരായ ജനങ്ങള്‍ പോലീസിനെതിരെ കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഭവത്തിനുത്തരവാദികളായ വെളുത്ത വര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വംശീയ ലഹളയില്‍ 55 പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു. എസ്. വംശവെറിയുടെ ഇര എന്നാണ് റോഡ്നി കിങ്ങിനെ പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, കുറ്റകൃത്യം, ക്രമസമാധാനം, പ്രതിഷേധം

ലണ്ടൻ : ഏപ്രിൽ മാസത്തിൽ ഉറങ്ങാൻ കിടന്ന പെൺകുട്ടി ഉണർന്നത് ജൂണിൽ. അപ്പോഴേക്കും അവളുടെ 9 പരീക്ഷകൾ കഴിഞ്ഞിരുന്നു. സ്വന്തം ജന്മദിനവു ഇതിനിടയ്ക്ക് കടന്നു പോയി. ക്ലീൻ ലെവിൻ സിൻഡ്രോം എന്ന അപൂർവ രോഗമാണ് 15 കാരിയായ ബ്രിട്ടീഷ് വിദ്യാർത്ഥിനി സ്റ്റേസിക്ക്. മാസങ്ങളോളം നീണ്ടു നിൽക്കുന്നു ഇവളുടെ നിദ്ര. ലോകമെമ്പാടും ആയിരത്തോളം പേർക്ക് ഈ അപൂർവ രോഗമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം എന്നും ഈ രോഗം അറിയപ്പെടുന്നു.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ബഹിരാകാശത്തിൽ എത്തി. ഇന്നലെ വൈകീട്ട് 6:37ന് ഗോബി മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഷെൻഷൌ-9 എന്ന ചൈനയുടെ നാലാം ബഹിരാകാശ യാത്രായാനം ശൂന്യാകാശത്തിലേക്ക് കുതിച്ചത്. മൂന്ന് പേരടങ്ങുന്ന യാത്രാ സംഘത്തിൽ ലിയു യാങിനെ കൂടാതെ ഇതിനു മുൻപ് രണ്ടു തവണ ബഹിരാകാശ യാത്ര നടത്തി പരിചയ സമ്പന്നനായ ജിങ് ഹായ്പെങ്, ലിയു വാങ് എന്നിവരുമുണ്ട്. ബഹിരാകശ യാത്ര നടത്തുന്ന ആദ്യ ചൈനീസ് വനിതയായ 33 കാരി ലിയു വെങിന് മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും വൻ പിന്തുണയാണ് ലഭിച്ചത്. ബഹിരാകശത്തിൽ ഇവർ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തും.
- ജെ.എസ്.

ഓസ്ലോ : 12 വർഷം മുൻപ് തനിക്ക് ലഭിച്ച നൊബേൽ പുരസ്കാരം മ്യാന്മാർ പ്രതിപക്ഷ നേതാവ് ഓങ് സാൻ സൂ ചി ഒടുവിൽ കൈപ്പറ്റി. 1991 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് ഓസ്ലോയിൽ നടന്ന ചടങ്ങിൽ വെച്ച് ഇന്ന് സൂ ചി ഏറ്റുവാങ്ങിയത്. 15 വർഷത്തെ വീട്ടു തടങ്കലിൽ നിന്നും താൻ മോചിതയായെങ്കിലും തന്റെ രാജ്യത്തിന് ഇനിയും രാഷ്ട്രീയമായ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്ന് സൂ ചി പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് വ്യക്തമാക്കി. സമ്പൂർണ്ണമായ സമാധാനം എന്നത് ലോകത്തിന് അപ്രാപ്യമായ ലക്ഷ്യം തന്നെയാണ്. ഈ സമ്മാനം വാങ്ങാനായി താൻ യൂറോപ്പിലേക്ക് പുറപ്പെടുമ്പോഴും അക്രമവും വർഗ്ഗീയ സ്പർദ്ധയും, കൊലപാതകങ്ങളും കൊള്ളിവെപ്പും അനുസ്യൂതം തുടരുകയാണ്. വെടിനിർത്തൽ കരാറുകൾ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ വഴി തെളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും സൂ ചി വെളിപ്പെടുത്തി. മ്യാന്മാറിലെ മുസ്ലിം ബുദ്ധമത വിഭാഗങ്ങൾ തമ്മിലുള്ള വർഗ്ഗീയ ലഹളയിൽ 29 പേർ കൊല്ലപ്പെടുകയും 30,000 ത്തിലേറെ പേർക്ക് കിടപ്പാടം നഷ്ട്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
- ജെ.എസ്.
വായിക്കുക: ബഹുമതി, മനുഷ്യാവകാശം, മ്യാന്മാര്, സ്ത്രീ

വാഷിംഗ്ടൺ : ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യക്ക് നൽകിയ ഇളവ് വെറും 6 മാസത്തേയ്ക്ക് മാത്രമാണ് എന്ന് അമേരിക്ക വ്യക്തമാക്കി. 6 മാസം സമയത്തിനുള്ളിൽ ഇന്ത്യ ഇറാനു മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കണം എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്ന് ഇത് സംബന്ധിച്ച് ഒബാമ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
ഇറാനുമായുള്ള എണ്ണ വ്യാപാരത്തിൽ ഗണ്യമായ കുറവ് വരുത്തി എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യ അടക്കം 7 രാജ്യങ്ങളെ അമേരിക്ക നടപടികളിൽ നിന്നും വിമുക്തമാക്കിയിരുന്നു.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇന്ത്യ, ഇറാന്, സാമ്പത്തികം

വാഷിങ്ടണ്‍: അമേരിക്കയുടെ ആസ്ഥാന കവി പട്ടത്തിലേക്ക് നടാഷ ട്രെത്വി നിയമിതയായി. അമേരിക്കയുടെ 19ാമത്തെ ആസ്ഥാന കവയത്രിയായി ചുമതല ഏല്‍ക്കുന്ന 46കാരിയായ ഇവര്‍ ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. നടാഷ ട്രെത്വി ഇപ്പോള്‍ അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ പ്രഫസറായി സേവനം ചെയ്തുവരുകയാണ്. അടുത്ത സെപ്റ്റംബരില്‍ ഇവര്‍ ഈ പദവിയില്‍ ചുമതലയേല്‍ക്കും. അടുത്തവര്‍ഷം പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രത്യേക ആലാപനവും നടത്തും. കൂടാതെ രാജ്യമെങ്ങും കവിയരങ്ങുകള്‍ സംഘടിപ്പിക്കേണ്ട ചുമതലയും ആസ്ഥാനകവിയുടേതായിരിക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമായ ആഭ്യന്തരയുദ്ധം പ്രമേയമാക്കി നിരവധി കവിതകള്‍ രചിച്ച നടാഷയുടെ ‘ദ നാറ്റീവ് ഗാര്‍ഡ്’ എന്ന കാവ്യസമാഹാരം 2007ല്‍ പുലിറ്റ്സര്‍ അവാര്‍ഡ് നേടിയിരുന്നു.
- ന്യൂസ് ഡെസ്ക്