
വാഷിംഗ്ടണ്‍: പാകിസ്‌താനു നിലവില്‍ നല്‍കിയിരുന്ന 520 ലക്ഷം ഡോളറില്‍ നിന്ന് 330 ലക്ഷം യു. എസ്. ഡോളര്‍ ധനസഹായം യു. എസ്. സെനറ്റ് പാനല്‍ വെട്ടിക്കുറച്ചു. ഇതേ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. ഒസാമ ബിന്‍ലാദനെ കണ്ടുപിടിക്കാന്‍ സി. ഐ. എയെ സഹായിച്ച കുറ്റത്തിനു ഡോക്‌ടര്‍ ഷാഹില്‍ അഫ്രീദിയെ 33 വര്‍ഷം തടവുശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. സെനറ്റ് പാനല്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സെനറ്റ് അപ്രോപ്രിയേറ്റ് കമ്മറ്റി ഐക്യകണ്‌ഠമായാണ് പാസാക്കിയത്.
രാജ്യദ്രോഹം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഡോ. അഫ്രീദിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ലാദനെ ചികിത്സിക്കാന്‍ അബോട്ടബാദില്‍ എത്തിയ അഫ്രീദി ലാദന്റെ കുടുംബാംഗങ്ങളുടെ രക്‌ത സാംപിള്‍ എടുത്ത് ഡി. എന്‍. എ. പരിശോധനയ്‌ക്ക് സി. ഐ. എയെ സഹായിക്കുകയായിരുന്നു.
ഡോ. അഫീദിക്കെതിരായ പാകിസ്‌താന്റെ ഈ നടപടിയെ അപലപനീയമെന്നു സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് ചെയര്‍പേഴ്‌സണ്‍ ഡിയാനെ ഫെയിന്‍സ്‌റ്റീന്‍ പറഞ്ഞു. അഫ്രീദിയെ ചാരനായി മുദ്രകുത്തുവല്ല, സേവനത്തെ പ്രകീര്‍ത്തിക്കുകയും പാരിതോഷികം നല്‍കുകയുമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.






ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സോഷ്യല്‍ നെറ്റ്വര്‍ക് ട്വിറ്ററിനു അപ്രഖ്യാപിത നിരോധനം. പാക്കിസ്ഥാനില്‍ പല ഭാഗങ്ങളിലും ട്വിറ്റര്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ട്വിറ്റര്‍ നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികിന്റെ വാദം. എന്നാല്‍, ഇസ്ലാമാബാദും റാവല്‍ പിണ്ടിയും ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളിലൊന്നും ട്വിറ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നു പരാതിയുണ്ട് വ്യാപകമായുണ്ട്. കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും ട്വിറ്റര്‍ ഉപയോഗിക്കാനുള്ള സൗകര്യം അപ്രഖ്യാപിതമായി വിലക്കി എന്നാണ് സൂചന.




























