

- ന്യൂസ് ഡെസ്ക്
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, ദുരന്തം

പാരീസ്: ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാം വട്ടം വോട്ടെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിക്ക് തിരിച്ചടി. ആദ്യവട്ടം വോട്ടെടുപ്പില്‍ യാഥാസ്ഥിതിക കക്ഷിയുടെ സര്‍കോസിക്ക് 25-26 ശതമാനം വോട്ടേ കിട്ടിയുള്ളൂ. ഇദ്ദേഹം രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടതായി എ. എഫ്. പി. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എതിരാളി ഒലാദിന് 28-29 ശതമാനം വോട്ടോടെ ഒന്നാമതെത്തി. തീവ്രവലതുപക്ഷ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മാരിന്‍ ലെ പെന്‍ 17-20 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി. തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലുക് മെലങ്കോണ്‍ 11-13 ശതമാനം വോട്ടോടെ നാലാമതെത്തി. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: തിരഞ്ഞെടുപ്പ്, ഫ്രാന്‍സ്
ബെയ്ജിങ് : ചൈനയില്‍ കനത്ത കാറ്റിലും മഴയിലും 29 പേര്‍ മരിച്ചു. വന്‍ കാര്‍ഷികനാശവും ഉണ്ടായിട്ടുണ്ട്. വലുപ്പമുള്ള ആലിപ്പഴങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു.10,000 ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയെന്നാണ് റിപ്പോര്‍ട്ട്. 24 ഓളം പ്രവിശ്യകളെ കാറ്റും മഞ്ഞുവീഴ്ച്ചയും ബാധിച്ചിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്

ബെയ്റൂട്ട് : ഐക്യ രാഷ്ട്ര സഭ നിയോഗിച്ച 5 സന്ധി നിരീക്ഷകർ നിരായുധരായി സിറിയയിലെ കലാപ കലുഷിതമായിരുന്ന ഹോംസ് നഗരത്തിന്റെ ഹൃദയത്തിലൂടെ ശനിയാഴ്ച്ച നടന്നു നീങ്ങിയതോടെ സമാധാനത്തിനുള്ള താൽക്കാലിക സാദ്ധ്യത നഗരത്തിൽ തെളിഞ്ഞു. ഐക്യ രാഷ്ട്ര സഭയുടെ എട്ടംഗ പൈലറ്റ് നിരീക്ഷക സംഘത്തിലെ അംഗങ്ങളായിരുന്നു അവർ. പ്രസിഡണ്ട് ബഷർ അസദിനെ നീക്കം ചെയ്യാൻ വിദേശ സൈനിക സഹായം ആവശ്യപ്പെട്ട് ജനം പ്രക്ഷോഭം നടത്തിയതിനെ കടുത്ത സൈനിക നടപടികൾ കൊണ്ട് ആഴ്ച്ചകളോളം നേരിട്ടതിനെ തുടർന്ന് സിറിയയിൽ നിലനിന്ന പ്രക്ഷുബ്ധ അന്തരീക്ഷത്തിന് താൽക്കാലികമായെങ്കിലും അറുതി വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര സമാധാന ശ്രമങ്ങളുടെ തുടർച്ചയായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി സിറിയയിലെ സമാധാന നിരീക്ഷകരുടെ എണ്ണം മുന്നൂറായി വർദ്ധിപ്പിക്കാൻ ഇന്നലെ തീരുമാനിക്കുകയുണ്ടായി.
- ജെ.എസ്.
വായിക്കുക: ഐക്യരാഷ്ട്രസഭ, ക്രമസമാധാനം, സിറിയ

മാലി : സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു എന്ന ആരോപണം നിലനിൽക്കുന്ന മാലിദ്വീപ് പ്രസിഡണ്ട് മൊഹമ്മദ് വഹീദ് അടുത്തൊന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഉദ്ദേശമില്ല എന്ന് അറിയിച്ചു. ഭരണഘടന പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താൻ ഇനിയും സമയം ആവശ്യമാണ് എന്നാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. സുഹൃദ് രാജ്യമായ ഇന്ത്യയും, കോമണവെൽത്ത് രാജ്യങ്ങളും അമേരിക്കയും ഉടൻ തെരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യം മുന്നോട്ടു വെച്ച സാഹചര്യത്തിലാണ് പ്രസിഡണ്ട് ഈ നിലപാട് കൈക്കൊണ്ടത് എന്നത് ശ്രദ്ധേയമാണ്. 2013 ജൂലൈയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാവൂ എന്ന് പ്രസിഡണ്ടിന്റെ ഒഫീസിൽ നിന്നുമുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: ഇന്ത്യ, ക്രമസമാധാനം, മനുഷ്യാവകാശം, മാലിദ്വീപ്

വാഷിംഗ്ടൺ : ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെട്ട് വരുന്നുണ്ടെങ്കിലും അപകട സാദ്ധ്യത ഇപ്പോഴും നിലനിൽക്കുന്നു എന്നും സമ്പദ്ഘടന അത്യന്തം ലോലമാണ് എന്നും അന്താരാഷ്ട്ര നാണയ നിധി അറിയിച്ചു. അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ വന്ന ഗുണകരമായ മാറ്റവും യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയുടെ അപകട സാദ്ധ്യത കുറഞ്ഞതും ആഗോള വളർച്ചാ നിരക്കിനെ സഹായിച്ചു. എണ്ണ വിലയിൽ വന്നേക്കാവുന്ന വർദ്ധനയോ യൂറോപ്പിലെ കട പ്രതിസന്ധിയോ ലോക സമ്പദ് വ്യവസ്ഥയെ വീണ്ടും വൻ പ്രതിസന്ധിയിൽ എത്തിച്ചേക്കാം എന്നും ഐ. എം. എഫ്. മുന്നറിയിപ്പ് നൽകുന്നു.
- ജെ.എസ്.
വായിക്കുക: സാമ്പത്തികം
വാഷിംഗ്‌ടണ്: ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി യു എസ് പൌരനും കൊറിയന്‍ വംശജനുമായ ജിം യോങ് കിമ്മിനെ തെരഞ്ഞെടുത്തു. അമേരിക്കയുടെ പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചു അതോടെ ദക്ഷിണാഫ്രിക്കയുടെ നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ നാമനിര്‍ദേശം ചെയ്ത ഞ്യോസി ഒകോഞോ ല്വീലയെ ജിം യോങ്ങ് കിം പിന്തള്ളി ജൂലൈ ഒന്നിനാണ് കിം സ്ഥാനമേറ്റെടുക്കുക. അഞ്ച് വര്‍ഷമാണ് ലോക ബാങ്ക് പ്രസിഡന്റിന്റെ കാലാവധി. നൂറ്റിയെണ്‍പത്തിയേഴ് രാഷ്ട്രങ്ങള്‍ ലോകബാങ്കില്‍ അംഗങ്ങളാണ്. അംഗത്വമുള്ള എല്ലാ രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരാണ്
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, സാമ്പത്തികം

സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വീണ്ടും 6.4. തീവ്രതയുള്ള ഭൂചലനം. സമുദ്രാടിത്തട്ടില്‍ നിന്ന് ഏറെ താഴെയാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യ ഭൗമ ശാസ്ത്ര വിഭാഗം പറഞ്ഞു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച ബന്ദ ആചെയില്‍ എട്ടിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനത്തിന്റെ തുടര്‍ചലനമാണ് ഇന്നലെ ഉണ്ടായത് എന്ന് കരുതുന്നു.
- ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ് : നുഴഞ്ഞു കയറ്റക്കാരുടെ ആക്രമണത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ തകർന്ന പാക്കിസ്ഥാനിലെ ഒരു ജെയിലിൽ നിന്ന് 400ഓളം തടവുകാർ രക്ഷപ്പെട്ടു. ഗ്രനേഡുകളും റോക്കറ്റുകളും അടക്കം വൻ പടക്കോപ്പുകളുമായിട്ടാണ് ആക്രമണം നടന്നത്. ഞായറാഴ്ച്ച രാവിലെ നടന്ന ആക്രമണത്തിൽ 150ഓളം ഭീകരർ പങ്കെടുത്തു. താലിബാനും അൽ ഖൈദയും എറെ സജീവമായ പ്രദേശത്തായിരുന്നു ഈ സെൻട്രൽ ജെയിൽ സ്ഥിതി ചെയ്തിരുന്നത്.
അയിരത്തോളം തടവുകാർ പാർത്തിരുന്ന ജെയിലിൽ ഒട്ടേറെ ഭീകരരും ഉണ്ടായിരുന്നു. രക്ഷപ്പെട്ടതിൽ നിരവധി ഭീകരരും ഉണ്ട്. അടുത്തയിടെ മറ്റു ജെയിലുകളിൽ നിന്നും വൻ തോതിൽ ഭീകരരെ ഈ ജെയിലിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പാക്കിസ്ഥാന്

മോസ്കോ : ഉത്തര കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും സംയുക്തമായ നിലപാടുകൾ അംഗീകരിച്ചു. മോസ്കോയിൽ നടന്ന ത്രിരാഷ്ട്ര വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ഭീകരത, എഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര പ്രശ്നങ്ങളെ യോഗം അഭിസംബോധന ചെയ്തു.
ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ ശ്രമത്തെ വിദേശ കാര്യ മന്ത്രിമാർ അപലപിച്ചെങ്കിലും കൊറിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതിനോട് സമ്മേളനം വിയോജിപ്പ് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച യോഗം സമാധാന ആവശ്യങ്ങൾക്കായി ആണവ ഊർജ്ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കാൻ ആവില്ല എന്ന് അറിയിച്ചു.
- ജെ.എസ്.
വായിക്കുക: അഫ്ഗാനിസ്ഥാന്, ഇന്ത്യ, ഇറാന്, ഉത്തര കൊറിയ, ചൈന, റഷ്യ