ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനു തടവു ശിക്ഷ

December 24th, 2011

chen-wei-epathram

ബീജിങ്ങ്: ചൈനയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചെന്‍വിയെ 9 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. നാല്പത്തി രണ്ടുകാരനായ ചെന്‍വി ചൈനീസ് സര്‍ക്കാരിനെയും കമ്യൂണിസ്റ്റു പാര്‍ട്ടിയേയും സംബന്ധിച്ച് വിമര്‍ശനാത്മകമായ ചില ലേഖനങ്ങള്‍ എഴുതുകയും അത് വിദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയെ ഏകാധിപതിയെന്നും ജനാധിപത്യത്തിന്റെ ശത്രുവെന്നുമെല്ലാം ഈ ലേഖനങ്ങളില്‍ പരാമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് സിചുവാന്‍ പ്രവിശ്യാ കോടതി അദ്ദേഹത്തെ ശിക്ഷിച്ചതും.

ചെന്‍‌വിയെ നിരുപാധികം വിട്ടയക്കണമെന്ന് ആം‌നെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോട് വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും ഇതിനോടകം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നൂറോളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റിലായതായാണ് അനൌദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചില മധ്യപൂര്‍വ്വേഷ്യന്‍ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളിലും ചൈനീസ് സര്‍ക്കാര്‍ വളരെ ജാഗ്രതയോടെ ആണ് വീക്ഷിക്കുന്നത്. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പലതും ചൈന നിരോധിക്കുകയോ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്തു കഴിഞ്ഞു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ നിശ്ശബ്ദമായിട്ടാണെങ്കിലും ശക്തമായ ജനരോഷം വളര്‍ന്നു വരുന്നുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ. ക്യു. ഖാന്‍ ഇന്ത്യയ്ക്ക്‌ ആണവ വിദ്യ കൈമാറി എന്ന് അമേരിക്കന്‍ വിദഗ്ദ്ധന്‍

December 24th, 2011

aq-khan-epathram

വാഷിംഗ്ടണ്‍ : ഉത്തര കൊറിയയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തു പിടിയിലായ പാക്‌ ആണവ ശാസ്ത്രജ്ഞന്‍ എ. ക്യു. ഖാന്‍ ഇന്ത്യയ്ക്കും ആണവ വിദ്യ കൈമാറിയിട്ടുണ്ടെന്നു അമേരിക്കന്‍ ആയുധ വിദഗ്ദ്ധന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. അമേരിക്കന്‍ ആയുധ നിയന്ത്രണ വിദഗ്ദ്ധന്‍ ജോഷുവ പോള്ളക് ആണ് ഈ വിചിത്രമായ വാദം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വാദത്തിന്‌ ഉപോല്‍ബലകമായി ഏറെയൊന്നും ഇദ്ദേഹത്തിന് പറയാനില്ല. ഖാന്‍ പാക്കിസ്ഥാന് വേണ്ടി വികസിപ്പിച്ച സെന്‍ട്രിഫ്യൂജ്‌ ഇന്ത്യ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജിന് സമാനമാണ് എന്നത് മാത്രമാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്‌ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലേബോയ്‌ മാസികയിലാണ് എന്നത് ഈ വാദത്തിന്റെ ഗൌരവത്തെ പ്രതികൂലമായി ബാധിക്കുന്നതായി കരുതപ്പെടുന്നു.

ഉത്തര കൊറിയയ്ക്ക് യുറേനിയം ബോംബ്‌ നിര്‍മ്മാണത്തിന് സഹായകരമായത് ഖാന്‍ നല്‍കിയ സെന്‍ട്രിഫ്യൂജുകളും മറ്റ് രേഖകളുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആകാശത്തില്‍ നിന്നും നിഗൂഢ ഗോളം

December 23rd, 2011

mysterious-space-ball-epathram

വിന്‍ഡ്‌ഹൂക്‌ : നമീബിയയിലെ വിജനമായ പുല്‍മേട്ടില്‍ ഒരു നിഗൂഢ ഗോളം ആകാശത്തില്‍ നിന്നും പതിച്ചു. 35 സെന്റീമീറ്റര്‍ വ്യാസവും 6 കിലോഗ്രാം തൂക്കവുമുള്ള ഈ ലോഹ ഗോളം നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്‌ഹൂക്‌ നഗരത്തില്‍ നിന്നും ഏതാണ്ട് 750 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് പെട്ടെന്ന് ഒരു ദിവസം ആകാശത്തില്‍ നിന്നും താഴെ വീണത്‌. പരിഭ്രാന്തരായ അധികൃതര്‍ വിവരം നാസയും യൂറോപ്യന്‍ ശൂന്യാകാശ ഏജന്‍സിയേയും അറിയിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ മുന്‍പ്‌ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി ഗ്രാമ വാസികള്‍ പറയുന്നു.

ഈ ഗോളം സ്ഫോടക വസ്തുവല്ല എന്ന് പോലീസ്‌ പറഞ്ഞു. ഇത് പോലെയുള്ള ഗോളങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് പോലെ ആകാശത്തില്‍ നിന്നും പതിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭഗവദ്‌ ഗീത : ഇന്ത്യയുടെ ആരോപണം റഷ്യ തള്ളി

December 23rd, 2011

russian-court-epathram

മോസ്കോ : ഭഗവദ്‌ ഗീത എന്ന പൌരാണിക ഭാരതീയ കാവ്യമല്ല റഷ്യന്‍ കോടതിയില്‍ നിരോധനം നേരിടുന്നത് എന്നും മൂല കൃതിയുടെ ഒരു വ്യാഖ്യാനം മാത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത് എന്നും അതിനാല്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ പരാതി അടിസ്ഥാന രഹിതമാണ് എന്നും റഷ്യ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ് (International Society for Krishna Consciousness – ISKCON) എന്ന സംഘടനയുടെ സ്ഥാപകനായ എ. സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദ 1968ല്‍ രചിച്ച ഭഗവദ്‌ ഗീതയുടെ വ്യാഖ്യാനത്തില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ റഷ്യന്‍ ഭീകര പ്രവര്‍ത്തന വിരുദ്ധ നിയമത്തിന്റെ 13ആം ഖണ്ഡികയ്ക്ക് എതിരാണെന്നും ഇതാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതെന്നും റഷ്യ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു

December 23rd, 2011

silicone-breast-implants-epathram

പാരീസ്‌ : ഫ്രെഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ച സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കുന്നു എന്ന ആശങ്ക ശക്തമായി. സ്തനങ്ങളുടെ വലിപ്പവും ആകൃതിയും മെച്ചപ്പെടുത്തി ആകര്‍ഷകമായ രൂപ സൌകുമാര്യം നേടുന്നതിന് വേണ്ടി സ്തനങ്ങള്‍ക്ക് ഉള്ളില്‍ നിക്ഷേപിക്കുന്ന സഞ്ചികളില്‍ ഗുണ നിലവാരം കുറഞ്ഞ സിലിക്കോണ്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാനായി കമ്പനി തരം താണ സിലിക്കോണ്‍ ഉപയോഗിച്ചത് മൂലം ഈ സഞ്ചികള്‍ തകരുമ്പോള്‍ ഈ നിലവാരം കുറഞ്ഞ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കലരുകയും ഇത് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വരെ 8 സ്ത്രീകള്‍ ഇത്തരത്തില്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി.

sushmita-sen-silicone-implants-epathram

വിശ്വ സുന്ദരി സുഷ്മിത സെന്‍

30,000 ത്തോളം ഫ്രഞ്ച് സ്ത്രീകളും 40,000 ത്തിലേറെ ബ്രിട്ടീഷ്‌ സ്ത്രീകളും ഈ കമ്പനി നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളമ്പിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.

salma-hayek-silicone-breast-implants-epathramഹോളിവുഡ്‌ നടി സല്‍മാ ഹായെക്‌

കൃത്രിമ സ്തനങ്ങള്‍ സൌജന്യമായി നീക്കം ചെയ്തു കൊടുക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ ഉല്‍പ്പന്നം അര്‍ബുദത്തിന് കാരണമാവും എന്നതിന് തെളിവില്ല എന്നാണ് ബ്രിട്ടീഷ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിലപാട്‌. എന്നാല്‍ ഇവ ഘടിപ്പിച്ച സ്ത്രീകള്‍ നിരന്തരമായ പരിശോധനകളിലൂടെ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ്‌ വരുത്തണം എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ 250 ഓളം ബ്രിട്ടീഷ്‌ സ്ത്രീകള്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

December 22nd, 2011

Iraq-explosion-epathram

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും, അല്ലാവി, ബാബുല്‍ മുഅ്തം, ഷുവാല തുടങ്ങിയ സമീപപ്രദേശങ്ങളിലുമുണ്ടായ സ്ഫോടന പരമ്പരകളില്‍ 57പേര്‍ മരിച്ചതായി ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് താരിഖ് പറഞ്ഞു. 176 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡരികില്‍ കാറുകളിലും മറ്റ് വാഹനങ്ങളിലുമായി സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്ന് കരുതുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കില്‍ നിന്ന് യു. എസ് സേന പിന്‍വാങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ സ്ഫോടന പരമ്പരയാണ് ഇത്.

-

വായിക്കുക: , ,

Comments Off on ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

അസൂയ മൂലം ഭര്‍ത്താവ്‌ യുവതിയുടെ വിരലുകള്‍ വെട്ടി മാറ്റി

December 21st, 2011

jealous-husband-chops-fingers-epathram

ദുബായ്‌ : യു.എ.ഇ.യില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയ ബംഗ്ലാദേശ്‌ സ്വദേശി ഭാര്യയുടെ കൈ വിരലുകള്‍ വെട്ടി മാറ്റി. തന്റെ അനുമതി ഇല്ലാതെ ഭാര്യ ബിരുദ പഠനം നടത്തിയതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഈ ക്രൂര കൃത്യം ചെയ്തത്. അവധിയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു ആക്രമണം. 21 കാരിയായ ഭാര്യ കോളേജില്‍ പോകുന്നുണ്ട് എന്ന് മനസ്സിലാക്കിയ റഫീക്കുള്‍ ഇസ്ലാം ഭാര്യ ഹവ ആഖ്തറിനെ കെട്ടിയിട്ട് വായ ടേപ്പ് കൊണ്ട് അടച്ചതിന് ശേഷമാണ് വലതു കൈയ്യിലെ അഞ്ചു വിരലുകളും വെട്ടി മാറ്റിയത്‌. താന്‍ വെറും എട്ടാം ക്ലാസുകാരന്‍ ആണെന്നും തന്റെ ഭാര്യ കോളേജില്‍ പോകുന്നത് തനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല എന്നും ഇയാള്‍ പിന്നീട് പോലീസിനോട്‌ പറഞ്ഞു.

അഭ്യസ്തവിദ്യരായ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ ബംഗ്ലാദേശില്‍ പെരുകി വരികയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ മുന്‍പ്‌ ധാക്കാ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഒരു വനിതയുടെ കണ്ണുകള്‍ ഇവരുടെ തൊഴില്‍ രഹിതനായ ഭര്‍ത്താവ്‌ ചൂഴ്ന്നെടുത്തു. ഉന്നത വിദ്യാഭ്യാസത്തിനായി ഭാര്യ കാനഡയിലെ സര്‍വ്വകലാശാലയില്‍ പോകുന്നതില്‍ അസൂയ പൂണ്ടാണ് ഇയാള്‍ ഇത് ചെയ്തത്.

തങ്ങളെക്കാള്‍ ബുദ്ധിപരമായി മികവ് പുലര്‍ത്തുന്ന ഭാര്യമാരോടുള്ള അസഹിഷ്ണുത മൂലം ഭാര്യമാരുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ് എന്ന് സാമൂഹ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചില സാഹചര്യങ്ങളില്‍ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഗാര്‍ഹിക പീഡനത്തിലേക്കും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈന്‍സ് കൊടുങ്കാറ്റ് : മരണം 1000 കവിഞ്ഞു

December 21st, 2011

philippines-storm-epathram

മാനില : വാഷി എന്ന ചുഴലിക്കാറ്റ് മൂലമുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് ഫിലിപ്പൈന്‍സില്‍ മരണമടഞ്ഞവരുടെ എണ്ണം 1000 കവിഞ്ഞു. ദക്ഷിണ ഫിലിപ്പൈന്‍സിലെ കടലോര ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ മൂലം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാന്‍ അധികൃതര്‍ ഏറെ വിഷമിക്കുകയാണ്. മൂന്നര ലക്ഷത്തോളം പേരാണ് ദുരന്തം മൂലം കഷ്ടത അനുഭവിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭഗവദ്ഗീതക്ക് റഷ്യയില്‍ വിലക്ക്: പാര്‍ലമെന്‍റില്‍ പ്രതിഷേധം

December 20th, 2011

ന്യൂദല്‍ഹി:റഷ്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ഭഗവദ്ഗീത തീവ്രവാദ സാഹിത്യമെന്ന് മുദ്രകുത്തി റഷ്യയില്‍ നിരോധിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം വെച്ചു. എന്‍. ഡി. എക്കുപുറമെ ആര്‍. ജെ. ഡി, സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ബഹളത്തില്‍ പങ്കുചേര്‍ന്നതോടെ ലോക്സഭ രണ്ടു തവണ നിര്‍ത്തിവെക്കേണ്ടിവന്നു. ശൂന്യവേളയില്‍ ബിജു ജനതാദളിലെ ഭര്‍തൃഹരി മഹ്താബാണ് വിഷയം ഉന്നയിച്ചത്.

-

വായിക്കുക:

Comments Off on ഭഗവദ്ഗീതക്ക് റഷ്യയില്‍ വിലക്ക്: പാര്‍ലമെന്‍റില്‍ പ്രതിഷേധം

മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍ അന്തരിച്ചു

December 20th, 2011

eva-ekvall-epathram

കരാക്കസ്: മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍ (28) അന്തരിച്ചു. 2001-ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ തേര്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്ന ഇവര്‍ 2000-ല്‍, പതിനേഴാം വയസ്സില്‍ വെനിസ്വേലയിലെ സുന്ദരിയായി കിരീടം ചൂടി. സ്തനാര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ഇവര്‍ ഹൂസ്റ്റണിലെ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. സ്തനാര്‍ബുദം സ്ഥിരീകരിച്ച എക്വാല്‍ ക്യാന്‍സര്‍ ബോധവത്കരണത്തിനായി പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ മോഡലും ടെലിവിഷന്‍ അവതാരകയുമായ ഇവര്‍ സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തെക്കുറിച്ച് ഫ്യൂറോ ഡി ഫോകോ (ഔട്ട് ഓഫ് ഫോക്കസ്) എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. മേക്കപ്പ് ഒന്നുമില്ലാതെ, തലമുടി കൊഴിഞ്ഞ നിലയില്‍ ആണ് ഇവര്‍ പുസ്തകത്തിന്‍റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹിതയായ ഇവര്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ള മകളുണ്ട്.

-

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « നേതാവ് കിംഗ് യോംങ് ഇല്‍ അന്തരിച്ചു ഉത്തര കൊറിയില്‍ അടിയന്തരാവസ്ഥ
Next »Next Page » ഭഗവദ്ഗീതക്ക് റഷ്യയില്‍ വിലക്ക്: പാര്‍ലമെന്‍റില്‍ പ്രതിഷേധം »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine