ഫിലിപ്പൈന്‍സ് കൊടുങ്കാറ്റ് : മരണം 1000 കവിഞ്ഞു

December 21st, 2011

philippines-storm-epathram

മാനില : വാഷി എന്ന ചുഴലിക്കാറ്റ് മൂലമുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് ഫിലിപ്പൈന്‍സില്‍ മരണമടഞ്ഞവരുടെ എണ്ണം 1000 കവിഞ്ഞു. ദക്ഷിണ ഫിലിപ്പൈന്‍സിലെ കടലോര ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ മൂലം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാന്‍ അധികൃതര്‍ ഏറെ വിഷമിക്കുകയാണ്. മൂന്നര ലക്ഷത്തോളം പേരാണ് ദുരന്തം മൂലം കഷ്ടത അനുഭവിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭഗവദ്ഗീതക്ക് റഷ്യയില്‍ വിലക്ക്: പാര്‍ലമെന്‍റില്‍ പ്രതിഷേധം

December 20th, 2011

ന്യൂദല്‍ഹി:റഷ്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ഭഗവദ്ഗീത തീവ്രവാദ സാഹിത്യമെന്ന് മുദ്രകുത്തി റഷ്യയില്‍ നിരോധിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ബഹളം വെച്ചു. എന്‍. ഡി. എക്കുപുറമെ ആര്‍. ജെ. ഡി, സമാജ്വാദി പാര്‍ട്ടി അംഗങ്ങളും ബഹളത്തില്‍ പങ്കുചേര്‍ന്നതോടെ ലോക്സഭ രണ്ടു തവണ നിര്‍ത്തിവെക്കേണ്ടിവന്നു. ശൂന്യവേളയില്‍ ബിജു ജനതാദളിലെ ഭര്‍തൃഹരി മഹ്താബാണ് വിഷയം ഉന്നയിച്ചത്.

-

വായിക്കുക:

Comments Off on ഭഗവദ്ഗീതക്ക് റഷ്യയില്‍ വിലക്ക്: പാര്‍ലമെന്‍റില്‍ പ്രതിഷേധം

മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍ അന്തരിച്ചു

December 20th, 2011

eva-ekvall-epathram

കരാക്കസ്: മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍ (28) അന്തരിച്ചു. 2001-ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ തേര്‍ഡ് റണ്ണര്‍ അപ്പ് ആയിരുന്ന ഇവര്‍ 2000-ല്‍, പതിനേഴാം വയസ്സില്‍ വെനിസ്വേലയിലെ സുന്ദരിയായി കിരീടം ചൂടി. സ്തനാര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ഇവര്‍ ഹൂസ്റ്റണിലെ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. സ്തനാര്‍ബുദം സ്ഥിരീകരിച്ച എക്വാല്‍ ക്യാന്‍സര്‍ ബോധവത്കരണത്തിനായി പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ മോഡലും ടെലിവിഷന്‍ അവതാരകയുമായ ഇവര്‍ സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തെക്കുറിച്ച് ഫ്യൂറോ ഡി ഫോകോ (ഔട്ട് ഓഫ് ഫോക്കസ്) എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. മേക്കപ്പ് ഒന്നുമില്ലാതെ, തലമുടി കൊഴിഞ്ഞ നിലയില്‍ ആണ് ഇവര്‍ പുസ്തകത്തിന്‍റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹിതയായ ഇവര്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ള മകളുണ്ട്.

-

വായിക്കുക: , ,

1 അഭിപ്രായം »

നേതാവ് കിംഗ് യോംങ് ഇല്‍ അന്തരിച്ചു ഉത്തര കൊറിയില്‍ അടിയന്തരാവസ്ഥ

December 19th, 2011

kim-jong-il-epathram

സിയോള്‍: ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഇല്‍ (69) അന്തരിച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ് യാങില്‍ വെച്ച് ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 1994-ലാണ് കിം ജോങ് ഇല്‍ ഉത്തര കൊറിയുടെ ഭരണത്തലവനാകുന്നത്. കിംഗ് യോംങ് ഇലിന്റെ മരണത്തേത്തുടര്‍ന്ന് ദക്ഷിണ കൊറിയ അതീവ ജാഗ്രതയിലാണ്. ദക്ഷിണ കൊറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടുണീഷ്യ അറബ് വസന്തത്തിന്റെ വാര്‍ഷികം കൊണ്ടാടി

December 19th, 2011

mohamed-bouazizi-epathram

സിദി ബൂസിദ്: അറബ് നാടുകളില്‍ ആഞ്ഞടിച്ച പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആദ്യമായി രൂപം കൊണ്ട ടുണീഷ്യയിലെ സിദി ബൂസിദില്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. തന്റെ പച്ചക്കറി വണ്ടി പോലീസ്‌ പിടിച്ചെടുത്തതില്‍ മനം നൊന്ത് സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്ത ഒരു യുവാവാണ് ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടിയ ടുണീഷ്യയിലെ ജനത്തെ ഏകാധിപത്യ സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങാന്‍ പ്രചോദനം ആയത്. മൊഹമ്മദ്‌ ബൂസാസി എന്ന ഈ യുവാവ്‌ സ്വയം തീ കൊളുത്തിയ ഡിസംബര്‍ 17ന് വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കാന്‍ പതിനായിര കണക്കിന് ആളുകളാണ് തണുപ്പിനെ അവഗണിച്ചു കൊണ്ട് വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രമായ സിദി ബൂസിദില്‍ ഒത്തുകൂടിയത്. ടുണീഷ്യയുടെ പുതിയ പ്രസിഡണ്ടും പ്രധാന മന്ത്രിയും പങ്കെടുത്ത ആഘോഷ ചടങ്ങില്‍ ബൂസാസിയുടെ ഒരു ഭീമാകാര പ്രതിമ അനാച്ഛാദനം ചെയ്യുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒബാമയുടെ മകള്‍ക്ക് ഫേസ്ബുക്ക് വിലക്ക്

December 19th, 2011

the-new-obama-family-portrait-epathram

വാഷിങ്ടണ്‍ : അമേരിക്കയുടെ ആദ്യത്തെ സോഷ്യല്‍ മീഡിയാ പ്രസിഡണ്ട് എന്ന് അറിയപ്പെടുന്ന ബരാക്‌ ഒബാമ സ്വന്തം മക്കളെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയത്‌ വൈരുദ്ധ്യമായി. അപരിചിതര്‍ തന്റെ കുടുംബ കാര്യങ്ങള്‍ അറിയുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഇത് സംബന്ധിച്ച് ഒബാമയുടെ വിശദീകരണം.

ഒബാമയുടെ മൂത്ത മകളായ മലിയയ്ക്ക് പതിമൂന്ന് വയസായി. ഫേസ്ബുക്ക് ഉപയോഗിക്കാവുന്ന പ്രായം. എന്നാല്‍ 4 വര്‍ഷമെങ്കിലും കഴിഞ്ഞ് മകള്‍ക്ക് 17 വയസാവട്ടെ, എന്നിട്ട് വേണമെങ്കില്‍ ഉപയോഗിച്ചു കൊള്ളട്ടെ എന്നാണ് ഒബാമ പറയുന്നത്. ഒബാമയുടെ രണ്ടാമത്തെ മകളായ സാഷയ്ക്ക് വെറും 10 വയസു മാത്രമേ ആയിട്ടുള്ളൂ.

തന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ യുവാക്കളെ ആകര്‍ഷിക്കാനായി വന്‍ തോതില്‍ ഫേസ്ബുക്ക് ഉപയോഗിച്ച വ്യക്തിയാണ് ഒബാമ. അടുത്ത തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് ഇഉപ്പോഴും അദ്ദേഹം ഫേസ്ബുക്ക് നന്നായി ഉപയോഗിക്കുന്നുമുണ്ട്. കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് ആല്‍ബത്തില്‍ തന്റെ ഏറ്റവും പുതിയ കുടുംബ ഫോട്ടോ (മുകളിലെ ഫോട്ടോ) ഒബാമ അപ് ലോഡ്‌ ചെയ്യുകയുണ്ടായി. ഇതിന് 71,000 ലൈക്കുകളാണ് ലഭിച്ചത്. ഒബാമയുടെ ഫേസ്ബുക്ക് പേജ് 2.4 കോടി പേരാണ് ലൈക്ക്‌ ചെയ്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുന്‍ ചെക് പ്രസിഡന്റ് വാക്ലവ് ഹവേല്‍ അന്തരിച്ചു

December 18th, 2011

cheq-president-epathram

പ്രാഗ്: മുന്‍ ചെക് പ്രസിഡന്റ് വാക്ലവ് ഹവേല്‍ (75) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായിരുന്നു. ചെക്കോസ്ലോവാക്യയുടെ അവസാനത്തെ പ്രസിഡന്റും ചെക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായ ഇദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് ഭരണത്തെ ചെക്കോസ്ലോവാക്യയില്‍ നിന്ന് ഇല്ലാതാക്കിയ വെല്‍വെറ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. അറിയപ്പെടുന്ന ഒരു നാടകകൃത്തും കവിയുമായിരുന്ന ഇദ്ദേഹം നിരവധി കവിതകളും ഇരുപതോളം നാടകങ്ങളും നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

-

വായിക്കുക:

Comments Off on മുന്‍ ചെക് പ്രസിഡന്റ് വാക്ലവ് ഹവേല്‍ അന്തരിച്ചു

ഫിലിപ്പീന്‍സിലെ വെള്ളപ്പൊക്കം: മരണസംഖ്യ കൂടാന്‍ സാദ്ധ്യത

December 17th, 2011

philippines-typhoon-epathram

മനില: ഫിലിപ്പീന്‍സില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ 500 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും കൂടാനു സാധ്യത. കനത്ത മഴയും കാറ്റും ദുരിതം വിതച്ച ഇവിടെ രക്ഷാപ്രവര്‍ത്തനം ഇനിയും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി നില്‍ക്കുന്നത്‌. കനത്ത മഴയില്‍ പലയിടത്തുമുണ്ടായ മലയിടിച്ചിലാണ് മരണസംഖ്യ കൂടാന്‍ കാരണമായത്. മണ്ണിനടിയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ടാകുമെന്ന് കരുതുന്നു. തെക്കന്‍ ഫിലിപ്പീന്‍സിലെ തീരദേശ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌. പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

-

വായിക്കുക: ,

Comments Off on ഫിലിപ്പീന്‍സിലെ വെള്ളപ്പൊക്കം: മരണസംഖ്യ കൂടാന്‍ സാദ്ധ്യത

ഭഗവത്ഗീതക്കെതിരെ റഷ്യന്‍ കോടതിയില്‍ പരാതി; നിരോധിക്കാന്‍ സാധ്യത

December 17th, 2011

bhagvat-geetha-epathram

മോസ്കോ: രാജ്യത്ത് സാമൂഹ്യ അസമത്വം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമത വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഭഗവത്ഗീത റഷ്യയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. സൈബീരിയയില്‍ നിന്നുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ ഭഗവദ്ഗീതയ്ക്കെതിരെ ടോംസ്ക് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ മറ്റു മതങ്ങളോട് വിദ്വേഷം വളര്‍ത്താന്‍ കാരണമാകും എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഷയത്തില്‍ ടോംസ്ക് കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ഭഗവത്ഗീത നിരോധിക്കാനുള്ള നേക്കത്തിനെതിരെ ഉടന്‍ ഇടപെടണമെന്ന് റഷ്യയിലെ 15,000 ഓളം വരുന്ന ഇന്ത്യക്കാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെട്ടു.

-

വായിക്കുക:

Comments Off on ഭഗവത്ഗീതക്കെതിരെ റഷ്യന്‍ കോടതിയില്‍ പരാതി; നിരോധിക്കാന്‍ സാധ്യത

ഇറാഖ്‌ യുദ്ധം തീര്‍ന്നു

December 16th, 2011

iraq-body-count-epathram

ബാഗ്ദാദ് : ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം ഔപചാരികമായി ഇന്നലെ അവസാനിച്ചു. അധിനിവേശത്തിന്റെ ഭീതിദവും അസ്വസ്ഥവുമായ ഓര്‍മ്മപ്പെടുത്തലായിരുന്നു 45 മിനിറ്റ്‌ മാത്രം നീണ്ടു നിന്ന ഏറെ ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ നടത്തിയ ഔപചാരിക ചടങ്ങ്. ബാഗ്ദാദ് വിമാനത്താവളത്തിന്റെ ഒരു മൂലയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ചടങ്ങ് നടന്നത്. ഇറാഖികളുടെ അഭാവം ചടങ്ങില്‍ പ്രകടമായിരുന്നു. ഒഴിഞ്ഞു കിടന്ന കസേരകളില്‍ അതില്‍ ഇരിക്കുവാനുള്ള ആളിന്റെ പേരിനു താഴെ ഒരു ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനായി ഓടി ഒളിക്കേണ്ട താവളത്തിന്റെ പേര് കൂടി നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന ഇറാഖില്‍ ഇപ്പോഴും നില നില്‍ക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

പരസ്പരം പോരാടുന്ന വിഭാഗങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സുസ്ഥിരമായ ഭരണം നടത്തുവാന്‍ ഇറാഖ്‌ സജ്ജമാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. യുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവന്റെ കണക്കുകള്‍ യുദ്ധത്തിന്റെ സാമ്പത്തിക ശാസ്ത്ര വിലയിരുത്തലുകളെ അപ്രസക്തമാക്കുന്നു. ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രതിഷേധത്തിന് അംഗീകാരം
Next »Next Page » ഭഗവത്ഗീതക്കെതിരെ റഷ്യന്‍ കോടതിയില്‍ പരാതി; നിരോധിക്കാന്‍ സാധ്യത »



  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine