തായ്‌ലന്‍ഡ്‌:പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി

July 4th, 2011

ബാങ്കോക്ക്‌: തായ്‌ലന്‍ഡ്‌ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി അഭിസിത്‌ വെജാജിവയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്കു  കനത്ത  പരാജയം. അഞ്ഞൂറംഗ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ 92 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോള്‍ ലിങ്‌ലക്‌ ഷിനാവത്രയുടെ നേതൃത്വത്തിലുള്ള പ്യൂ തായ്‌ പാര്‍ട്ടി 260 സീറ്റ്‌ നേടി ഭൂരിപക്ഷം ഉറപ്പിച്ചു. പട്ടാള അട്ടിമറിയെത്തുടര്‍ന്നു നാടുവിടേണ്ടിവന്ന  മുന്‍ പ്രസിഡന്റ്‌ തക്‌സിന്‍ ഷിനാവത്ര  സഹോദരിയാണ് ലിങ്‌ലക്‌ ഷിനാവത്ര. ഇവര്‍  പുതിയ പ്രധാനമന്ത്രിയാകും. പ്യൂ തായ്‌ പാര്‍ട്ടി 300 സീറ്റുകള്‍ വരെ നേടുമെന്ന് നേരത്തെ  അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ വന്നിരുന്നു തായ്‌ലന്‍ഡിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെന്ന ബഹുമതിയാണു നാല്‍പത്തിനാലുകാരിയായ യിങ്‌ലക്കിനെ കാത്തിരിക്കുന്നത്‌.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ഏണസ്റ്റ് ഹെമിങ്‌വേ ഓര്‍മ്മയായിട്ട് അര നൂറ്റാണ്ട്‌

July 2nd, 2011

ernest-hemingway-epathram

സാന്തിയാഗോ എന്ന വൃദ്ധനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നീണ്ട കഥയിലെ കഥാപാത്രം. ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ സാഹിത്യകാരന്‍ സ്വയം ഇല്ലാതായിട്ട് അര നൂറ്റാണ്ട് കഴിയുന്നു. 61 വയസ്സുള്ളപ്പോള്‍ 1961 ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തു വെച്ച്‌ സ്വയം വെടി വെച്ചു മരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരു യാത്ര: അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാര്‍ക്ക് എന്ന കൊച്ചു പട്ടണത്തിലാണ് ഹെമിങ്‌വേ ജനിച്ചത്. യാഥാസ്ഥിതിക കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂള്‍ മാസികയില്‍ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോക മഹായുദ്ധത്തില്‍ സൈനികനാകുവാന്‍ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാല്‍ അതിനു കഴിഞ്ഞില്ല. എന്നാല്‍ റെഡ് ക്രോസില്‍ ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയില്‍ യുദ്ധ മുഖത്തെത്തി. ജര്‍മ്മന്‍ മുന്നണിയിലും പിന്നീട് ഇറ്റാലിയന്‍ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയന്‍ ആക്രമണങ്ങളില്‍ മാരകമായ പരിക്കേറ്റു. മുന്നണിയില്‍ സേവനം ചെയ്യുവാന്‍ കഴിയാതെ അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവര്‍ത്തന രംഗത്തേക്ക് തിരിഞ്ഞു. 1936 – 37 കാലഘട്ടത്തില്‍ സ്പെയിനിലെത്തി അവിടുത്തെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തും അദ്ദേഹം യുദ്ധകാര്യ ലേഖകനായി പ്രവര്‍ത്തിച്ചു. ലോക മഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തര സമരവും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്.

തുടര്‍ന്ന് വിശ്വ പ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റര്‍ സമ്മാനവും, 1954ല്‍ നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓള്‍ഡ് മാന്‍ ആന്റ് ദ് സീ (The Oldman and the Sea). ദ് സണ്‍ ഓള്‍സോ റൈസസ് (The Sun Also Rises), എ ഫേര്‍‌വെല്‍ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏന്‍ഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാ ശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.

യുദ്ധത്തില്‍ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ആയുധങ്ങളോട് വിട (A farewell to arms) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്.
അമേരിക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിന്‍ എന്നീ സ്ഥലങ്ങളില്‍ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യന്‍ ഉദിക്കുന്നു‘ (The sun also rises) എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.

ഹെമിങ്‌വേ ജീവിതത്തില്‍ ഏകാകി ആയിരിക്കുവാന്‍ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (Death in the afternoon) എന്ന പുസ്തകം എഴുതി.

1927-ല്‍ അദ്ദേഹം ഒരു യുദ്ധ വിരുദ്ധ പത്ര പ്രവര്‍ത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ ഒരു പക്ഷേ സ്പെയിനിലെ ജനറല്‍ ഫ്രാങ്കോയുടെ ആഭ്യന്തര യുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി’ (For whom the bell tolls) എന്ന നോവലാണ്. ആദര്‍ശങ്ങള്‍ക്കു വേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം റോബര്‍ട്ട് ജോര്‍ഡാന്‍ ജനറല്‍ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവില്‍ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങള്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവില്‍ ആത്മഹത്യ ചെയ്തു എന്നത് വൈരുദ്ധ്യമാണ്.

ആയുസ്സിന്റെ പകുതി ഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വേ യുടെ പേരില്‍ ക്യൂബയില്‍ വ‌ര്‍ഷം തോറും മീന്‍പിടുത്ത മത്സരം നടത്തി വരുന്നു.

ചെറുകഥാകൃത്ത്, പത്ര പ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീര്‍ഘകാലം ‘ടോറന്റോ സ്റ്റാര്‍‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു.

എ മൂവബിള്‍ ഫീസ്റ്റ്, ഹെമിംഗ്‌വേയുടെ സമ്പൂര്‍ണ ചെറുകഥകള്‍ (The complete short stories of Ernest Hemingway), കിളിമഞ്ചാരോവിലെ മഞ്ഞും മറ്റു കഥകളും (The snows of Kilimanjaro and other stories), നമ്മുടെ കാലത്ത് – കഥകള്‍ (In our time : stories), ഹെമിങ്‌വേയുടെ ചെറുകഥകള്‍ (The short stories of Ernest Hemingway), ഏദന്‍ തോട്ടം (The Garden of Eden), അരുവിയിലെ ദ്വീപുകള്‍ (Islands in the stream), ആഫ്രിക്കയിലെ പച്ച മലകള്‍ (Green hills of Africa), ആദ്യ പ്രകാശത്തിലെ സത്യം (True at first light), നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees), നിക്ക് ആദംസ് കഥകള്‍ (The Nick Adams stories) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍.

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »

അഫ്‌ഗാനിസ്ഥാനില്‍ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ 20 മരണം

July 1st, 2011

kabul-bomb-explosion-epathram

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ഹെല്‍മന്ദ്‌ പ്രവിശ്യയില്‍ പാതയോരത്ത് ഉണ്‌ടായ ബോംബ്‌ സ്‌ഫോടനത്തില്‍ ആറു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ നിമ്രോസില്‍ യാത്രാ ബസ്‌ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ തകര്‍ന്ന്‌ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. കാണ്‌ഡഹാറിലേയ്‌ക്കുള്ള ദേശീയ പാതയിലാണ്‌ സംഭവം. പ്രവിശ്യയിലെ ഖാഷ്‌ റോഡ്‌ ജില്ലയിലാണ്‌ സിവിലിയന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്‌ കുഴി ബോംബ്‌ സ്‌ഫോടനത്തില്‍ തകര്ന്നത്. ആക്രമണത്തിന്റെ പിന്നില്‍ താലിബാന്‍ തീവ്രവാദികളാണെന്ന്‌ സുരക്ഷാ സേന പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതു വരെ താലിബാന്‍ ഏറ്റെടുത്തിട്ടില്ല.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉഗാണ്ടയില്‍ ഇടിമിന്നലേറ്റ് 23 കുട്ടികള്‍ മരിച്ചു

July 1st, 2011

കംപാല: ഇടിമിന്നലേറ്റ് 23 കുട്ടികള്‍ മരിച്ചു . 47 കുട്ടികള്‍ക്കു പരുക്കേറ്റത്. ഉഗാണ്ടയിലെ കിരിയാന്‍ഡോന്‍ഗോയിലെ റുന്യന്യ പ്രൈമറി സ്കൂളിലെ കുട്ടികളാണു ദുരന്തത്തിന് ഇരയായത്. ശക്തമായ മഴയ്ക്കു പിന്നാലെ ഉണ്ടായ ഇടിമിന്നലിലാണ്  അപകടം  ഉണ്ടായത്. 18 കുട്ടികള്‍ സംഭവസ്ഥലത്തു മരിച്ചു. മിന്നല്‍ രക്ഷാചാലകം സ്കൂളില്‍ സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതര്‍. ലോകത്ത് ഇടിമിന്നലേറ്റ് ഏറ്റവുമധികം പേര്‍ മരിക്കുന്നത് ഉഗാണ്ടയിലാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയെ അമ്പരപ്പിച്ച് ആമകള്‍ റണ്‍വേ കൈയേറി

July 1st, 2011

turtles-epathram

ന്യൂയോര്‍ക്ക്: ആമകള്‍ റണ്‍വേ കൈയേറിയാതിനാല്‍ വിമാന സര്‍വീസ് തടസ്സപ്പെട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് ജോണ്‍ എഫ്‌ കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേയിലാണ്‌ ആമകള്‍ അനധികൃതമായി കൈയേറ്റം നടത്തിയത്‌. മുട്ട ഇടാനായിരുന്നു നൂറു കണക്കിന്‌ ആമകള്‍ റണ്‍വേ കൈയ്യേറിയത്. രാവിലെ വിമാനത്താവള ജീവനക്കാര്‍ നോക്കുമ്പോള്‍ വിമാനത്തിന്‌ സഞ്ചരിക്കാന്‍ കഴിയാത്തവിധം റണ്‍വേ ആമകളാലും അവരിട്ട മുട്ടകളാലും നിറഞ്ഞിരിക്കുന്നു. ഇതേ തുടര്‍ന്ന്‌ നിരവധി വിമാന സര്‍വീസുകള്‍ നടത്താനായില്ല. ഒടുവില്‍ ഈ ആമകളെയെല്ലാം ഒഴിപ്പിച്ച്‌ റണ്‍വേ വൃത്തിയാക്കിയാണ്‌ വിമാന സര്‍വീസ്‌ പുനരാരംഭിച്ചത്‌.

നിരവധി ഇടങ്ങളില്‍ അധിനിവേശം നടത്തിയിട്ടുള്ള അമേരിക്കയ്ക്ക്‌ ആമകളുടെ ഈ അധിനിവേശം അമ്പരപ്പുണ്ടാക്കി. ”പാതകളെ കുറിച്ച് മുയലുകളെക്കാളേറെ ആമകള്‍ക്ക് പറയാനുണ്ട് ” എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ ആമകള്‍ കേട്ടിരിക്കുമോ? ഇവിടെ മുട്ടയിടാന്‍ ആമകള്‍ പാതകളെ തന്നെ തെരഞ്ഞെടുത്തത് യാദൃശ്ചികമാകാം. പണ്ടൊരു ഓട്ട മത്സരത്തില്‍ ആമ മുയലിനെ തോല്‍പ്പിച്ചതോടെയാണ് നാം ആമയുടെ വേഗതയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആമകളുടെ ആവാസത്തെ പറ്റി ഇനിയും നാം കാര്യമായി ചിന്തിച്ചോ എന്ന ചോദ്യമാണ് ഈ കയ്യേറ്റങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഭൂമി മനുഷ്യന്റെ മാത്രമല്ല എന്ന പ്രാഥമിക പാഠം നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ആകുമോ ആമകളുടെ ഈ കയ്യേറ്റം?

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ വെളിപ്പെടുത്തല്‍ അമേരിക്കന്‍ വിരുദ്ധ സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്നു?

July 1st, 2011

hugo-chavez-epathram

കരാകാസ്‌ : വെനിസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ്‌ അര്‍ബുദ രോഗ ബാധിതനാണ് എന്ന വെളിപ്പെടുത്തല്‍ വെനിസ്വേലയുടെ സോഷ്യലിസ്റ്റ്‌ മുന്നേറ്റത്തിനും അമേരിക്കയുടെ സ്വാധീന വലയത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ലാറ്റിന്‍ അമേരിക്ക എന്ന സ്വപ്നത്തിനും മങ്ങലേല്‍പ്പിക്കും എന്ന് ആശങ്ക.

12 വര്‍ഷക്കാലം വെനെസ്വേല ഭരിച്ച ഷാവേസ്‌ ഇനി എത്ര കാലം കൂടി ഭരിക്കും എന്നതല്ല, എത്ര കാലം കൂടി അദ്ദേഹത്തിന്റെ ആരോഗ്യ നില അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ക്യൂബയിലേക്കുള്ള യാത്രയ്ക്കിടയില്‍ അര്‍ബുദം ബാധിച്ച മുഴ ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്തു എന്ന ഷാവേസിന്റെ വെളിപ്പെടുത്തല്‍ വെനിസ്വേലയെ ഞെട്ടിച്ചിരുന്നു.

അമേരിക്കന്‍ മേല്‍ക്കോയ്മയെ എന്നും വെല്ലുവിളിച്ച ഷാവേസ്‌ അമേരിക്കയുടെ ശത്രുക്കള്‍ക്ക് എന്നും തുണയായ ഇടതു പക്ഷ ശക്തിയായി വര്‍ത്തിക്കുകയും ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ സ്വാധീനത്തിന് വിലങ്ങു തടിയാവുകയും ചെയ്തു വന്നു. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ വെനിസ്വേലയുടെ പിന്തുണ ക്യൂബ, നിക്കരാഗ്വ, ബൊളീവിയ മുതലായ രാഷ്ട്രങ്ങള്‍ മുതല്‍ അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളായ ഇറാനും ലിബിയക്കും വരെ ലഭിച്ചത് അമേരിക്കയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്.

ആരോഗ്യം വീണ്ടെടുത്ത്‌ കൊണ്ട് ക്യൂബയില്‍ കഴിയുന്ന ഷാവേസ്‌ കരുത്തോടെ തിരിച്ചെത്തും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വെനിസ്വേലന്‍ തെരുവുകളില്‍ ഷാവേസിന് അഭിവാദ്യങ്ങളുമായി അനുയായികള്‍ ആവേശ പൂര്‍വ്വം “സേനാനായകാ മുന്നോട്ട്” എന്ന ആരവം മുഴക്കി അണിനിരന്നു കാത്തിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈനീസ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് 90 വയസ്സ്

July 1st, 2011

ബീജിംഗ്‌: ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പിറവികൊണ്ടിട്ട്  90 വയസ് തികയുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ ആഘോഷങ്ങളാണ് സിപിസി സംഘടിപ്പിച്ചിരിയ്ക്കുന്നത്. ബെയ്ജിങിലെ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
1921 ലാണ്  മഹാനായ കമ്മ്യൂണിസ്റ്റ് മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ശാംഗ് ഹായിയില്‍ വച്ച് പാര്‍ട്ടി രൂപീകരിക്കുന്നത് അന്ന്  വെറും 50 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 1949ല്‍ ചിയാംഗ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ കീഴടക്കി മാവോ അധികാരം പിടച്ചടക്കുമ്പോള്‍ അംഗസംഖ്യ 4.5 ദശലക്ഷമായി ഉയര്‍ന്നു. ഇന്ന്  അംഗസംഖ്യ 80 ദശലക്ഷം കവിഞ്ഞിരിക്കുന്നു. ഇതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന ബഹുമതിനേടി.
സാമ്പത്തിക സൈനിക ശക്തികളില്‍ അസൂയാവഹമായ മുന്നേറ്റമാണ് ചൈന നടത്തികൊണ്ടിരിക്കുന്നത്. ഈ നില തുടരുകയാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ സാമ്പത്തിക സൈനിക ശക്തിയുടെ കാര്യത്തില്‍  അമേരിക്കയെ കടത്തിവെട്ടി ചൈന ലോകത്തെ ഒന്നാം നമ്പര്‍ പദവി ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കടലിനു കുറുകെയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തിരിന്നു. രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ ട്രയല്‍ നടത്താന്‍ ആരംഭിച്ചതും 5 മണിക്കൂര്‍ കൊണ്ട് 1318 കിലോമീറ്റര്‍ ഓടിയെത്തുന്ന ബെയ്ജിങ്-ഷാങ്ഷായി അതിവേഗ തീവണ്ടി ഓടിത്തുടങ്ങിയതുമെല്ലാം നവതിയാഘോഷത്തിന്റെ ഭാഗമായിട്ടാണ്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം ബോംബാക്രമണത്തില്‍ 48 പേര്‍ മരിച്ചു

June 30th, 2011

സന: സര്‍ക്കാരിനെതിരെ കലാപം നടത്തുന്നവരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ 30 സൈനികരും 14 തീവ്രവാദികളും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ കലാപകാരികളുടെകളുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ നഗരമായ സിന്‍ജിബാര്‍ നഗരത്തിലെ അല്‍ വാദാ സ്‌റ്റേഡിയത്തിന് സമീപമാണ് സൈന്യവും കലാപകാരികളും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ നടന്നതിന് തൊട്ടുപിന്നാലെ വ്യോമസേനാ വിമാനങ്ങള്‍ സിന്‍ജിബാറില്‍ സൈന്യം ബസ്സിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സാധാരണക്കാര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
സിന്‍ജിബാര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കലാപകാരികളെ തുരത്താന്‍ സൈന്യം മാസങ്ങളായി പരിശ്രമം നടത്തുകയാണ്. പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെതിരായ പ്രക്ഷോഭം ശക്തമായ യമനില്‍ പല നഗരങ്ങളുടെയും നിയന്ത്രണം അല്‍ ഖ്വൊയ്ദ ബന്ധമുള്ള തീവ്രവാദികള്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല

June 29th, 2011

indonesian-maid-execution-epathram

ജക്കാര്‍ത്ത : തൊഴില്‍ പീഡനം മൂലം ദുരിതം അനുഭവിക്കുന്ന ഇന്തോനേഷ്യന്‍ വനിതകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വീട്ടു വേലക്കായി സൗദിയിലേക്ക്‌ പോകുന്നതില്‍ നിന്നും ഇന്തോനേഷ്യ തങ്ങളുടെ വനിതകളെ തടഞ്ഞു. അടുത്ത കാലത്തായി ഇത്തരം നിരവധി പീഡന കഥകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച തൊഴില്‍ ദാതാവിനെ സഹികെട്ട് കത്തി കൊണ്ട് കുത്തി കൊന്ന 54 കാരിയായ ഇന്തോനേഷ്യന്‍ വനിത റുയാതി ബിന്‍തി സപൂബി എന്ന വീട്ടു വേലക്കാരിയെ കഴിഞ്ഞ ദിവസം സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കിയതില്‍ ഇന്തോനേഷ്യന്‍ ജനത വന്‍ പ്രതിഷേധം ഉയര്‍ത്തുകയുണ്ടായി.

തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച തൊഴില്‍ ദാതാവിനെ വധിച്ച ദാര്സെം ബിന്‍തി ദാവൂദ്‌ എന്ന മറ്റൊരു ഇന്തോനേഷ്യന്‍ വീട്ടു വേലക്കാരിയെ ജൂലൈ 7ന് സൌദിയില്‍ തല വെട്ടി വധ ശിക്ഷ നടപ്പിലാക്കും.

വേറെയും 22 ഇന്തോനേഷ്യക്കാര്‍ ഇത്തരത്തില്‍ വധ ശിക്ഷ കാത്ത് സൗദി തടവറകളില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മുന്നൂറിലധികം ഇന്തോനേഷ്യന്‍ ജോലിക്കാര്‍ വധ ശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് വെറും 12 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. സൗദി വിരുദ്ധ പ്രക്ഷോഭകര്‍ ജക്കാര്‍ത്തയിലെ സൗദി എംബസിക്ക്‌ വെളിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത ഇന്തോനേഷ്യന്‍ സര്‍ക്കാരും ഈ അവസ്ഥയ്ക്ക് ഉത്തരവാദിയാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍ റുയാതിയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്തതാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. സൌദിയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഇറാന്റെ മിസൈല്‍ പരീക്ഷണം വിജയം കണ്ടു, അമേരിക്കയ്ക്ക്‌ ആശങ്ക

June 29th, 2011

iran-missile-test-epathram

ടെഹ്‌റാന്‍: മധ്യദൂര മിസൈല്‍ ഉള്‍പ്പെടെ 14 മിസൈലുകള്‍ ഇറാന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചു. ഇസ്രയേലിനേയോ ഗള്‍ഫിലെ അമേരിക്കന്‍ കേന്ദ്രങ്ങളേയോ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഷബാബ്‌ മൂന്നിന്റെ പരിഷ്‌കൃത രൂപമായ മധ്യദൂര മിസൈലുകള്‍. 2,000 കിലോമീറ്റര്‍ വരെയുള്ള കേന്ദ്രങ്ങളിലേക്ക് തൊടുത്തു വിടാന്‍ ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെങ്കിലും ഇപ്പോള്‍ അതിനു മുതിരുന്നില്ലെന്ന്എലൈറ്റ്‌ റെവലൂഷണറി ഗാര്‍ഡിന്റെ എയറോസ്‌പേസ്‌ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഭീഷണിയാകില്ലെന്നും എന്നാല്‍ ഇസ്രയേലിനേയും അമേരിക്കയേയും പ്രതിരോധിക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്നും അമീര്‍ അലി സൂചിപ്പിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫ്ലോറന്‍സില്‍ പുതിയ യാക്കോബായ ഇടവക
Next »Next Page » തൊഴില്‍ പീഡനം : ഇന്തോനേഷ്യ സൗദിയിലേക്ക്‌ വനിതകളെ അയക്കില്ല »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine