ഐവറി കോസ്റ്റിലെ ഇന്ത്യന്‍ സ്ഥാനപതിയെ രക്ഷപ്പെടുത്തി

April 9th, 2011

shyama-jain-epathram

അബിദ്ജാന്‍: ആഭ്യന്തര കലാപം രൂക്ഷമായ ഐവറികോസ്റ്റില്‍ നിന്നും ഇന്ത്യന്‍ സ്ഥാനപതിയായ ശ്യാമ ജൈനെ യു.എന്‍ സേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച യു.എന്‍ അംഗീകൃത പ്രസിഡന്റ് അലാസെയ്ന്‍ ക്വട്ടാറയുടെയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലൊറന്റ് ബാഗ്‌ബോയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടം ശക്തമായപ്പോള്‍ വീട്ടിനുള്ളില്‍ കുടുങ്ങി പോയ ശ്യാമയ്ക്ക് പുറത്തേക്കു രക്ഷപ്പെടുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് യു.എന്‍ സേനയുടെ തന്ത്രപരമായ രക്ഷപ്പെടുത്തല്‍ പദ്ധതിയിലൂടെ ശ്യാമയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍ ഇന്ന് ഇന്ത്യയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ എംബസ്സി ജീവനക്കാരെയും അതത്‌ രാജ്യങ്ങള്‍ തിരിച്ചു വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ച ക്വട്ടാറയെ പ്രസിഡന്റൊയി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഗാബോബ വിജയിയെന്ന് സ്വയം അവകാശപ്പെടുകയും സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് അലാസെയ്ന്‍ ക്വട്ടാറയുടെയും ലൊറന്റ് ബാഗ്‌ബോയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധം ശക്തി പ്രാപിക്കുകയായിരുന്നു. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധഭീതിയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇവിടുന്നു പലായനം ചെയ്തിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

യുദ്ധം നിര്‍ത്താന്‍ ഒബാമയ്ക്ക് ഗദ്ദാഫി കത്തയച്ചു

April 7th, 2011

gaddafi-epathram

വാഷിംഗ്ടണ്‍ : ലിബിയക്ക് നേരെ സഖ്യ കക്ഷികള്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ലിബിയന്‍ നേതാവ് ഗദ്ദാഫി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയ്ക്ക്‌ കത്തയച്ചു. തെരഞ്ഞെടുപ്പിന് തയ്യാര്‍ എടുക്കുന്ന ഒബാമയ്ക്ക്‌ വിജയാശംസകള്‍ നേരാനും കത്തില്‍ ഗദ്ദാഫി മറന്നില്ല.

ഒരു തെറ്റായ നടപടിയ്ക്കെതിരെ ധീരമായ നിലപാട്‌ എടുക്കാന്‍ താങ്കള്‍ മടി കാണിക്കില്ല എന്ന് കത്തില്‍ ഗദ്ദാഫി ഒബാമയോട് പറയുന്നു. ലോക സമാധാനത്തിനും, ഭീകരതയ്ക്ക് എതിരെയുള്ള സഹകരണത്തിനും നാറ്റോ സേനയെ ലിബിയയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന് ഗദ്ദാഫി പറയുന്നു. സഖ്യ സേനയുടെ ആക്രമണം തങ്ങളെ മാനസികമായാണ് കൂടുതല്‍ തളര്‍ത്തിയത്. മിസൈലുകളും യുദ്ധ വിമാനങ്ങള്‍ കൊണ്ടും ജനാധിപത്യം കൊണ്ട് വരാന്‍ ആവില്ല. തങ്ങളുടെ യഥാര്‍ത്ഥ ശത്രു അല്‍ ഖാഇദ ആണെന്നും ഗദ്ദാഫി ചൂണ്ടിക്കാട്ടി.

നേരത്തെ ഗദ്ദാഫിയെ പേപ്പട്ടി എന്നു വിളിച്ച റൊണാള്‍ഡ്‌ റീഗന്‍ ലിബിയയെ സൈനികമായി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ലിബിയയ്ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ഒട്ടേറെ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐക്യ രാഷ്ട്ര സഭയുടെ വിമാനം തകര്‍ന്ന് 32 മരണം

April 5th, 2011

unplanecrash-epathram

കിന്‍ഷസ: കോങ്കോ തലസ്ഥാനമായ കിന്ഷസയില്‍ ഇന്നലെ രാത്രി ഐക്യ രാഷ്ട്ര സഭയുടെ വിമാനം തകര്‍ന്ന് യാത്രക്കാരും വിമാന ജോലിക്കാരും അടക്കം 32 പേര്‍ മരിച്ചു. തകര്‍ന്ന വിമാനത്തില്‍ നിന്ന് ഒരാള്‍ മാത്രം രക്ഷപ്പെട്ടു. അപകട കാരണം വെളിവായിട്ടില്ല. ഐക്യ രാഷ്ട്ര സഭയുടെ സമാധാന പ്രവര്‍ത്തകരായ ചില ജീവനക്കാരെയും വഹിച്ചു കൊണ്ട് കിസന്‍ഗാനിയില്‍ നിന്നും കിന്ഷസയിലേക്ക് പോയ ഒരു ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. കിന്ഷസയില്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കനത്ത മഴയാണ് കാരണം എന്ന് പറയപ്പെടുന്നുണ്ട്.

അഴിമതിയും സുരക്ഷാ വീഴ്ചകളും സര്‍വ സാധാരണമായ കോങ്കോയില്‍ വ്യോമ ഗതാഗതത്തിനു യാതൊരു വിധ സുരക്ഷയുമില്ല. മറ്റു പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നതും പഴയ സോവിയറ്റ്‌ യുണിയനില്‍ നിര്മ്മിച്ചവയുമായ വിമാനങ്ങള്‍ ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ട്.

- ലിജി അരുണ്‍

അഭിപ്രായം എഴുതുക »

ഐവറി കോസ്റ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 ആയി

April 3rd, 2011

Ivory_Coast-riot-epathram
ദ്യൂക്കു‍: ഐവറി കോസ്റ്റിലെ ദ്യൂക്കു നഗരത്തില്‍ വംശീയ കലാപത്തിലും അധികാര യുദ്ധത്തിലും മരിച്ചവരുടെ എണ്ണം 1000 ആയി. പ്രധാന നഗരമായ അബിദ്ജാനിലെ പ്രസിഡന്‍റിന്റെ കൊട്ടാരം പിടിച്ചെടുക്കാനായി യു.എന്‍ ഏര്‍പ്പെടുത്തിയ പ്രസിഡന്റ് അലാസൈന്‍ ക്വട്ടാറയും ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ലോറന്റ് ഗാബോബയുടേയും സേനകള്‍ തമ്മില്‍ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ച ക്വട്ടാറയെ പ്രസിഡന്റൊയി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഗാബോബ വിജയിയെന്ന് സ്വയം അവകാശപ്പെടുകയും സ്ഥാനം ഒഴിയാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ ശനിയാഴ്ചയും രൂക്ഷമായ യുദ്ധം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പോരാട്ടത്തെത്തുടര്‍ന്ന് ദ്യൂക്കു നഗരം ക്വത്തറയുടെ സൈന്യം പിടിച്ചെടുത്തിരുന്നു.

അതേ സമയം ആഭ്യന്തര യുദ്ധം ഭയന്ന് ഇവിടെനിന്നും ലക്ഷക്കണക്കിനാളുകള്‍ നാട് വിട്ട് പോയി. രാജ്യത്ത്‌ ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് അവര്‍ക്കുള്ളതെന്ന് യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് പറയുന്നു.അതിനിടെ രാജ്യത്തിന്റെ പശ്ചിമഭാഗത്ത് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ക്വത്തറ വിഭാഗം ആരോപിച്ചു. നവംബറിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഗബാബോ പക്ഷം കൂട്ടക്കൊല നടത്തിയ തങ്ങളുടെ ആളുകളെ കുഴിച്ചിട്ടതാണെന്ന് മറുപക്ഷം പറയുന്നു. ദ്യൂക്കുവിലെ കൂട്ടക്കൊല റെഡ്‌ക്രോസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഈ ആരോപണമുയര്‍ന്നത്. അന്താരാഷ്ട്ര കോടതിയില്‍ ഗബാബോയെ വിചാരണചെയ്യണമെന്ന് ക്വത്തറയുടെ വക്താവ് ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ്‌ ചാമ്പ്യന്മാരായി

April 3rd, 2011

mahendra-singh-dhoni-epathram

മുംബൈ : കപില്‍ ദേവിന്റെ ചുണക്കുട്ടന്മാര്‍ ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നതിനു 28 വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ ചുണക്കുട്ടന്മാര്‍ ചരിത്രം ആവര്‍ത്തിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച്‌ കൊണ്ടു മഹേന്ദ്ര സിംഗ് ധോണി അടിച്ച സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ അവിസ്മരണീയമായ ക്യാപ്റ്റന്‍സ് നോക്ക് ആയി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. യുവരാജ്‌ സിംഗ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

world-cup-finals-2011-epathram

ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. സുനാമി പോലെ ആഞ്ഞടിച്ച ലസിത്‌ മലിങ്കയുടെ പന്തേറില്‍ ഇന്നിംഗ്സിലെ രണ്ടാം ബോളില്‍ എല്‍. ബി. ഡബ്ല്യു. ആയി വീരേന്ദ്ര സെഹ്വാഗ് പുറത്തായപ്പോള്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിച്ച ഗാലറികള്‍ ഒരു നിമിഷം കൊണ്ട് നിശബ്ദമായി.

lasith-malinga-tsunami-epathram

മലിങ്കയുടെ സുനാമിക്ക് മുന്‍പില്‍ വെറും 18 റണ്ണിനു സച്ചിനും ഔട്ടായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പരുങ്ങലില്‍ ആയി. ഗാലറിയില്‍ വിഷണ്ണനായി കാണപ്പെട്ട രജനീകാന്ത്‌ കായിക ഇന്ത്യയുടെ ആശങ്കയുടെ പ്രതീകമായി.

rajnikanth-world-cup-cricket-epathram

275 റണ്സ് എന്ന വിജയ ലക്‌ഷ്യം ദുഷ്കരമായി എന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഗൌതം ഗംഭീര്‍ – വിരാട്‌ കൊഹലി എന്നിവരുടെ വിവേക പൂര്‍ണ്ണമായ കൂട്ടുകെട്ടില്‍ നിന്നും ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറി പിറവി എടുത്തത്‌. ഗാലറികള്‍ വീണ്ടും സജീവമായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. കൊഹ്‌ലി 35 റണ്‍സ് നേടി. സെഞ്ച്വറിയ്ക്ക് വെറും മൂന്നു റണ്‍ ബാക്കി ഉള്ളപ്പോഴാണ് ഗംഭീര്‍ ഔട്ട് ആയത്. പിന്നീട് വന്ന യുവരാജ്‌ സിംഗ് – ധോണി കൂട്ടുകെട്ട് ഉജ്ജ്വലമായ ക്രിക്കറ്റാണ് കാഴ്ച വെച്ചത്. ധോണിയുടെ സിക്സര്‍ ക്യാപ്റ്റന്‍സ് നോക്ക് ആയതോടെ ഇന്ത്യ വിജയം കണ്ടെത്തുകയും ചെയ്തു. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ലോകകപ്പ്‌ കിരീടം ചൂടിയത്.

ഇതാദ്യമായാണ് ഒരു ആതിഥേയ രാഷ്ട്രം ലോകകപ്പ്‌ നേടുന്നത്. ലോകകപ്പ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ഫൈനലില്‍ കളിച്ചു എന്ന പ്രത്യേകതയും ശ്രീശാന്തിന്റെ പങ്കാളിത്തത്തോടെ ഈ വിജയത്തിനുണ്ട്.

ഒരു കോടി രൂപ ബി.സി.സി.ഐ. ഓരോ കളിക്കാരനും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം

March 31st, 2011

sachin-tendulkar-worldcup-epathram

മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.

ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍

March 30th, 2011

sachin-tendulkar-epathram

മൊഹാലി : ലോകം ശ്വാസമടക്കി പിടിച്ചു കണ്ട ആവേശകരമായ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്ണിനു തോല്‍പ്പിച്ചു ഫൈനലില്‍ എത്തി. 9 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ 260 റണ്ണുകള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 231 റണ്ണുകള്‍ മാത്രമാണ് ലഭിച്ചത്. 85 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫുകുഷിമ മണ്ണില്‍ പ്ലൂട്ടോണിയം കണ്ടെത്തി

March 29th, 2011

plutonium in fukushima-epathram

ടോക്യോ: ആണവ വികിരണ ഭീതി ശക്തമായ ഫുകുഷിമയിലെ മണ്ണില്‍  പ്ലൂട്ടോണിയത്തിന്റെ അളവ് വളെരെ കൂടിയതായി കണ്ടെത്തി. പ്ലൂട്ടോണിയം ഐസോടോപ്പുകള്‍ ആയ 238, 239, 240 എന്നിവയാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കുവാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറുന്നു. ആണവ റിയാക്ടറുകളില്‍ നിന്നും അവശിഷ്ടമായി വരുന്ന പ്ലൂട്ടോണിയം ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വസ്തുക്കളില്‍ ഒന്നാണ്. ഇത് അണുബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫുകുഷിമയിലെ 6 ആണവ റിയാക്ടറുകളില്‍ മൂന്നാമത്തേതില്‍ മാത്രമേ ആണവ ഇന്ധന ചേരുവയില്‍ പ്ലൂട്ടോണിയം ഉപയോഗിക്കുന്നുള്ളൂ. ഈ റിയാക്ടര്‍ കോറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാവാം പ്ലൂട്ടോണിയം മണ്ണിലേക്ക് ഇറങ്ങിയത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ സാന്ദ്രത വളരെ അധികം ഉള്ള ഒരു മൂലകമാണ് ഇത്. റിയാക്ടരിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ആവാം ഇത് ഉരുകി വന്നത്.  എന്നാല്‍ പ്ലൂട്ടോണിയം അളവുകള്‍ ആശങ്കാജനകം അല്ല എന്ന് ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അവകാശപ്പെട്ടു. റിയാക്ടര്‍നു സംഭവിച്ച ഭീമമായ തകരാറുകളെയാണ് ഇവ സൂചിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഭീതികരമായ മറ്റൊരു സത്യം ഈ ഐസോടോപ്പുകളുടെ അര്‍ദ്ധായുസ്സ് ആണ്.  ആയിരക്കണക്കിന് വര്ഷം വേണം ഇവയില്‍ ചിലതിനു ഉണ്ടായിരിക്കുന്ന അളവിന്റെ പകുതി ആകുവാന്‍.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുക്കും

March 26th, 2011

burj-khalifa-epathram

ദുബായ്‌ : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുത്ത് ആഗോള തലത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പരിപാടിയില്‍ യു. എ. ഇ. യുടെ പ്രതിജ്ഞാ ബദ്ധത പ്രകടിപ്പിക്കും. ബുര്‍ജ്‌ ഖലീഫയോടൊപ്പം ഷെയ്ഖ്‌ സായിദ്‌ പള്ളിയും ഇന്ന് രാത്രി യു. എ. ഇ. സമയം 08:30 ക്ക് ഒരു മണിക്കൂര്‍ നേരത്തേക്ക്‌ വൈദ്യുത വിലക്കുകള്‍ കെടുത്തി കൊണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കും.

ഈഫല്‍ ഗോപുരം, സിഡ്നി ഒപേര ഹൌസ്, ഗിസയിലെ പിരമിഡ്‌, സ്ഫിങ്ക്സ്, ഗോള്‍ഡന്‍ ഗേറ്റ് പാലം, എമ്പയര്‍ സ്റ്റേറ്റ്‌ ബില്‍ഡിംഗ്, ന്യൂയോര്‍ക്കിലെ ബ്രോഡ്‌ വേ, ഗ്രീസിലെ അക്രോപോളിസ്, റോമിലെ കൊളോസിയം, ബ്രൂക്ക്ലിന്‍ പാലം, ഐക്യ രാഷ്ട്ര സഭാ ആസ്ഥാനം, ലണ്ടനിലെ ബിഗ്‌ ബെന്‍, വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്ക എന്നിങ്ങനെ ലോകമെമ്പാടുമുള്ള ഒട്ടേറെ പ്രശസ്തമായ കെട്ടിടങ്ങളും സ്ഥലങ്ങളും ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വിക്കിലീക്സ്‌ : ദാവൂദിന്റെ മകളുടെ വിവാഹം; ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പങ്കിട്ടു

March 24th, 2011

dawood-ibrahim-epathram

ദുബായ്‌ : ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന്‍ ഹോട്ടല്‍ വേദി ആയതില്‍ ഇന്ത്യയുടെ അമര്‍ഷം മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തി. ഒരു അമേരിക്കന്‍ കമ്പനിയായ ഹയാത്ത് കൊര്‍പ്പോറേയ്ഷന്‍ തങ്ങളുടെ ദുബായിലെ ഹോട്ടല്‍, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന്‍ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.

grand-hyatt-dubai-epathram

ഈ നിര്‍ദ്ദേശത്തിനു മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ വികാരങ്ങളില്‍ പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന്‍ സഹകരണത്തിന്റെ വക്താക്കാള്‍ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.

2003 ഒക്ടോബറില്‍ ദാവൂദ്‌ ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ പെടുത്തിയതാണ്.

2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ജാവേദ്‌ മിയാന്‍ദാദിന്റെയും ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില്‍ വെച്ച് നടന്നത്.

ഈ വിരുന്നില്‍ ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്‌ട്ര ഭീകരന്‍ ഇത്തരത്തില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയാണ് ദാവൂദ്‌ ഇബ്രാഹിം. 2008ല്‍ നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ അന്‍പതാം സ്ഥാനമാണ് ദാവൂദിന്.

once-upon-a-time-in-mumbai-movie-epathramവണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

അടുക്കളയിലെ കാലിയായ പാത്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില്‍ നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില്‍ ഒരാളായി ദാവൂദ്‌ മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില്‍ തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്‌, ഡി, ബ്ലാക്ക്‌ ഫ്രൈഡെ, ഷൂട്ട്‌ ഔട്ട് അറ്റ്‌ ലോഖണ്ട് വാല, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ജപ്പാനില്‍ നിന്നുമുള്ള ഭക്ഷണ ഇറക്കുമതി അമേരിക്ക നിരോധിച്ചു
Next »Next Page » ബുര്‍ജ്‌ ഖലീഫ എര്‍ത്ത്‌ അവറില്‍ പങ്കെടുക്കും »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine