പെന്റഗണില്‍ നിന്നും 24,000 ഫയലുകള്‍ മോഷ്ടിച്ചു

July 15th, 2011

credit-card-cracked-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും പ്രതിരോധ വകുപ്പിനു വേണ്‌ടി വികസിപ്പിച്ച 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ്‌ സംഭവം. യു. എസ്‌. പ്രതിരോധ വകുപ്പിനു വേണ്‌ടി സിസ്റ്റം ഡെവലപിംഗ്‌ നടത്തുന്ന കരാറുകാരന്‍ വഴിയാണ്‌ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്‌.

ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. സംശയിക്കുന്ന രഹസ്യാന്വേഷ ഏജന്‍സിയെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ ലിന്‍ തയാറായില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന്‌ ലിന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോനീഷ്യയില്‍ അഗ്നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു

July 15th, 2011

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ലോകോന്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഈ ആഴ്‌ച ഇതു രണ്ടാം തവണയാണ്‌ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്‌. നാലു കിലോമീറ്ററോളം ചുറ്റളവില്‍ കൃഷിയിടങ്ങളിലും മരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലും ചാരവും പുകയും കൊണ്ട് മൂടി. ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. തിങ്കളാഴ്‌ച മുതല്‍ തന്നെ അഗ്നിപര്‍വതത്തില്‍ നിന്നു തീയും പുകയും ഉയര്‍ന്നിരുന്നതിനാല്‍ ജനങ്ങള്‍ കൂട്ടത്തോടെ മറിപോയിരുന്നു. ചുട്ടുപഴുത്ത പാറകളും വാതകങ്ങളും ചാരവും നാലു കിലോമീറ്റര്‍വരെ ആകാശത്തേക്ക് ഉര്‍ന്നതായി സ്‌ഥലവാസികള്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍

July 11th, 2011

neptune-epathram

ലണ്ടന്‍: സൌരയുഥത്തിലെ എട്ടാമന്‍ നെപ്റ്റിയൂണിന്‍റെ ഒന്നാം പിറന്നാളിന് നമ്മുടെ ഒന്നര നൂറ്റാണ്ടിലധികം കാലം. 1864ല്‍ ജര്‍മ്മന്‍ ജ്യോതി ശാസ്ത്രജ്ഞന്‍ യോഗാന്‍ ഗോട്ഫ്രിഡ് ഗോല്‍ തന്റെ ടെലസ്‌കോപ്പിലൂടെ ആദ്യമായി നീലഗ്രഹം കണ്ടുപിടിച്ചതിനു ശേഷം സൂര്യനെ ഒരു തവണ പ്രദക്ഷിണം പൂര്‍ത്തിയാക്കിയെന്ന കണക്കിലാണ് നെപ്റ്റിയൂണിന് ഒന്നാം പിറന്നാള്‍ എന്ന് കണക്കാക്കുന്നത്. സൂര്യനെ ആധാരമാക്കിയുള്ള 329 ഡിഗ്രി 1020 രേഖാംശത്തിലാണ് ഗ്രഹത്തെ ആദ്യമായി മനുഷ്യര്‍ കണ്ടെത്തിയത്. അതില്‍പ്പിന്നെ അതേ രേഖാംശത്തില്‍ ഗ്രഹം നമ്മുടെ ദൃഷ്ടിയിലെത്തുക ജൂലൈ 13 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.06നാണ്. ഭൂമിയേക്കാള്‍ 38.87 മടങ്ങ്‌ വലിപ്പമുള്ള ഈ നീല ഗ്രഹത്തിനു ഒരു തവണ സൂര്യനെ ചുറ്റി വരാന്‍ 164.79 വര്‍ഷം വേണ്ടി വരും. നീല വര്‍ണത്തില്‍ ശോഭിയ്ക്കുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 80 ശതമാനം ഹൈഡ്രജനും 19 ശതമാനം ഹീലിയവും ഒരു ശതമാനം മീതെയ്‌നുമാണുള്ളത്. ഈ ഗ്രഹത്തിലെ താപനില മൈനസ് 235 ഡിഗ്രി സെല്‍ഷ്യസ് ആണ്. സൂര്യനില്‍ നിന്നും ഏറെ അകലെ ആയതിനാലാണ് നെപ്റ്റിയൂണിലെ ഈ കൊടും ശൈത്യത്തിന് കാരണം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രം പൂട്ടി

July 10th, 2011

ലണ്ടന്‍ : മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകനും ന്യൂസ് കോര്‍പറേഷന്റെ തലവനുമായ ജയിംസ് മര്‍ഡോക്ക് തലവനായുള്ള നൂറ്റിയറുപത്തിയെട്ട് വര്‍ഷത്തെ ചരിത്രമുള്ള ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ നിറുത്തുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ കേസില്‍ പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ ക്ളൈവ് ഗുഡ്മാനെയും (43) സ്കോട്ട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. “താങ്ക്യു ആന്‍ഡ് ഗുഡ്ബൈ” എന്ന തലക്കെട്ടോടെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ അവസാന കോപ്പി പുറത്തിറക്കിയത്. ഫോണ്‍ ചോര്‍ത്തലിന് ക്ഷമാപണം നടത്താനും മാധ്യമത്തിന്റെ അധികൃതര്‍ മറന്നില്ല.ഏകദേശം 75 ലക്ഷത്തോളം പേര്‍ പത്രത്തിന് വായനക്കാരുണ്ടായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

July 10th, 2011

japan-earthquake-epathram

ടോക്കിയോ: വടക്കു കിഴക്കന്‍ ജപ്പാനില്‍ ഞായറാഴ്ച വീണ്ടും ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം രാവിലെ 9.57-ന്‌ (ഇന്ത്യന്‍ സമയം 6.30) നാണ്‌ റിക്‌ടര്‍ സ്‌കെയിലില്‍ 7.0 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷുമിന്റെ തീരത്ത്‌ പഫസിക്‌ കടലിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ചിലയിടങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നാലു മാസം മുമ്പ് ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പെയാണ് ഞായറാഴ്ച വീണ്ടും ഭൂചലനമുണ്ടായത്. മാര്‍ച്ച്‌ 11 നു ഇതേ മേഖലയിലുണ്ടായ 9 പോയിന്റ്‌ തീവ്രതയിലുള്ള ഭൂചലനത്തിലും സുനാമിയിലും 23,000 പേര്‍ മരിക്കുകയോ, കാണാതാവുകയോ ചെയ്‌തിരുന്നു. ഫുക്കുഷിമയിലെ ആണവ നിലയങ്ങള്‍ക്ക്‌ ഗുരുതരമായ തകരാര്‍ സംഭവച്ചതിനെ തുടര്‍ന്ന്‌ രാജ്യം ആണവ ദുരന്ത ഭീഷണിയും നേരിട്ടിരുന്നു.

ഇത് മൂലം ഉണ്ടായ ആണവ വികിരണ ചോര്‍ച്ച വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെച്ചു. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ആണവ നിലയത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഖ്യാത ചിത്രകാരന്‍ പിക്കാസോയുടെ ചിത്രം മോഷണം പോയി

July 7th, 2011

സാന്‍ഫ്രാന്‍സിസ്‌കോ: വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോ 1965-ല്‍ വരച്ച ‘ടിറ്റി ഡെ ഫെമ്മെ എന്നചിത്രം സാന്‍ഫ്രാന്‍സികോ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മോഷണം പോയി. ചിത്രത്തിന്റെ മതിപ്പ് വില ഏകദേശം ഒരു ലക്ഷം ഡോളറെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. യൂണിയന്‍ സ്‌ക്വയറിലെ ഗീരി സ്ട്രീറ്റിലുള്ള വീന്‍സ്റ്റീന്‍ ഗാലറിയിലാണ് ചിത്രം സൂക്ഷിച്ചിരുന്നത്. സാല്‍വദോര്‍ ദാലിയുടേത് അടക്കമുള്ള നിരവധി പ്രശസ്തരുടെ പെയിന്റിങുകള്‍ ഗാലറിയില്‍ ഉണ്ടായിരുന്നെങ്കിലും ഈ ചിത്രം മാത്രമാണ് മോഷണം പോയത്‌.

-

അഭിപ്രായം എഴുതുക »

ബോട്ടപകടത്തില്‍ 197 സൊമാലിയന്‍ അഭയാര്‍ഥികള്‍ മരിച്ചു

July 7th, 2011

ഖര്‍തൂം: സൊമാലിയയിലെ അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് ചെങ്കടലില്‍ കത്തിനശിച്ചതിനെത്തുടര്‍ന്ന് 197 പേര്‍ മുങ്ങിമരിച്ചു. കടുത്ത വരള്‍ച്ചയില്‍ നിന്നും രക്ഷതേടി സൗദി അറേബ്യ ലക്ഷ്യമാക്കി നീങ്ങിയ ബോട്ടിന് സുഡാന്‍ തീരത്തിനടുത്തെത്തിയപ്പോഴാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടതായി സുഡാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് സൊമാലിയയില്‍ ഇപ്പോഴുള്ളത്. 20 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധവും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. ഒന്നേകാല്‍ കോടിയോളം ജനസംഖ്യയുള്ള രാജ്യത്തെ നാലിലൊന്ന് പൗരന്മാരും ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയോ രാജ്യത്തിനകത്തുതന്നെ അഭയാര്‍ഥികളാവുകയോ ചെയ്തതായാണ് യു.എന്‍ കണക്ക്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഹ്യൂഗോ ചാവേസ് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി

July 5th, 2011

കാരക്കസ്: വെനസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ചാവേസ് തിങ്കളാഴ്ച രാവിലെ രാജ്യത്ത്‌ തിരിച്ചെത്തി. വെനസ്വേലയുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് അദ്ദേഹം തിരിച്ചെത്തിയത്. അര്‍ബുദമുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി ജൂണ്‍ എട്ടിനാണ് അദ്ദേഹം ക്യൂബയിലേക്ക് പോയത്‌.. ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയോട് യാത്രപറഞ്ഞ് വിമാനം കയറുന്ന ചാവേസിന്റെ ദൃശ്യവും അദ്ദേഹം കാരക്കസ്സില്‍ വിമാനമിറങ്ങുന്നതിന്റെ ദൃശ്യവും വെനസ്വേല ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. “സൂര്യോദയത്തോടൊപ്പമാണ് താന്‍ നാട്ടില്‍ തിരിച്ചെത്തുന്നത് അത് സന്തോഷജനകമാണ് ” ചാവേസ് പറഞ്ഞു. ചാവേസിന്റെ ആരോഗ്യനിലയെപ്പറ്റി വെനസ്വേലയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു ഇതിനിടയിലാണ് ചാവേസിന്‍റെ ദൃശ്യങ്ങള്‍ വെനസ്വേല ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

മുന്‍ ബ്രസീല്‍ പ്രസിഡന്റ് ഇറ്റാമര്‍ ഫ്രാങ്കോ അന്തരിച്ചു

July 4th, 2011

ബ്രസീലിയ: ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് ഇറ്റാമര്‍ ഫ്രാങ്കോ (81) സാവോപോളോയില്‍ അന്തരിച്ചു. ലുക്കീമിയ ബാധിതനായിരുന്നു. 1992-ല്‍ പ്രസിഡന്റ് ഫെര്‍നാഡോ കോളര്‍ കുറ്റവിചാരണ നേരിട്ടതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റായ ഇറ്റാമര്‍ ഫ്രാങ്കോ പ്രസിഡന്റായത്. ഫ്രാങ്കോയുടെ നിര്യാണത്തെ തുടര്‍ന്ന് ബ്രസീലില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

- ഫൈസല്‍ ബാവ

അഭിപ്രായം എഴുതുക »

ഷാവേസ് ജനാധിപത്യത്തെ അടിച്ചൊതുക്കുന്നു: നോം ചോംസ്കി

July 4th, 2011

noam-chomsky-hugo-chavez-epathram

വാഷിങ്ടണ്‍: അമിതാധികാരം കൈയടക്കി വെയ്ക്കുന്ന ഹ്യൂഗോ ഷാവേസ് വെനസ്വേലന്‍ ജനാധിപത്യത്തെ അടിച്ചൊതുക്കി ഭരണം നിലനിര്‍ത്തുകയാണെന്ന് പ്രശസ്ത ഭാഷാ പണ്ഡിതനും  ഹ്യൂഗോ ഷാവേസിന്‍റെ പാശ്ചാത്യ ലോകത്തെ ഉറ്റ സുഹൃത്തായിരുന്ന നോം ചോംസ്‌കി പറയുന്നു. സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ തുടരുമ്പോഴും ഭരണാധികാരം മുഴുവന്‍ തന്റെ കൈയില്‍ കേന്ദ്രീകരിക്കാന്‍ ഇട വരുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് ഷാവേസിനെ വിമര്‍ശിക്കാന്‍ ചോംസ്‌കിയെ പ്രേരിപ്പിച്ചത്.

വെനസ്വേലയില്‍ തടങ്കലിലുള്ള മരിയ ലൂര്‍ദ് അഫ്യൂണി എന്ന ജഡ്ജിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായാണ് ചോംസ്‌കി ഷാവേസിനെ വിമര്‍ശിച്ചത്. ഒരു വര്‍ഷമായി ജയിലില്‍ കിടക്കുന്ന വനിതാ ജഡ്ജി കടുത്ത പീഡനങ്ങള്‍ക്കി രയായതായി ചോംസ്‌കിയുടെ കത്തില്‍ പറയുന്നു. അവര്‍ക്ക് ന്യായമായ വിചാരണ ലഭ്യമാകുമെന്ന് കരുതുന്നില്ലെന്നും 12 വര്‍ഷമായി അധികാര ത്തിലിരിക്കുന്ന ഷാവേസ് നീതി ന്യായ വ്യവസ്ഥയെ ഭീഷണിയുടെ തടങ്കലിലാക്കി യിരിക്കുകയാണെന്നും ചോംസ്‌കി പറഞ്ഞു. മനുഷ്യാവകാശ ങ്ങളുയര്‍ത്തി പ്പിടിച്ച് ജഡ്ജിക്ക് മാപ്പ് നല്കാന്‍ ഷാവേസ് തയ്യാറാകണമെന്ന് ചോംസ്‌കി ആവശ്യപ്പെട്ടു.  

ലോകപ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും കടുത്ത അമേരിക്കന്‍ വിമര്‍ശകനുമായ ചോംസ്‌കി ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യനായ അമേരിക്കക്കാരനാണ്. അമേരിക്കയിലെ ഏറ്റവും വലിയ സുഹൃത്തായാണ് വെനസ്വേലയുടെ ഇടതുപക്ഷ പ്രസിഡന്‍റായ ഷാവേസ് അദ്ദേഹത്തെ കണ്ടിരുന്നത്. ചോംസ്‌കിയുടെ പുസ്തകം ഉയര്‍ത്തി പ്പിടിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഷാവേസ് നടത്തിയ തീപ്പൊരി പ്രസംഗം ലോക ശ്രദ്ധ നേടിയിരുന്നു. വെനസ്വേലയില്‍ ചോംസ്‌കിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കിയ ഷാവേസ്, അദ്ദേഹത്തെ തന്റെ രാജ്യത്തെ അംബാസഡര്‍ ആക്കണമെന്ന് വരെ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലോകയുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ ഹ്രസ്വ കാലത്തേക്ക് മാത്രമല്ലാതെ ഭരണാധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് ജനാധിപത്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്ന് വെനസ്വേലയിലെ രാഷ്ട്രീയ സ്ഥിതിയെ പ്പറ്റി പരാമര്‍ശിച്ചു കൊണ്ട് ചോംസ്‌കി പറഞ്ഞു. ”രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഭീഷണി നേരിടുകയാണ് വെനസ്വേല എന്നൊക്കെ വേണമെങ്കില്‍ വാദിക്കാം. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ അത്തരമൊരു ഭീഷണിയില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ലാറ്റിനമേരിക്കന്‍ ഐക്യത്തിനും വേണ്ടി ചാവേസ് നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍ എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്വേച്ഛാധിപത്യ സാധ്യത ഒരു ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. അതിനെതിരെ മുന്‍കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു” – ഒബ്‌സര്‍വറി’ന് നല്കിയ അഭിമുഖത്തില്‍ ചോംസ്‌കി പറഞ്ഞു.  അര്‍ബുദ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ക്യൂബയില്‍ വിശ്രമത്തിലാണ് ചാവേസ് ഇപ്പോള്‍. ചാവേസിന്റെ അസുഖത്തില്‍ ആശങ്ക പ്രകടിപ്പിച്ച ചോംസ്‌കി, അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തായ്‌ലന്‍ഡ്‌:പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി
Next »Next Page » മുന്‍ ബ്രസീല്‍ പ്രസിഡന്റ് ഇറ്റാമര്‍ ഫ്രാങ്കോ അന്തരിച്ചു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine