മൊറോക്കോയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 78 മരണം

July 26th, 2011

റബാത്‌: മൊറോക്കോയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 60 സൈനികരും 12 വിമാന ജോലിക്കാരും മരിച്ചു. മൊറോക്കന്‍ റോയല്‍ ആര്‍മിയുടെ എ സി-130 വിമാനമാണ് അപകടത്തില്‍ പെട്ടത്. മൊറോക്കോയിലെ ഗോള്മിന്‍ തെക്കന്‍ മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്‌. പ്രതികൂലമായ കാലാവസ്ഥയാണ് അപകടകാരണമെന്ന് മൊറോക്കന്‍ വിവര സാങ്കേതിക വകുപ്പ്‌ മന്ത്രി ഖാലിദ്‌ നാസ്രി പറഞ്ഞു. ഇതുവരെ 42 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായിട്ടുള്ളൂ എന്നും പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ തിരച്ചില്‍ താല്‍കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്, അപകടത്തെ പറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഫ്ഘാനിസ്ഥാനിലെ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം

July 26th, 2011

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം. കാബൂളില്‍ നിന്നു 120 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ പ്രവിശ്യയിലെ ജലാലബാദ് വിമാനത്താവളത്തിലാണു ഭീകരാക്രമണം ഉണ്ടായത്. വാഹനത്തില്‍ എത്തിയ ആയുധധാരികളായ തീവ്രവാദികള്‍ വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിനു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ മണിക്കൂറോളം ഏറ്റുമുട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഫോണ്‍ ചോര്‍ത്തല്‍; സണ്‍‌ഡേ മിററിനെതിരെയും ആരോപണം

July 25th, 2011

ലണ്ടന്‍:വാര്‍ത്തകള്‍ക്കായി പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് ബ്രിട്ടണിലെ ‘സണ്‍‌ഡേ മിറര്‍’ ദിനപത്രത്തിനു നേരെയും ആരോപണം ഉയരുന്നു. ഹോളിവുഡ് താരം ലിസ് ഹര്‍ളി, ഫുട്ബോള്‍ താരം റിയോ ഫെര്‍ഡിനാന്റ് എന്നിവരുടെ ഫോണ്‍ ചോര്‍ത്തലിന് താന്‍ ദൃക്‌‌സാക്ഷിയാണെന്ന് സണ്‍‌ഡേ മിററിന്റെ മുന്‍ ലേഖകന്‍ ബി.ബി.സി ചാനലിനോട് വെളിപ്പെടുത്തി. ഇതോടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം ബ്രിട്ടണില്‍ ഒന്നു കൂടെ ചൂടു പിടിച്ചു.
അടുത്തിടെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ്‘’ എന്ന ടാബ്ലോയ്‌ഡ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഗോള മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക് കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടീഷ് ജനപ്രതിനിധി സഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മറ്റിക്ക് മുമ്പില്‍ ഹാജരായി മൊഴി നല്‍‌കേണ്ടിയും വന്നു. ഫോ‌ണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ റൂപ്പര്‍ട്ട് മര്‍ഡോക്കും മകനും ഫോണ്‍ ചോര്‍ത്തലിന് മാപ്പു പറഞ്ഞിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ആദ്യ ടെസ്റ്റ്ട്യൂബ് ശിശു ലൂയിസ്‌ ബ്രൌണും ദുര്‍ഗ്ഗയും

July 25th, 2011

ലണ്ടന്‍: ലോകത്തിലെ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ജനനം ശാസ്ത്ര ലോകത്തെ മഹത്തായ ഒരു മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ലൂയിസ്‌ ബ്രൗണ്‍ എന്ന ആദ്യ ടെസ്റ്റ്യൂബ്‌ ശിശു 1978 ജൂലൈ 25 നു പിറക്കുമ്പോള്‍ ലോകം മുഴുവന്‍ അതിന്റെ സൃഷ്ടാവായ റോബര്‍ട്ട്‌ എഡ്വേര്‍ഡ്സിന്റെ മഹത്തായ കണ്ടുപിടുത്തത്തെ അത്ഭുതകരമായ കണ്ടുപിടുത്തമെന്നു പറഞ്ഞു. 2010 ല്‍ അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നല്‍കി ആദരിക്കാനും മറന്നില്ല. ഈ കണ്ടു പിടുത്തം മറ്റു പല കണ്ടുപിടുത്തങ്ങള്‍ക്കും ഹേതുവായി. ലൂയിസ് ബ്രൌണ്‍ പിറന്നന്നിട്ട് ജൂലായ്‌ 25നു 33 വര്ഷം തികയുന്നു. എന്നാല്‍ ഇന്ത്യയും ഈ കണ്ടുപിടുത്തത്തില്‍ ഒട്ടും പിറകോട്ടു പോയിരുന്നില്ല. ലൂയിസ് ബ്രൌണ്‍ പിറന്ന് വെറും 70 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലും ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. സുഭാഷ്‌ മുഖോപാധ്യായ എന്ന കൊല്‍ക്കത്തക്കാരനായ ഡോക്ടര്‍ ഇന്ത്യയുടെ നാമം ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു കൊണ്ട് 1968 ഒക്ടോബര്‍ മൂന്നിന്‌ ദുര്‍ഗ്ഗയെന്ന ‘കനുപ്രിയ അഗര്‍വാള്‍’ ലോകത്തെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു പിറന്നു. ഒരു ഇന്ത്യന്‍ ഡോക്ടറുടെയും നിതാന്ത പരിശ്രമവും പ്രയത്നവും മഹത്തായ ഒരു നേട്ടമായി മാറിയപ്പോള്‍ ഇന്ത്യന്‍ ഭരണകൂടവും, ബംഗാള്‍ സര്‍ക്കാരും അദ്ദേഹത്തോട് നീതികേട്‌ കാണിച്ചു. സുഭാഷ്‌ മുഖോപാധ്യായ എന്ന ഡോക്ടറുടെ പരിശ്രമത്തെ പ്രോത്സാഹനം നല്‍കിയില്ലെന്ന് മാത്രമല്ല കണ്ടു പിടുത്തം അംഗീകരിക്കാനും തയാറായില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തെ തേജോവധം ചെയ്യാനും മറന്നില്ല. ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരു ഇന്ത്യകാരന്‍ നേടിയെടുത്ത നേട്ടത്തെ അന്നത്തെ സര്‍ക്കാര്‍ യാഥാസ്ഥിതിക മനോഭാവത്തോടെ നേരിട്ടു. പത്മശ്രീയോ ഭാരതരത്നമോ അദ്ദേഹത്തെ തേടിയെത്തിയതുമില്ല. എന്നാല്‍ ദ്രോഹിക്കാന്‍ ഒട്ടും മടി കാണിച്ചുമില്ല. ജപ്പാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനങ്ങളീലും സെമിനാറിലും പങ്കെടുക്കുന്നതിനു്‌ വിലക്കേര്‍പ്പെടുത്തി. ഒഫ്താല്‍മോളജി വകുപ്പിലേക്ക്‌ സ്ഥലം മാറ്റിയും അദ്ദേഹത്തിന്റെ ഹോര്‍മോണ്‍ ഗവേഷണത്തിനു തുരങ്കം വച്ചു. നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ മാനസിക മായി തളര്‍ന്ന അദ്ദേഹം 1981 ജൂണ്‍ 19 ന്‌ ആത്മഹത്യചെയ്യുകയായിരുന്നു. ടെസ്റ്റ്ട്യൂബ് ശിശു പിറന്ന ദിനത്തില്‍ ഇദ്ദേഹത്തിന്റെ മരണാന്തര മെങ്കിലും മഹത്തായ നേട്ടത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ തോന്നുമോ? 2005ലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചും ദുര്‍ഗ്ഗയെ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു അംഗീകരിച്ചത്. ഈ കണ്ടുപിടുത്തത്തെ വെറും തട്ടിപ്പ്‌ മാത്രമായി കണ്ട ശാസ്ത്ര യജമാനന്മാര്‍ക്ക് അവസാനം സത്യം അംഗീകരിക്കേണ്ടി വന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

മകളെ പീഡിപ്പിച്ച പിതാവിന്‌ വധശിക്ഷ വിധിച്ചു

July 23rd, 2011

ലാഹോര്‍: പാക്കിസ്ഥാനില്‍ പതിനഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന്‌ വധശിക്ഷ വിധിച്ചു. ഖാലിദ്‌ അമീന്‍ എന്നയാള്‍ക്കാണ്‌ ശിക്ഷ ലഭിച്ചത്‌. ലാഹോര്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ താഹിര്‍ ഖാന്‍ നെയ്‌സിയാണ്‌ വിധിച്ചത്‌. ഒരു മാസത്തോളം ഇയാള്‍ മകളെ പീഡിപ്പിച്ചു എന്ന പരാതിയുമായി അമീനിന്റെ മുന്‍ഭാര്യ പര്‍വീണ്‍ ബീവിയാണ്‌ കോടതിയെ സമീപിച്ചത്‌‌. 2009 ലായിരുന്നു സംഭവം. 2008 ല്‍ ഇവര്‍ അമീനുമായി വേര്‍പിരിഞ്ഞെങ്കിലും മക്കള്‍ പിതാവിനൊപ്പമായിരുന്നു താമസം. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരന്‍മാരെ കൊല്ലുമെന്ന്‌ പറഞ്ഞ്‌ ഭീഷണി പ്പെടുത്തിയായിരുന്നു മകളെ അമീന്‍ പീഡിപ്പിച്ചിരുന്നത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രശസ്‌ത ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയിഡ്‌ അന്തരിച്ചു

July 23rd, 2011

ലണ്ടന്‍: പ്രശസ്‌ത ബ്രിട്ടിഷ്‌ ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയ്‌ഡ് (88) അന്തരിച്ചു. 1922 ല്‍ ബെര്‍ലിനിലാണ് ലൂസിയന്‍ ജനിച്ചത്‌. പത്താം വയസില്‍ കുടുംബത്തോടൊപ്പം ബ്രിട്ടനിലെത്തിയ ഇദ്ദേഹം 1939ല്‍ ബ്രിട്ടിഷ്‌ പൗരത്വം സ്വീകരിച്ചു. റിയലിസം ശൈലിയിലുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. പ്രഗത്ഭനായിരുന്ന ഈ ചിത്രകാരന്‍ ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ ‘ഓര്‍ഡര്‍ ഓഫ്‌ മെറിറ്റ്‌’ ബഹുമതി നേടിയിരുന്നു. ലോകപ്രശസ്‌ത മനശാസ്‌ത്രജ്‌ഞന്‍ സിഗ്മണ്ട്‌ ഫ്രോയിഡിന്റെ കൊച്ചുമകനാണ് ലൂസിഫര്‍ ഫ്രോയിഡ്.
സമീപകാലത്ത്‌ ഏറ്റവുമധികം ആരാധകരുള്ള ചിത്രകാരനായിരുന്നു ലൂസിയന്‍. ജീവിച്ചിരിക്കെ തന്നെ ഏറ്റവും അധികം വിലക്ക് ചത്രം വിറ്റുപോയ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്. തടിച്ച ഒരു സ്‌ത്രീ നഗ്നയായി സോഫയില്‍ കിടക്കുന്ന ചിത്രം മൂന്നു വര്‍ഷം മുമ്പ്‌ 33.6 ദശലക്ഷം ഡോളറിനാണു വിറ്റുപോയത്‌.

-

വായിക്കുക:

അഭിപ്രായം എഴുതുക »

നോര്‍വേ ആക്രമണം: 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

July 23rd, 2011

oslo attack-epathram

ഓസ്‌ലോ: നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി.

ഓസ്‌ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം കാര്‍ബോംബ് സ്‌ഫോടനമാണ് ആദ്യം ഉണ്ടായത്. ഇതില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവസമയത്ത് പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോര്‍ട്ടന്‍ബെര്‍ഗ് ഓഫീസിലുണ്ടായിരുന്നില്ല.

ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഉട്ടോയ ദ്വീപില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്ന ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ഇതില്‍  80 പേര്‍ കൊല്ലപ്പെട്ടു. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമി പോലീസ് പിടിയിലായെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌ലാമിക തീവ്രവാദമാണ് തങ്ങള്‍ക്കു മുന്നിലെ പ്രധാന ഭീഷണിയെന്ന് നോര്‍വേ പോലീസ് മേധാവി ജാനെ ക്രിസ്റ്റിയന്‍സന്‍ ഏതാനും മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.  ഈ പ്രസ്താവനയോടുള്ള പ്രതികരണമാണ് സ്‌ഫോടനങ്ങളെന്നും സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെളിവെടുപ്പിനിടെ മര്‍ഡോക്കിനു നേരെ കയ്യേറ്റ ശ്രമം

July 20th, 2011

ലണ്ടന്‍: മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന് നേരെ കയ്യേറ്റ ശ്രമം. ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് തെളിവു നല്‍കുവാനായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ജനപ്രധിനിധി സഭയിലെ അംഗങ്ങള്‍ അടങ്ങിയ സമിതിക്ക് മുമ്പില്‍ മര്‍ഡോക്കും മകനും ഹാജരായിരുന്നു. തെളിവെടുപ്പിനിടെ ഹാളിലേക്ക് ഒരാള്‍ കടന്നു കയറുകയും ഉച്ചത്തില്‍ ആക്രോശിച്ചു കൊണ്ട് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം പത എറിയും ചെയ്തു. ക്രീം മര്‍ഡോക്കിന്റെ മുഖത്തും ശരീരത്തിലും പടര്‍ന്നു. ഇതേ തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ തെളിവെടുപ്പ് നിര്‍ത്തിവെച്ചു. ജോണി മാര്‍ബിള്‍സ് എന്നയാളാണ് മര്‍ഡോക്കിനു നേരെ ഷേവിങ്ങ് ക്രീം എറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ജീവിതത്തിലെ എറ്റവും നാണം കെട്ട ദിവസമെന്ന് വിശേഷിച്ച മര്‍ഡോക്ക് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ജനപ്രതിനിധി സഭയിലെ അംഗങ്ങളോടും ജനങ്ങളോടും മാപ്പു പറഞ്ഞു. തന്റെ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആരൊപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് “ന്യൂസ് ഓഫ് ദ വേള്‍ഡ്”“ പത്രം അടുത്തിടെ പ്രസിദ്ധീകരണം നിര്‍ത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോസ്നി മുബാറക്കിന്റെ നില ഗുരുതരം

July 18th, 2011

hosni-mubarak-epathram

കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം കുറച്ചു ദിവസമായി അബോധാവസ്ഥയില്‍ ആണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനാണ് വെളിപ്പെടുത്തിയത്. ഹോസ്നി മുബാറക്കിന് ആശുപത്രിയില്‍ വച്ച് പക്ഷാഘാതമുണ്ടായെന്നും തുടര്‍ന്ന് അബോധാവസ്ഥയിലായി എന്നും അഭിഭാഷകന്‍ പറഞ്ഞതായി വന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രിലിലാണ് ഹോസ്നി മുബാറക്കിനെ ഷരം എല്‍ ഷേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത മാസം മുബാറക്ക് വിചാരണ നേരിടാനിരിക്കുകയാണ്. ഫെബ്രുവരിയിലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുബാറക്കിന് അധികാരം ഒഴിയേണ്ടി വന്നത്.

-

അഭിപ്രായം എഴുതുക »

മര്‍ഡോക്കിന്റെ എഡിറ്റര്‍ റബേക്കാ ബ്രൂക്‌സ് അറസ്‌റ്റില്‍

July 18th, 2011

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ ന്യൂസ്‌ ഇന്റര്‍നാഷണലിന്റെ മുന്‍ സി.ഇ.ഒയും ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ എഡിറ്ററുമായിരുന്ന റെബേക്ക ബ്രൂക്ക്‌സിനെ അറസ്‌റ്റ് ചെയ്‌തു. ഫോണ്‍ ചോര്‍ത്തലിനു ഗൂഢാലോചന നടത്തിയെന്ന സംശയത്തിന്മേലാണ്‌ അറസ്‌റ്റ്. ഫോണ്‍ ചോര്‍ത്തലിന്റെ പേരില്‍ ‘ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌’ ടാബ്ലോയ്‌ഡ് അടച്ചുപൂട്ടിയ മാധ്യമ രാജാവ് മര്‍ഡോക്കിന്റെ കുടുംബം അധാര്‍മിക മാര്‍ഗങ്ങളിലൂടെയുള്ള വാര്‍ത്താശേഖരണത്തിന്റെ പേരില്‍ രാജ്യത്തോടു മാപ്പു പറഞ്ഞിരിരുന്നു. ബ്രിട്ടീഷ്‌ പാര്‍ലിമെന്റില്‍ ലേബര്‍ പാര്‍ട്ടി നേതാവ്‌ ഈദ്‌ മിലിബന്ദ് പുതിയ മാധ്യമ നിയമം ആവശ്യപ്പെട്ട് രംഗത്ത് വന്നതും, ഉപപ്രധാനമന്ത്രി നിക്‌ ക്ലെഗ്‌ മിലിബന്ദിന്റെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ചതും, മാധ്യമരംഗത്തെ അധികാരകേന്ദ്രീകരണം തടയാന്‍ പുതിയ മാധ്യമ ഉടമസ്‌ഥാവകാശ നിയമം ആവശ്യപ്പെട്ട്‌ ലേബര്‍ പാര്‍ട്ടി പരസ്യമായി രംഗത്ത് വന്നതും ബ്രിട്ടനില്‍ റൂപര്‍ട്ട്‌ മര്‍ഡോക്‌ കെട്ടിപ്പൊക്കിയ സാമ്രാജ്യം ഭീഷണിയാകും. ഇതോടെ ബ്രിട്ടനില്‍ മാധ്യമ രംഗത്ത് മര്‍ഡോക്കിനുള്ള സ്വാധീനം നഷടപ്പെടുകയാണ്. മര്‍ഡോക്ക്‌ തോല്‍വി അറിഞ്ഞു തുടങ്ങി എന്നാണ് ബ്രിട്ടനില്‍ ജനങ്ങള്‍ക്കിടയിലെ സംസാരം.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മര്‍ഡോക്ക്‌ വഴങ്ങുന്നു
Next »Next Page » ഹോസ്നി മുബാറക്കിന്റെ നില ഗുരുതരം »



  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine