പാകിസ്‌താനില്‍ ഭീകരര്‍ കുട്ടികളെ ചാവേറുകളാക്കുന്നു

June 21st, 2011

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ ചാവേറാക്രമണത്തിനായി കൊച്ചു കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചു വരികയാണ് ഇതിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പാകിസ്ഥാനില്‍ വ്യാപകമാണെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറില്‍നിന്നും  മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ സുഹാനയെന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ചാവേറാക്കാന്‍ ഭീകരര്‍ ശ്രമംനടത്തുന്നതിനിടയില്  അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു‍. ബോംബ്‌ ഘടിപ്പിച്ച കുപ്പായം നിര്‍ബന്ധിച്ച്‌ ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ രക്ഷാസേനയുടെ ചെക്ക്‌പോസ്‌റ്റിലേക്ക്‌ അയച്ചെങ്കിലും പെണ്‍കുട്ടി നല്‍കിയ സൂചനയുടെ അടിസ്‌ഥാനത്തില്‍ സൈനികര്‍ സ്‌ഫോടകവസ്‌തുക്കള്‍ നീക്കം ചെയ്‌ത് പെണ്‍കുട്ടിയെ  രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് സുഹാന ഇങ്ങനെ വിവരിക്കുന്നു. ‘രണ്ടു സ്‌ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് അടുത്തേക്കു വരാന്‍ ആവശ്യപ്പെട്ടു, അടുത്ത് ചെന്നപ്പോള്‍  മുഖത്തു തൂവാല അമര്‍ത്തി അതോടെ  ബോധം മറഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച വസ്‌ത്രം ധരിപ്പിച്ച്‌ ചെക്ക്‌പോസ്‌റ്റിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ചെക്ക്‌പോസ്‌റ്റിനടുത്തെത്തിയപ്പോള്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു സൈനികരെത്തി ബോംബ്‌ നീക്കം ചെയ്യുകയായിരുന്നു’-സുഹാന പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും നാറ്റോയുടെ വ്യോമാക്രമണം

June 21st, 2011

ട്രിപ്പോളി: കിഴക്കന്‍ ട്രിപ്പോളിയില്‍ പ്രാന്തത്തിലെ അരാഡയിലെ ജനവാസ കേന്ദ്രത്തില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന്  പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു ലിബിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്‌ച പുലര്‍ച്ചെയാണ്  നാറ്റോ സേന  മിസൈല്‍ പതിച്ചത്. അഞ്ചു കുടുംബങ്ങള്‍ താമസിച്ചിരുന്ന മൂന്നു നിലയുള്ള കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. ഇവിടത്തെ പ്രാദേശിക ആശുപത്രിയില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ എത്തിച്ചിട്ടുണ്‌ട്‌. സൈനികകേന്ദ്രങ്ങളില്‍ മാത്രമെ ആക്രമണം നടത്തുകയുള്ളൂ എന്നവകാശപ്പെടുന്ന നാറ്റോ സേന തുടര്‍ച്ചയായി രണ്ടാം തവണയാണ് സിവിലിയന്‍മാര്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തു വിടുന്നത്. ജനവാസ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നു നാറ്റോ വക്താവ്‌ അറിയിച്ചതിനു പിറകെയാണ് ഈ ആക്രമണവും. സാധാരണ പൗരന്മാരുടെ വസതി ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണം പാശ്ചാത്യരാജ്യങ്ങളുടെ ക്രൂരതയുടെ ഉദാഹരണമാണെന്ന്‌ വിദേശമന്ത്രി ഖാലിദ്‌ കെയിം റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. നാശനഷ്ടങ്ങള്‍ നേരില്‍ക്കാണാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വിസ്‌ ബാങ്ക് അക്കൌണ്ടു വിവരങ്ങള്‍ കൈമാറാം: സ്വിസ് പാര്‍ലമെന്‍റ്

June 19th, 2011

swiss-banking-secrecy-to-end-epathram

ജനീവ : ജി-20 രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സ്വിസ്‌ ബാങ്ക്‌ അക്കൗണ്‌ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക്‌ കൈമാറുന്ന നിയമ ഭേദഗതിക്കു സ്വിസ്‌ പാര്‍ലമെന്‍റ്‌ അംഗീകാരം നല്‍കി. നിക്ഷേപകരുടെ പേരും മേല്‍വിലാസവും മാത്രമേ ഇതു വരെ സ്വിസ്‌ ബാങ്കുകളില്‍ നിന്നു ലഭ്യമായിരുന്നുളളൂ. നിയമ ഭേദഗതിയോടെ നിക്ഷേപകരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കാനുളള നിയമ ഭേദഗതിക്കു വെളളിയാഴ്‌ചയാണു സ്വിസ്‌ പാര്‍ലമെന്‍റിന്റെ ഉപരിസഭ അംഗീകാരം നല്‍കിയത്‌. ഈ തീരുമാനം  സ്വിസ്‌ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്ന ഇന്ത്യന്‍ സര്‍ക്കാരിന് ഏറെ സഹായകരമാകും.‍ ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇരട്ട നികുതി കരാര്‍ ഒപ്പു വെച്ച രാജ്യങ്ങള്‍ക്കും സ്വിസ്‌ ബാങ്കുകളില്‍ അക്കൗണ്‌ടുളള തങ്ങളുടെ പൗരന്മാരെ കുറിച്ചുളള വിവരങ്ങള്‍ ലഭ്യമാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വീടിനു നേരെ നാറ്റോ ആക്രമണം

June 17th, 2011

nato-attacks-gaddafi-epathram

ട്രിപോളി: ലിബിയയുടെ തലസ്‌ഥാനമായ ട്രിപോളിയില്‍ മുവമ്മര്‍ ഗദ്ദാഫിയുടെ താമസ സ്‌ഥലമായ ബാബ്‌ അല്‍ അസീസിയയില്‍ ഇന്നലെ പുലര്‍ച്ചെ നാറ്റോ സേന ശക്‌തമായ ആക്രമണം നടത്തി. ഗദ്ദാഫിയുടെ താമസ സ്‌ഥലത്തു നിന്നു വന്‍ പുകച്ചുരുളുകള്‍ ഉയര്‍ന്നുവെങ്കിലും ആളപായത്തെക്കുറിച്ചോ മറ്റു നാശ നഷ്‌ടങ്ങളെ ക്കുറിച്ചോ റിപ്പോര്‍ട്ടില്ല. നാറ്റോയുടെ ആക്രമണത്തെ ക്കുറിച്ചു സര്‍ക്കാര്‍ നിശബ്‌ദത പാലിക്കുകയാണ്‌. സായുധരും പരിശീലനം ലഭിച്ചവരുമായ വിമതര്‍ രാജ്യത്തിന്റെ പല ഭാഗത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്‌. ലിബിയയില്‍ ഭരണകൂട വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയിരിക്കുകയാണ്‌.

മൂന്നു മാസമായി നാറ്റോ സേന ലിബിയയിലെ ജനങ്ങളുടെ സംരക്ഷണത്തിന്‌ എന്ന പേരില്‍ ഗദ്ദാഫി അനുകൂല സേനയ്‌ക്കു നേരേ വ്യോമാക്രമണം തുടങ്ങിയിട്ട്. ഗദ്ദാഫിയുടെ വാസ കേന്ദ്രവും പരിസരവുമാണു നാറ്റോ സേന ഇപ്പോള്‍ പ്രധാന ലക്ഷ്യമിടുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകന്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി നടത്തി

June 15th, 2011

violence-against-women-epathram

ഇസ്‌ലാമാബാദ്: മകന്‍ ബലാത്സംഗ കേസില്‍ പ്രതിയായതിന് അമ്മയെ നഗ്നയാക്കി ഗ്രാമം ചുറ്റിച്ചു! വടക്കു പടിഞ്ഞാ‍റന്‍ പാകിസ്ഥാനിലെ ഹരിപൂരിനടുത്ത് നീലോര്‍ ബലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യം നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് വെളിയില്‍ വന്നത്. ഒരു ഗോത്രവര്‍ഗ സമിതിയാണ് തികച്ചും മനുഷ്യത്വരഹിതമായ ഈ ശിക്ഷാവിധി നടപ്പാക്കിയത്.
നാല് ആയുധധാരികള്‍ ചേര്‍ന്ന്  സ്ത്രീയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് തെരുവുകള്‍ തോറും നടത്തിക്കുകയായിരുന്നു. .
ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്ത് ഒരു സ്ത്രീയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ ഒരു പ്രതിയുടെ അമ്മയെയാണ് മനുഷ്യത്വ രഹിതമായ  ശിക്ഷാ  നടപടിക്ക് ബാലിയാടാക്കിയത്. ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവ് പരാതിയുമായി ഗോത്രവര്‍ഗ സമിതിയെ സമീപിച്ചിരുന്നു എങ്കിലും ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനായിരുന്നു ഗോത്ര തലവനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. ഭാ‍ര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇയാളും മൂന്ന് സഹോദരന്‍‌മാരും ചേര്‍ന്ന്  കുറ്റം ചെയ്തു എന്ന് കരുതുന്ന രണ്ട് പേരില്‍ ഒരാളുടെ വീട്ടിലെത്തി ആയുധം കാട്ടി പ്രതിയുടെ അമ്മയെ  വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അപൂര്‍ണ്ണമായ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയ പിന്‍വലിച്ചു

June 15th, 2011

incomplete map of india-epathram

കാന്‍ബെറ‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളായ കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാതെ പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് കഴിഞ്ഞ ദിവസം കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം അധികൃതര്‍ പ്രസിദ്ധീകരിച്ചത്.  ഭൂപടം പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന്  എമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പിന്റെ വക്താവ് അറിയിച്ചു.  തെറ്റ് തിരുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ ഭരണാധികാരി ബിന്‍ അലിക്കെതിരായ വിചാരണ ഉടന്‍

June 14th, 2011

Ben-Ali-tunisian president-epathram

ടുണീഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ രാജ്യംവിട്ട ടുണീഷ്യന്‍ സേച്‌ഛാധിപതിയായിരുന്ന സിനെ അല്‍ ആബിദ് ബിന്‍ അലിയുടെ വിചാരണ 20-ന്‌ ആരംഭിക്കുമെന്ന്‌ ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രി ബെജി സെയ്‌ദ് അസ്സെബ്‌സി അല്‍ ജസീറ ടെലിവിഷനിലൂടെ വ്യക്‌തമാക്കി. ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കുന്ന ബിന്‍ അലിക്കെതിരെ  90 ഓളം കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. ഇതോടൊപ്പം ബിന്‍ അലിയുടെ  ഭാര്യ ലൈല ട്രാബെസ്ലിയെയും വിചാരണ ചെയ്യണമെന്ന്‌ ടുണീഷ്യന്‍ സര്‍ക്കാരിലെ ഒരു വിഭാഗം ശക്തമായി  വാദിക്കുന്നുണ്ട്‌. മയക്കുമരുന്ന്‌, ആയുധകേസുകളിലാണ്‌ ലൈലയെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രണ്ടു കിലോഗ്രാം മയക്കമരുന്നും ആയുധങ്ങളും 27 ദശലക്ഷം ഡോളറും കണ്ടെത്തിയിരുന്നു. കൊലപാതകം, അധികാരു ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റം തുടങ്ങിയവതയാണ്‌ അലിക്കെതിരായ പ്രധാന കുറ്റങ്ങള്‍.

അതേസമയം, മുന്‍ പ്രസിഡന്റിനെ കൈമാറണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട്‌ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. 23 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനൊടുവില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ജനുവരിയിലാണ്‌ ബെന്‍ അലി സൗദിയില്‍ അഭയം തേടിയത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ വെള്ളപ്പൊക്കം 100 പേര്‍ മരിച്ചു

June 13th, 2011

china-flood-epathram

ബീജിംഗ്: ചൈനയുടെ തെക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എണ്‍പതോളം പേരെ കാണാതായി. ഹുനാന്‍, ഹുബെ, എന്നീ പ്രവിശ്യകളിലാണ് വെള്ളപൊക്കത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌. ഇതുവരെ 128000 പേരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി പാര്‍പ്പിച്ചിട്ടുന്ണ്ടെന്നു അധികൃതര്‍ അറിയിച്ചു. 15 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കപെടുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നു ചൈനയില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു

June 11th, 2011

credit-card-cracked-epathram

ന്യൂയോര്‍ക്ക്‌ : സിറ്റി ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതിക്രമിച്ചു കയറിയ ക്രാക്കര്‍മാര്‍ 2 ലക്ഷത്തോളം ഇടപാടുകാരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരുകള്‍ കരസ്ഥമാക്കി. വടക്കേ അമേരിക്കയിലെ ഇടപാടുകാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടത്‌. വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ട ഇടപാടുകാരെ തങ്ങള്‍ ബന്ധപ്പെട്ടു വരികയാണ് എന്ന് ബാങ്ക് അറിയിച്ചു. പേര്, അക്കൌണ്ട് നമ്പര്‍, ഈമെയില്‍ വിലാസം എന്നീ വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്‌. സാധാരണ നിലയിലുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖല ആക്രമിക്കപ്പെട്ട വിവരം കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ജനന ദിവസം, ക്രെഡിറ്റ്‌ കാര്‍ഡ്‌ സെക്യൂരിറ്റി നമ്പര്‍ മുതലായ സുപ്രധാന വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയ : ഹെലികോപ്റ്ററുകള്‍ തീ തുപ്പിത്തുടങ്ങി

June 11th, 2011

helicopter-gunships-fire-epathram

അമ്മാന്‍ : ജനാധിപത്യം പുനസ്ഥാപിക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നു മാസമായി സിറിയയില്‍ നടന്നു വരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ വ്യോമയുദ്ധം തുടങ്ങി. പ്രക്ഷോഭകരുടെ നേരെ മെഷിന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ വെടി ഉതിര്‍ത്തു. ഇതാദ്യമായാണ് സര്‍ക്കാര്‍ വായു മാര്‍ഗ്ഗം പ്രക്ഷോഭകരെ ആക്രമിക്കുന്നത്. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു എന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതിഷേധ പ്രകടനം നടത്തുന്ന പതിനായിര കണക്കിന് ആളുകളെ നേരിടാന്‍ നിരവധി ഹെലികോപ്റ്ററുകളാണ് എത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പ്‌ ഏറെ നേരം തുടര്‍ന്നതോടെ ജനം പാടങ്ങളിലും, പാലങ്ങള്‍ക്ക് കീഴെയും ഒളിച്ചിരിക്കുകയായിരുന്നു.

സിറിയന്‍ പ്രസിഡണ്ട് ആസാദിനെ അപലപിക്കാന്‍ ബ്രിട്ടന്‍ ഫ്രാന്‍സ്‌. ജര്‍മ്മനി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഐക്യ രാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീറ്റോ അധികാരമുള്ള റഷ്യ ഇതിനെ എതിര്‍ത്തിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ സിറിയയെ അപകടകരമായ വഴിയിലൂടെയാണ് കൊണ്ടു പോകുന്നത് എന്ന് അമേരിക്ക വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിന്റെ ഹിംസാത്മകമായ നടപടിയെ അപലപിച്ച അമേരിക്ക തങ്ങളും യൂറോപ്യന്‍ കരട് പ്രമേയത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ അന്തരിച്ചു
Next »Next Page » ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine