ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അദ്ധ്യാപകര്‍ ചാരവൃത്തി ചെയ്യുന്നു

October 1st, 2011

indian-students-britain-epathram

ലണ്ടന്‍ : ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കാനായി മാത്രം പഠന വിസയ്ക്കായി അപേക്ഷിക്കുകയും പിന്നീട് പഠനം തുടരാതെ തൊഴില്‍ തേടി പോവുകയും ചെയ്യുന്നവരെ പിടികൂടാനായി ബ്രിട്ടീഷ്‌ സര്‍വകലാശാലകളിലെ അദ്ധ്യാപകരോട് വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സംശയം തോന്നുന്ന പക്ഷം ഉടന്‍ തന്നെ ഈ വിവരം അധികൃതരെ അറിയിക്കുവാനും നിര്‍ദ്ദേശം നല്‍കിയത്‌ ചര്‍ച്ചാവിഷയം ആവുന്നു. അദ്ധ്യാപകര്‍ ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ സംശയ ദൃഷ്ടിയോടെ കാണുന്നത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആശങ്ക. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 27,000 ത്തില്‍ പരം വിദ്യാര്‍ത്ഥികളെ പറ്റി ഇത്തരത്തില്‍ അദ്ധ്യാപകര്‍ രഹസ്യ വിവരം നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബ്രിട്ടീഷ്‌ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായി എത്തുന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന ഫീസ്‌ പല സര്‍വകലാശാലകളുടെയും പ്രധാന വരുമാന സ്രോതസ്സാണ്. അദ്ധ്യാപകര്‍ ചെയ്യുന്ന ഈ ചാരവൃത്തി മൂലം ബ്രിട്റെഷ് സര്‍വകലാശാലകളുടെ ആകര്‍ഷണം അന്താരാഷ്‌ട്ര തലത്തില്‍ കുറയുകയും ഈ വരുമാനത്തില്‍ ഗണ്യമായ കുറവ്‌ വരികയും ചെയ്യും എന്നും ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരന്‍ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ബ്രിട്ടീഷ്‌ ജഡ്ജി

October 1st, 2011

violence-against-women-epathram

ലണ്ടന്‍ : പതിനേഴു വയസുള്ള പെണ്‍കുട്ടികള്‍ക്ക്‌ അശ്ലീല വീഡിയോ ചിത്രം തന്റെ മൊബൈല്‍ ഫോണില്‍ കാണിച്ചു കൊടുത്ത ശേഷം അവരെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യാക്കാരനോട്‌ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ ബ്രിട്ടീഷ്‌ കോടതിയിലെ ജഡ്ജി ഉപദേശിച്ചു. ഇയാള്‍ ഏതാനും മാസം മുന്‍പ്‌ ഭാര്യയെ മര്‍ദ്ദിച്ച കേസിലും പിടിയില്‍ ആയിരുന്നു.

31 കാരനായ ഗുര്‍പ്രീത് സിംഗ് ഒരു പൊതു സ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ആദ്യം തന്റെ മൊബൈല്‍ ഫോണില്‍ ഇവര്‍ക്ക് അശ്ലീല വീഡിയോ ചിത്രം കാണിച്ചു കൊടുത്ത ഇയാള്‍ അവരോട് സഭ്യമല്ലാത്ത കാര്യങ്ങള്‍ പറയുവാന്‍ തുടങ്ങി എന്നാണ് പെണ്‍കുട്ടികളുടെ മൊഴി. ഒരു കുട്ടിയെ ബലമായി ചുംബിച്ച ഇയാള്‍ മറ്റേ പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. തനിക്ക് വല്ലാതെ ഭയവും അവജ്ഞയും തോന്നി എന്ന് പെണ്‍കുട്ടി പോലീസിനോട്‌ പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ബ്രിട്ടനില്‍ കഴിയുന്ന ഗുര്‍പ്രീത് സിംഗ് ഇവിടെ സ്ഥിര താമസം ആക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ഇയാളുടെ വക്കീല്‍ കോടതിയെ അറിയിച്ചു. പതിവിലേറെ അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു എന്നും വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. ഇയാള്‍ സ്ഥിരമായി ബ്രിട്ടനില്‍ താമസിക്കുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ ഇയാള്‍ പഠിക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വിറ്റ്സര്‍ലന്‍ഡ് മുഖാവരണം നിരോധിക്കുന്നു

September 29th, 2011

face-veil-epathram

ബേണ്‍ : മുസ്ലിം വനിതകള്‍ ഉപയോഗിക്കുന്ന ബുര്‍ഖ പോലുള്ള മുഖാവരണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിന് എതിരെ സ്വിസ്സ് പാര്‍ലിമെന്റില്‍ നിരോധന നിയമം പാസാക്കി. 77 നെതിരെ 101 വോട്ടുകള്‍ക്കാണ് ഇന്നലെ ഇത് പാസായത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും അധികൃതരുമായി ഇടപെടുമ്പോഴും മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഈ നിയമം വിലക്കും. ഒക്ടോബറില്‍ സ്വിറ്റ്സര്‍ലന്‍ഡ് തെരഞ്ഞെടുപ്പിന് മുന്‍പായി ഈ നിയമം ഉപരി സഭ പാസാക്കുന്നതോടെ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ ആവില്ല : മാര്‍പ്പാപ്പ

September 26th, 2011

pope-benedict-xvi-epathram

ഫ്രെയ്ബര്ഗ് : സ്വവര്‍ഗ്ഗ വിവാഹം കത്തോലിക്കാ സഭയ്ക്ക് അനുവദിക്കാന്‍ ആവില്ല എന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി. തന്റെ ജന്മദേശത്ത് സന്ദര്‍ശനം നടത്തുന്ന മാര്‍പ്പാപ്പ ഫ്രെയ്ബര്‍ഗില്‍ മുപ്പതിനായിരത്തോളം വരുന്ന യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ പ്രസ്താവന നടത്തിയത്‌.

ഗര്‍ഭചിദ്രം, ദയാവധം എന്നിവയ്ക്കെതിരെയും മറ്റൊരു പൊതു ചടങ്ങില്‍ മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്നേഹഭവനില്‍ ഓണാഘോഷം നടത്തി

September 25th, 2011

snehabhavan-tiruvalla-epathram

ഡാളസ് : അമേരിയിലെ മലയാളി സംഘടനകള്‍ ഓണം പണം ധൂര്‍ത്തടിച്ചു ആഘോഷിച്ചപ്പോള്‍ ദാലസ്സിലുള്ള അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ തിരുവല്ല ആനപ്രമ്പലിലുള്ള സ്നേഹഭവനിലെ പാവങ്ങളായ അന്തേവാസികളുടെ ഇടയില്‍ ഓണം ആഘോഷിച്ചു മാതൃകയായി.

അനാഥാലയത്തിലുള്ള 150ല്‍ പരം അന്തേവാസികള്‍ക്ക് വിഭവ സമൃദ്ധമായ ഊണും, ഓണക്കോടികളും സമ്മാനിച്ചു. അസോസിയേഷന്‍ സെക്രട്ടറി അജയന്‍ മറ്റെന്മേലിന്റെ കുടുംബാംഗങ്ങള്‍ ഓണാഘോഷ പരിപാടികള്ക്ക് നേതൃത്വം നല്കി.

ഓണത്തപ്പനെ എതിരേല്‍ക്കുവാന്‍ അത്തപ്പൂ ഇടുകയും, അന്തേവാസികളുടെ കസേര കളി, പാട്ട്, മിമിക്രി എന്നീ കലാ പരിപാടികള്‍ നടത്തി ഓണാഘോഷ പരിപാടികള്‍ക്ക്‌ വര്‍ണ്ണക്കൊഴുപ്പ്‌ കൂട്ടി.

വാര്ത്ത അയച്ചത്: എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാസയുടെ ഉപഗ്രഹം ശാന്ത സമുദ്രത്തില്‍ വീണു

September 24th, 2011

uars-satellite-reentry-epathram

കാലിഫോര്‍ണിയ : നാസയുടെ ഉപഗ്രഹമായ യു. എ. ആര്‍. എസ്. ശാന്ത സമുദ്രത്തില്‍ പതിച്ചതായി നാസ അറിയിച്ചു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10:30 ന് അടുത്താണ് ഉപഗ്രഹം സമുദ്രത്തില്‍ പതിച്ചത്. കൃത്യമായ സമയവും സ്ഥലവും ഇനിയും വ്യക്തമല്ല. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ ഫോഴ്സ്‌ ബേസിലെ ജോയന്റ് സ്പേസ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചതാണ് ഈ വിവരം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വധിക്കാന്‍ ക്വൊട്ടേഷന്‍ വാങ്ങി; പ്രണയത്തിലായി

September 24th, 2011

iranildes-epathram

ബാഹിയ : ഭര്‍ത്താവിന്റെ കാമുകിയെ കൊല്ലാന്‍ വീട്ടമ്മയില്‍ നിന്നും ക്വൊട്ടേഷന്‍ വാങ്ങിയ വാടക ഗുണ്ടയ്ക്ക് പക്ഷെ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ കലശലായ പ്രേമമാണ് തോന്നിയത്‌. പ്രണയമല്ലേ, കാര്യം അയാള്‍ അവളോട്‌ തുറന്നു പറയുകയും ചെയ്തു. പിന്നീട് രണ്ടു പേരും ചേര്‍ന്നായി കാര്യങ്ങള്‍. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി തക്കാളി കെച്ചപ്പ് വാങ്ങി കാമുകിയുടെ ബ്ലൌസ് തുറന്ന് കെച്ചപ്പ് ഒഴിച്ചു. കക്ഷത്തില്‍ ഒരു കത്തിയും ഇറുക്കി പിടിച്ചു അവളുടെ ഫോട്ടോ എടുത്തു. തനിക്ക് ക്വൊട്ടേഷന്‍ തന്ന കൊച്ചമ്മയ്ക്ക് ഫോട്ടോ കാണിച്ച് കൊടുത്തു ഇരയെ താന്‍ വധിച്ചു എന്ന് വിശ്വസിപ്പിച്ച് ആശാന്‍ തടി തപ്പി.

എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കഥാനായകന്‍ നായികയെ ചുംബിക്കുന്നത് വീട്ടമ്മ നേരിട്ട് കണ്ടു. കലി കയറിയ അവര്‍ ഒന്നും ആലോചിച്ചില്ല. നേരെ പോലീസ്‌ സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. വാടക ഗുണ്ട അയാളെ ഏല്‍പ്പിച്ച പണി ചെയ്യാതെ തന്റെ പണം തട്ടിയെടുത്തു എന്നും പറഞ്ഞ്.

ബ്രസീലിലെ മറിയ സീമോസ്‌ ആണ് പെട്ടെന്നുള്ള ആവേശത്തില്‍ പോലീസില്‍ പരാതിപ്പെട്ട് വെട്ടിലായ വീട്ടമ്മ. വാടക ഗുണ്ടയായ കാര്‍ലോസും അയാളുടെ പുതിയ കാമുകി ഇറാനില്‍ഡസും ഇപ്പോള്‍ കടുത്ത പ്രണയത്തിലാണ്. ഇത്തരമൊരു കേസ്‌ തന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ കാണുന്നത് എന്ന് കേസ്‌ റെജിസ്റ്റര്‍ ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം ഇന്ന് രാവിലെ ഭൂമിയില്‍ പതിക്കുമെന്ന് നാസ

September 24th, 2011

uars-satellite-reentry-epathram

കാലിഫോര്‍ണിയ : നാസയുടെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹം യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കുന്ന സമയം കൂടുതല്‍ കൃത്യമായി നാസ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ്‌ അനുസരിച്ച് ഇന്ത്യന്‍ സമയം രാവിലെ 9:15നും 10:15നും ഇടയ്ക്കാവും ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുക. ഈ സമയം ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും മുകളിലായിരിക്കും എന്നും നാസ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശാന്ത സമുദ്രത്തിലോ, അറ്റ്ലാന്റിക് സമുദ്രത്തിലോ ഇന്ത്യന്‍ മഹാ സമുദ്രത്തിലോ വീഴാനാണ് കൂടുതല്‍ സാദ്ധ്യത എന്ന് നാസ പ്രത്യാശിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം അമേരിക്കയില്‍ പതിക്കാന്‍ സാദ്ധ്യത കുറവെന്ന് നാസ

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹമായ യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൃത്യമായി അത് ഭൂമിയില്‍ എവിടെ ആയിരിക്കും പതിക്കുക എന്ന് പ്രവചിക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. എന്നാല്‍ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ വേഗതയില്‍ ഗണ്യമായ കുറവ്‌ വന്നിട്ടുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇത് ഉപഗ്രഹത്തിന്റെ ഗതിയിലും മാറ്റം വരുത്തി. ഗതിയിലെ ഈ മാറ്റത്തോടെ ഉപഗ്രഹം അമേരിക്കന്‍ മണ്ണില്‍ വീഴാനുള്ള സാദ്ധ്യത ഏറെ കുറഞ്ഞതായി നാസ കണക്ക് കൂട്ടുന്നു. അമേരിക്കയില്‍ വീഴാതിരിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം ഒഴിവായി എന്ന മട്ടിലുള്ള ഈ അറിയിപ്പ്‌ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്. ഭൂമിയില്‍ എവിടെ പതിച്ചാലും ഏറെ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം എന്നിരിക്കെ അമേരിക്കയില്‍ വീഴാനുള്ള സാദ്ധ്യത പ്രത്യേകമായി കണക്ക്‌ കൂട്ടി പറയുന്നത് നിരുത്തരവാദപരവും ധിക്കാരവുമാണ് എന്നാണ് വിമര്‍ശനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാസയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഗവേഷണ ഉപഗ്രഹമായ യു. എ. ആര്‍. എസ്. (UARS – Upper Atmosphere Research Satellite) ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പുനപ്രവേശനം ചെയ്യും. എന്നാല്‍ ഇത് ഭൂമിയില്‍ എവിടെ ആയിരിക്കും വീഴുക എന്ന് വ്യക്തമായി പറയുവാന്‍ നാസയുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല. ഭൂമിയില്‍ പതിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ്‌ മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായി പ്രവചിക്കാന്‍ കഴിയൂ എന്നാണ് നാസ അറിയിക്കുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ ഉപഗ്രഹം പല കഷണങ്ങളായി പൊട്ടിത്തെറിക്കും. ഇത്തരം 26 കഷണങ്ങള്‍ വരെ ഉണ്ടാവാം എന്നാണ് അനുമാനം. ഓരോ കഷണവും 500 കിലോ ഭാരം വരും. മണിക്കൂറില്‍ 27000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ കഷണങ്ങള്‍ ഉണ്ടാക്കാവുന്ന ആഘാതം അതിശക്തമായിരിക്കും. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഭൂമിയിലേക്ക് തിരികെ വരുന്ന ഏറ്റവും വലിയ ഉപഗ്രഹമാണിത്.

സുരക്ഷയ്ക്ക് തങ്ങള്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നു എന്ന് പറയുന്ന നാസയ്ക്ക് പക്ഷെ അപകടം ഒഴിവാക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതിന്റെ പാത തിരിച്ചു വിടാനോ നിയന്ത്രിക്കാനോ തങ്ങള്‍ക്ക് കഴിവില്ല എന്ന് നാസ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്. സമുദ്രത്തിലോ ആള്‍താമസം ഇല്ലാത്ത ഏതെങ്കിലും പ്രദേശത്തോ തങ്ങളുടെ ഉപഗ്രഹം പതിക്കണേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നാസയ്ക്ക് കഴിയൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗൂഗിള്‍ തടയരുതെന്ന് പാക്കിസ്ഥാന്‍ കോടതി
Next »Next Page » ഉപഗ്രഹം അമേരിക്കയില്‍ പതിക്കാന്‍ സാദ്ധ്യത കുറവെന്ന് നാസ »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine