ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അംബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ് സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.