റഷ്യന്‍ വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു

September 7th, 2011

yak-42-aircraft-epathram

മോസ്കോ : റഷ്യയുടെ ഐസ് ഹോക്കി ടീം സഞ്ചരിച്ച വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു. ജീവനോടെ രക്ഷപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്. 37 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ട യാക് – 42 എന്ന തരം വിമാനം 1980 മുതല്‍ നിലവിലുണ്ടെങ്കിലും ഇതില്‍ ഒരു ഡസനോളം വിമാനങ്ങളെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അപകടത്തെ തുടര്‍ന്ന് കാലപ്പഴക്കം വന്ന വിമാനങ്ങള്‍ അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കും എന്ന് റഷ്യന്‍ രാഷ്ട്രപതി ദിമിത്രി മെദ്വെദേവ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 19 മരണം

September 7th, 2011

quetta-suicide-attack-epathram

ക്വെറ്റ : പാക്‌ സൈനികര്‍ക്ക്‌ നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ പട്ടാളക്കാര്‍ അടക്കം 19 പേര്‍ കൊല്ലപ്പെട്ടു. ക്വെറ്റ നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ ആക്രമണം നടന്നത്. അല്‍ ഖാഇദയുടെയും താലിബാന്റെയും ഒട്ടേറെ ഭീകരര്‍ ഒളിച്ചു താമസിക്കുന്ന നഗരമാണ് ക്വെറ്റ. രണ്ടു ദിവസം മുന്‍പ്‌ അമേരിക്കന്‍ ചാര സംഘടനയുടെ സഹായത്തോടെ നടത്തിയ ഒരു സൈനിക നീക്കത്തില്‍ മൂന്നു അല്‍ ഖാഇദ ഭീകരരെ ഇവിടെ നിന്നും പിടികൂടിയിരുന്നു. ഇതിനു പ്രതികാരമായാണ് ഈ ആക്രമണം എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒട്ടനവധി ആക്രമണങ്ങളാണ് പാക്കിസ്ഥാനിലെ സര്‍ക്കാര്‍ സൈനികര്‍ക്ക്‌ ഭീകരരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ഈ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് സൈനികരാണ് ഇത് വരെ കൊല്ലപ്പെട്ടിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സോമാലിയയില്‍ ക്ഷാമം രൂക്ഷം:7.5 ലക്ഷം പേര്‍ മരണ ഭീതിയില്‍

September 6th, 2011

somalia-kids-epathram

മൊഗാദിഷു: അതി രൂക്ഷമായ ക്ഷാമത്തേത്തുടര്‍ന്നു സൊമാലിയയില്‍ ഏഴരലക്ഷത്തോളം ആളുകള്‍ മരണമടയാന്‍ സാധ്യതയുണ്ടെന്ന്‌ ഐക്യ രാഷ്‌ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു‌. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ ഏറ്റവും കടുത്ത ക്ഷാമം നേരിടുന്ന രാജ്യമായി മാറി സോമാലിയ. ക്ഷാമ ബാധിത പ്രദേശങ്ങളുടെ പട്ടികയിലേക്കു കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതോടെ വരും മാസങ്ങളില്‍ മരണ സംഖ്യ ഉയരുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ദേശത്തെ ക്ഷാമബാധിതമായി പ്രഖ്യാപിക്കുന്നത്. 30 ശതമാനം കുട്ടികള്‍ക്ക് രൂക്ഷമായ പോഷകാഹാരക്കുറവോ ജനസംഖ്യയില്‍ 20 ശതമാനത്തിനും ഭക്ഷണമില്ലാത്ത അവസ്ഥയോ പ്രായപൂര്‍ത്തിയായ 10000 പേരില്‍ രണ്ടും കുട്ടികളില്‍ 10000-ത്തില്‍ നാലുപേരും ദിവസവും മരണമടയുന്നുവോ ഉണ്ടെങ്കില്‍ ആ പ്രദേശത്ത് ക്ഷാമമുണ്ടെന്നാണര്‍ഥം. ഒരു വര്‍ഷത്തിലേറെയായി ഇതിലും രൂക്ഷമാണ് സൊമാലിയയിലെ സ്ഥിതി.

അറുപതു വര്‍ഷത്തിനിടെ കിഴക്കന്‍ ആഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഏറ്റവും കടുത്ത ക്ഷാമമാണ്‌ ഇപ്പോഴത്തേതെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളായ കെനിയ, എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളില്‍ ഏകദേശം 1.2 കോടി ആളുകളാണ്‌ ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വലയുന്നത്‌.

1991-മുതല്‍ ഭരണസ്ഥിരതയില്ലാത്തതും വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്. സോമാലിയയില്‍ മാത്രം നാല്‍പതു ലക്ഷം ആളുകള്‍ ഈ ഗണത്തില്‍പ്പെടും. ഇവിടെ മരണമടഞ്ഞ ലക്ഷക്കണക്കിനാളുകളില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഅമ്മര്‍ ഗദ്ദാഫി സിര്‍ത്തില്‍

September 6th, 2011

Muhammar-Gaddafi-epathram

ട്രിപ്പോളി: ലിബിയ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതിയുടെ നേതാവ് അനിസ് ഷെറീഫ് പറഞ്ഞു. സിര്‍ത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ തെക്ക് മാറി ഇപ്പോള്‍ ഗദ്ദാഫിയുണ്ടെന്നും എന്നാല്‍ അദ്ദേഹം സ്ഥിരമായി ഒളിത്താവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഷെറീഫ് പറഞ്ഞു.

ഗദ്ദാഫി അനുകൂല സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുള്ള നഗരങ്ങളിലൊന്നായ സാഭയിലേക്ക് രക്ഷപ്പെടാന്‍ പഴുതു തേടുകയാണ് ഗദ്ദാഫിയെന്നു വിമതര്‍ പറയുന്നു. ഗദ്ദാഫി അനുകൂല സേനകള്‍ ഇനിയും നിയന്ത്രണം വിട്ടൊഴിയാത്ത നഗരങ്ങളില്‍ നിന്നും ഈ മാസം പത്തിനകം വിട്ടൊഴിയണമെന്ന് കഴിഞ്ഞദിവസം വിമതസേന ആവശ്യപ്പെട്ടിരിക്കുന്നു.

ഇതിനിടെ ലിബിയയിലെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് താസ്മുസന്‍. ലിബിയയിലെ നാറ്റോ ദൗത്യം പൂര്‍ത്തിയായില്ലെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. ലിബിയയിലെ ജനങ്ങളുടെ ഭാവി അവരുടെ കൈയിലാണ്. നാറ്റോ സേനയുടെ പിന്മാറ്റം സംബന്ധിച്ചു കൃത്യമായ ദിവസം പറയാന്‍ കഴിയില്ല. എങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ പ്രളയം: 88 പേര്‍ മരിച്ചു

September 6th, 2011

pakistan floods-epathram

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 88 പേര്‍ മരിച്ചു. എണ്‍പതു ലക്ഷം പേര്‍ ദുരിതത്തിലായി‍. സിന്ധ്, പഞ്ചാബ് പ്രവിശ്യകളെയാണു ദുരന്തം ബാധിച്ചത്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.  കര, നാവികസേനകളുടെയും യുഎന്‍ ഏജന്‍സികളുടെയും നേതൃത്വത്തിലാണ്‌ പ്രളയബാധിതമേഖലകളില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്‌. വീടു നഷ്ടമായവരെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചതായി ദുരിത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ സഫര്‍ ഇക്ബാല്‍ കാദിര്  പറഞ്ഞു‍. ഇവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കുന്നുണ്ട്.
അതേസമയം പഞ്ചാബ്‌ പ്രവിശ്യയില്‍ 1500 പേര്‍ക്ക്‌ ഡെങ്കിപനിയുടെ ലക്ഷണം കണ്‌ടെത്തിയത്‌ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്‌ട്‌. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ നടപടികളെടുത്തു വരുന്നു. വരും ദിവസങ്ങളിലും പാക്കിസ്ഥാനില്‍ കനത്ത മഴ തുടരുമെന്നാണ്‌ പ്രവചനം. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലുണ്‌ടായ കനത്തമഴയിലും മിന്നല്‍ പ്രളയത്തിലും 2000ത്തോളംപേര്‍ പാക്കിസ്ഥാനില്‍ മരിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും യു.എസ് മിസൈല്‍ ആക്രമണം

September 5th, 2011

Predator-Drone-epathram

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ്‌ ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്‌ . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കടിയേറ്റ പാമ്പ് ആസ്പത്രിയില്‍

September 5th, 2011
snake-epathram
ന്യൂയോര്‍ക്ക്: മദ്യപിച്ച് “പാമ്പായ“ മനുഷ്യന്റെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാമ്പിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടെല്ലിലെ കശേരുക്കള്‍ക്ക് പരിക്കേറ്റ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി.  പാമ്പ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മദ്യപിച്ചു ലക്കു കെട്ട ഡേവിഡ് സെങ്ക് എന്ന അമ്പത്തിനാലുകാരന്‍ ആണ് താന്‍ വളര്‍ത്തിയിരുന്ന പാമ്പിനെ മദ്യലഹരിയില്‍ കടിച്ച് പരിക്കേല്പിച്ചത്. വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍ക്കാരും മറ്റും വന്നു നോക്കുകയായിരുന്നു. ഡേവിഡ് മദ്യലഹരിയില്‍ പാമ്പിനെ ഉപദ്രവിക്കുന്നത് കണ്ടവര്‍ പോലീസിനെ വിവരമറിയിച്ചു. മദ്യപിച്ച് ലക്കില്ലാതെ കിടക്കുന്ന ഡേവിഡിനേയും പരിക്കേറ്റ പാമ്പിനേയും പോലീസ് വീട്ടിനുള്ളില്‍ കണ്ടെത്തി. തുടര്‍ന്ന് പരിക്കേറ്റ പാമ്പിനെ ഉടനെ ആസ്പത്രിയിലേക്ക് മാറ്റി.പാമ്പിനെ ഉപദ്രവിച്ചതിന്റെ പേരില്‍ ഡേവിഡിനെ പോലീസ് അറസ്റ്റു ചെയ്ത്  കേസെടുക്കുകയും ചെയ്തു. അമേരിക്കയില്‍ “പെറ്റ്സിനെ” ഉപദ്രവിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ മദ്യലഹരിയില്‍ താന്‍ ചെയ്തതൊന്നും ഓര്‍മ്മയില്ലെന്നാണ് ഡേവിഡിന്റെ ഭാഷ്യം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

September 3rd, 2011

trade-center-attack-epathram

വാഷിംഗ്‌ടണ്‍: സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക്‌ യുഎസ്‌ ജാഗ്രതാ നിര്‍ദേശം നല്‍കി.യു.എസ്‌ വിദേശ കാര്യമന്ത്രാലയം ആണ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്‌.  യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത് എന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ക്ക്‌ ഈ സമയത്ത്‌ ആക്രമണം നടത്താനുള്ള പ്രവണത കൂടുതലാണെന്നു മുന്നറിയിപ്പില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരും വിദേശ രാജ്യങ്ങളിലേക്കു യാത്ര നടത്തുന്നവരുമായ യു.എസ്‌ പൗരന്‍മാര്‍ പ്രത്യേക കരുതലെടുക്കണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച്‌ അറിയുന്നതിനായി യു.എസ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അല്‍ ക്വയ്‌ദ പോലുളള തീവ്രവാദ സംഘടനകളില്‍ നിന്ന്‌ പ്രത്യേക ആക്രമണ ഭീഷണിയൊന്നുമുണ്ടായിട്ടില്ലെങ്കിലും അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടു വേണം സുരക്ഷാ നടപടികള്‍ സ്വീകരിക്കാനെന്ന്‌ അധികൃതര്‍ പറയുന്നു.

2001 സെപ്‌റ്റംബര്‍ 11നുണ്ടായ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐറീന്‍: അമേരിക്കയില്‍ 18 മരണം

August 29th, 2011

West-Virginia-Hurricane-Irene-epathram
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഐറീന്‍ കൊടുങ്കാറ്റില്‍ മരണസംഖ്യ 18 ആയി. വിര്‍ജീനിയ, നോര്‍ത്ത്‌ കരോലിന, മെരിലാന്‍ഡ്‌ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിരവധി വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.

മണിക്കൂറില്‍ എണ്‍പതു മൈല്‍ വേഗത്തിലാണ്‌ ഐറീന്‍ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളിലേക്കെത്തിയത്‌. കാറ്റിനൊപ്പമെത്തിയ കനത്തമഴ പലയിടങ്ങളിലും ദുരിതംവിതച്ചു. കടല്‍ത്തിരമാലകള്‍ ഏഴടിയോളം ഉയരത്തില്‍ തീരത്തേക്ക്‌ അടിച്ചുകയറി. വടക്കുകിഴക്കന്‍ കരോലിന, വെര്‍ജീനിയയിലെ ഹാംപ്‌ടണ്‍ റോഡ്‌ പ്രവിശ്യ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കണക്‌ടികട്ട്‌, ചെസ്‌റ്റര്‍ഫീല്‍ഡ്‌ കൗണ്ടി, ന്യൂജഴ്‌സി, വടക്കന്‍ കരോലിന, വിര്‍ജീനിയ, മേരിലാന്‍ഡ്‌, ഡെലവാര എന്നിവിടങ്ങളിലാണ്‌ ഐറീന്‍ വലിയ നാശം വിതച്ചത്‌. വൃക്ഷങ്ങള്‍ കടപുഴകി ലൈനുകളിലേക്കു പതിച്ച് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് 40 ലക്ഷം ആളുകള്‍ ഇരുട്ടിലായി. വീടുകളും വ്യാപാരസ്‌ഥാപനങ്ങളും തകര്‍ന്നു. കനത്തമഴയും വെള്ളപ്പൊക്കവും മേരിലാന്‍ഡിലെ സെന്റ്‌ മേരീസ്‌ ലേക്ക്‌ ഡാമിന്‌ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്‌. ന്യൂജഴ്സിയില്‍ നിന്ന് പത്ത് ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹഡ്സണ്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ലോവര്‍‌ മന്‍‌ഹട്ടനില്‍ വെള്ളപ്പൊക്കമുണ്ടായി.

ന്യൂയോര്‍ക്കിലേക്കു നീങ്ങിയതോടെ കാറ്റിനു വേഗം കുറഞ്ഞെന്നും കാറ്റഗറി ഒന്ന്‌ വിഭാഗത്തിലാണ്‌ ഇപ്പോള്‍ ഐറീന്റെ സ്‌ഥാനമെന്നും കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ഐറീന്‍ കരുത്തുവീണ്ടെടുക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിയിട്ടില്ല. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ അവിടെനിന്ന്‌ ഒഴിപ്പിച്ചത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ ബോംബാക്രമണം : 29 പേര്‍ കൊല്ലപ്പെട്ടു

August 29th, 2011

iraq-explosion-epathram

ബാഗ്ദാദ് : ബാഗ്ദാദിലെ ഏറ്റവും വലിയ സുന്നി പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പ്രാര്‍ഥനയ്ക്ക് വന്ന 29 പേര്‍ കൊല്ലപ്പെട്ടു. ഇറാഖി പാര്‍ലമെന്റ്‌ അംഗം ഖാലിദ്‌ അല്‍ ഫഹ്ദാവിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പടിഞ്ഞാറേ ബാഗ്ദാദിലെ അല്‍ ജാമിയ പ്രദേശത്തെ ഉം അല്‍ ഖുറ പള്ളിയിലാണ് മനുഷ്യ ബോംബായി വന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

ആക്രമണത്തിന് പുറകില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ഇത്തരം ചാവേര്‍ ആക്രമണങ്ങള്‍ അല്‍ ഖായിദയുടെ ആക്രമണ രീതിയാണ് എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് വരെ ഒരു ഭീകര പ്രസ്ഥാനങ്ങളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗദ്ദാഫി അള്‍ജീരിയയില്‍?
Next »Next Page » ഐറീന്‍: അമേരിക്കയില്‍ 18 മരണം »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine