പെറുവില്‍ പ്രധാനമന്ത്രി സോളമന്‍ ലേണര്‍ രാജിവച്ചു

December 11th, 2011

soloman-lerner-peru-epathram

ലിമ: ആറ് മാസത്തെ ഭരണശേഷം രാജി പെറു പ്രധാനമന്ത്രി സോളമന്‍ ലേണര്‍ രാജിവച്ചു. മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായാണ് ലേണറുടെ രാജി. പ്രതിരോധമന്ത്രി ഓസ്കാര്‍ വാല്‍ഡസിനാണ് താല്‍കാലികമായി പ്രധാനമന്ത്രിയുടെ ചുമതല നല്‍കി. പ്രസിഡന്റ് ഒല്ലാന്റാ ഹുമാലയുടെ അടുത്ത അനുയായിയായ ലേണര്‍ ഈ വര്‍ഷം ആദ്യം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹുമാലയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്കിടെ പെറുവില്‍ അധികാരത്തില്‍ വന്ന ആദ്യ ഇടത് പക്ഷ പ്രസിഡന്റാണ് ഹുമാല

-

വായിക്കുക:

Comments Off on പെറുവില്‍ പ്രധാനമന്ത്രി സോളമന്‍ ലേണര്‍ രാജിവച്ചു

കോംഗോയില്‍ വീണ്ടും ജോസഫ്‌ കബില അധികാരത്തില്‍

December 10th, 2011

joseph-kabila-epathram

കിന്‍ഷാസ: കോംഗോയില്‍ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ്‌ ജോസഫ്‌ കബില 49% വോട്ടുകളോടെ അധികാരം ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ്‌ എറ്റീന്‍ ഷിസെകെദിക്ക്‌ 32 % വോട്ടുകളാണ് ലഭിച്ചത്‌. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന്‌ ആരോപിച്ച 78 കാരനായ ഷിസെകെദി താനാണ് യഥാര്‍ത്ഥ വിജയിയെന്ന്‌ സ്വയം പ്രഖ്യാപിച്ചകൊണ്ട് കബില വിജയിച്ചു എന്ന തെരഞ്ഞെടുപ്പ്‌ ഫലം തള്ളി കളഞ്ഞു. മത്സരിച്ച മറ്റ്‌ ആറ്‌ സ്‌ഥാനാര്‍ഥികള്‍ ബാക്കി വോട്ടുകള്‍ പങ്കിട്ടു. പോള്‍ ചെയ്‌തതില്‍ 54 ശതമാനം വോട്ടുകള്‍ താന്‍ നേടിയിട്ടുണ്ടെന്നും കബിലയ്‌ക്ക് 26% മാത്രമാണ്‌ ലഭിച്ചതെന്നും അവകാശപ്പെട്ടുകൊണ്ട് ഷിസെകെദിയുടെ അനുയായികള്‍ തെരുവുകളില്‍ പ്രകടനം നടത്തി. പ്രതിപക്ഷം തെരുവിലിറങ്ങിയതോടെ സംഘര്‍ഷാവസ്‌ഥ പലയിടത്തും നിലനില്‍ക്കുകയാണ്‌.

-

വായിക്കുക:

Comments Off on കോംഗോയില്‍ വീണ്ടും ജോസഫ്‌ കബില അധികാരത്തില്‍

ഇറാന് ആണവായുധ പരിപാടി ഇല്ലെന്ന് റഷ്യ

December 10th, 2011

iran-nuclear-programme-epathram

മോസ്കോ : ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് റഷ്യ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതികളില്‍ ആയുധ വികസനം ഇല്ല എന്നതിന്റെ തെളിവ്‌ തങ്ങളുടെ പക്കല്‍ ഉണ്ട്. റഷ്യന്‍ വിദേശ കാര്യ ഉപമന്ത്രി സെര്‍ജി റബകൊവ്‌ വെള്ളിയാഴ്ച ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലാണ് ഈ കാര്യം അറിയിച്ചത്‌. ആയുധ വികസനം ഇറാന്റെ ആണവ പദ്ധതിയില്‍ ഇല്ലാത്ത സ്ഥിതിയ്ക്ക് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് യോജിപ്പില്ല. ഈ നീക്കത്തെ റഷ്യ എതിര്‍ക്കും. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ സഹകരിക്കണം. ബാക്കി നില്‍ക്കുന്ന സംശയങ്ങള്‍ ചര്‍ച്ച വഴി ഇല്ലാതാക്കണം. തങ്ങളുടെ ആണവ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്‌ട്ര നിരീക്ഷകരെ ക്ഷണിക്കുക വഴി ഇറാന്‍ കൂടുതല്‍ സുതാര്യത പ്രകടമാക്കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രിട്ടനില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

December 7th, 2011

Cancer-Britain-epathram

ലണ്ടന്‍: ബ്രിട്ടനില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഓരോ വര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ അധികം പേര്‍ കാന്‍സര്‍ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്നും, പുകവലി, മദ്യപാനം അനാരോഗ്യകരമായ ഭക്ഷണ രീതിയില്‍ എന്നിവയാണ് കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനത്തില്‍ പറയുന്നു. പുകവലി മൂലം 23 ശതമാനം പുരുഷന്മാര്‍ക്കും,15ശതാമാനം സ്ത്രീകള്‍ക്കും കാന്‍സര്‍ ബാധിക്കുന്നുണ്ട്. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറഞ്ഞതും ജംഗ്ഫുഡ്‌ ഉപയോഗം വര്‍ദ്ധിച്ചതുമാണ് ഇതിനു കാരണം. കാന്‍സര്‍ ബാധിക്കുന്നതിന്റെ 40 ശതമാനവും കാരണം തെറ്റായ ജീവിത ശൈലിയാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. യു. കെ. കാന്‍സര്‍ റിസര്‍ച്ച് സെന്റെര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

-

വായിക്കുക: ,

Comments Off on ബ്രിട്ടനില്‍ കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

ഹൃദയാഘാതം: പാക്‌ പ്രസിഡന്റ് സര്‍ദാരി രാജിക്കൊരുങ്ങുന്നു

December 7th, 2011

Asif-Ali-Zardari-epathram

വാഷിങ്ടണ്‍: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ രാജിക്കൊരുങ്ങുമെന്ന് സൂചന. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അദ്ദേഹം ഇപ്പോള്‍ ദുബായിലാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് അദ്ദേഹം ഉടന്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടു ചെയ്തത്. നാറ്റോ സേന പാക്‌ സൈനികര്‍ക്ക് നേരെ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ പാക് സ്ഥാനപതിയെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ വൈദ്യ പരിശോധനയ്ക്കും മക്കളെ സന്ദര്‍ശിക്കാനുമാണ് സര്‍ദാരി ദുബായിലേക്ക് പോയതെന്ന് പാകിസ്താനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ഈയിടെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടയിലും അദ്ദേഹം ആശയക്കുഴപ്പത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

-

വായിക്കുക:

Comments Off on ഹൃദയാഘാതം: പാക്‌ പ്രസിഡന്റ് സര്‍ദാരി രാജിക്കൊരുങ്ങുന്നു

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു മരണം

December 7th, 2011

gaza-airstrike-epathram

ഗസ്സാസിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യാമാക്രമണത്തില്‍ 22കാരനായ ഇസ്മാഈല്‍ അല്‍ അരീര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ഗസ്സാ സിറ്റിയിലെ ബഫര്‍സോണിലേയ്ക്കു ഇസ്രായേല്‍ സൈന്യം കടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ആദം അബു സാല്‍മിയ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിനു നേരേ റോക്കറ്റാക്രമണം നടത്താന്‍ പദ്ധതിയിട്ട പോരാളികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ വക്താവ് അറിയിച്ചു. ഇസ്രായേലിനെതിരെ ആയുധമെടുക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

December 7th, 2011

Libya-weapons-epathramട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തരയുദ്ധകാലത്ത് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സേനയില്‍ നിന്നു വിമത പോരാളികള്‍ പിടിച്ചെടുത്ത ആയുധങ്ങളും മറ്റു വഴികളിലൂടെ സ്വന്തമാക്കി കൈവശംവച്ചിരിക്കുന്ന ആയുധങ്ങളും ഡിസംബര്‍ അവസാനത്തോടെ സൈന്യത്തിനു കൈമാറാന്‍ ഭരണനേതൃത്വം ലിബിയന്‍ ജനതക്ക് അന്ത്യശാസനം നല്‍കി. ഗദ്ദാഫി യുഗത്തിനു അന്ത്യംകുറിച്ച എട്ടു മാസം നീണ്ട് നിന്ന സായുധപോരാട്ടത്തിനു ശേഷവും വലിയ ഒരു വിഭാഗം ഇപ്പോഴും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കനത്ത സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുണ്ട് ആയുധം സൈന്യത്തിനു കൈമാറിയ ശേഷം ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിപ്പോകണമെന്ന് ട്രിപ്പോളി നഗരമേധാവി അബ്ദുല്‍ റഫീക്ക് ബു ഹജ്ജാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗദ്ദാഫിക്കെതിരെ പോരാട്ടം നടത്തിയവര്‍ക്കു തൊഴില്‍ നല്‍കുമെന്ന് ഇടക്കാല പ്രധാനമന്ത്രി അബ്ദല്‍ റഹീം അല്‍ കെയ്ബ് നല്‍കിയ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല എങ്കില്‍ ആയുധം കൈവശംവച്ചിരിക്കുന്ന 75 ശതമാനം തൊഴില്‍രഹിതരില്‍ ഭൂരിപക്ഷവും വീണ്ടുമൊരു ആഭ്യന്തര കലാപത്തിനു തിരികൊളുത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

-

വായിക്കുക: , ,

Comments Off on ലിബിയന്‍ ജനതക്ക് അന്ത്യ ശാസനം

ജീവന് സാദ്ധ്യതയുള്ള ഗ്രഹം കണ്ടെത്തി

December 7th, 2011

moon-epathram

കാലിഫോര്‍ണിയ : ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള അന്വേഷണത്തില്‍ ഒരു പുതിയ വഴിത്തിരിവുമായി ശാസ്ത്രജ്ഞര്‍ ഒരു പുതിയ ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്നും 600 പ്രകാശ വര്ഷം അകലെയുള്ള ഒരു നക്ഷത്രത്തിനെ വലം വെയ്ക്കുന്ന ഈ ഗ്രഹത്തിന്റെ വലിപ്പവും മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ ഈ ഗ്രഹത്തില്‍ ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ദ്രാവക രൂപത്തിലുള്ള ജലം ജീവന്റെ നിലനില്‍പ്പിന് അവിഭാജ്യമായ ഒരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്.

നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്‌. ഇതിന് ശാസ്ത്രജ്ഞര്‍ കെപ്ലര്‍-22ബി എന്ന് നാമകരണം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ലോകത്തെ ആദ്യത്തെ ലൈംഗിക വിദ്യാലയം ഓസ്ട്രിയയില്‍

December 7th, 2011

austria-international-sex-school-epathram

വിയെന്ന : അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ മാത്രമേ ആവൂ എന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും സ്വീഡിഷ്കാരിയായ സ്ക്കൂള്‍ പ്രധാനാദ്ധ്യാപികയായ മറിയ തോംസണ് രതിയെ കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ഉള്ളത്. കാമ കല അഭ്യസിപ്പിക്കാനായി ഇവര്‍ ഒരു വിദ്യാലയം തന്നെ തുറന്നു. ലോകത്തെ ആദ്യത്തെ ലൈംഗിക വിദ്യാലയമാണ് ഇവര്‍ ആരംഭിച്ച ഓസ്ട്രിയന്‍ ഇന്റര്‍നാഷണല്‍ സെക്സ് സ്ക്കൂള്‍. സംശയിക്കേണ്ട, ഇവിടെ തിയറി മാത്രമല്ല പ്രാക്ടിക്കലും ഉണ്ട്. 16 വയസിനു മുകളിലുള്ള ആര്‍ക്കും ഇവിടെ പ്രവേശനം ലഭിക്കും. ഒരു ടേര്‍ം പഠിക്കുവാന്‍ ഫീസ്‌ ഒരു ലക്ഷം രൂപയിലേറെ വരും. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒരേ ഹോസ്റ്റലില്‍ തന്നെ താമസിക്കണം. ക്ലാസ്‌ കഴിഞ്ഞു ഹോസ്റ്റലില്‍ വന്നാല്‍ പഠിച്ച കാര്യങ്ങള്‍ “ഹോം വര്‍ക്ക്‌” ആയി ചെയ്തു പരിശീലിക്കുകയും വേണം. കോഴ്സ്‌ കാലാവധി കഴിയുമ്പോഴേക്കും എല്ലാവരും കാമ കലകളില്‍ വിദഗ്ദ്ധരായി തീരുമെന്ന് ഇവര്‍ ഉറപ്പു തരുന്നു. പഠനം കഴിഞ്ഞാല്‍ ഒരു സര്‍ട്ടിഫിക്കറ്റും നല്‍കും. സ്ക്കൂള്‍ വന്‍ വിജയമാവും എന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാര്‍. എന്നാല്‍ സ്ക്കൂളിന്റെ ആവി പറക്കുന്ന ചിത്രങ്ങളോട് കൂടിയ പരസ്യങ്ങള്‍ ഓസ്ട്രിയന്‍ ടെലിവിഷന്‍ ചാനല്‍ നിരോധിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

അഫ്ഗാനിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ 52 ആയി

December 6th, 2011

kabul-bomb-explosion-epathram

കാബൂള്‍:  അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ഷിയ ആരാധനാലയത്തിലും വടക്കന്‍ നഗരമായ കാണ്ഡഹാറിലെ മസാരി ഷെരീഫിലുമുണ്ടായ   സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 52 ആയി, 130 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആരാധനാലയത്തിന് സമീപം നിര്‍ത്തിയിരുന്ന സൈക്കിളിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സമയം 11.30 നാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. മുഹറം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവര്‍ ഏറെയും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാറ്റോ സേനയുടെ ആക്രമണം പാകിസ്താന്‍ അറിവോടെ
Next »Next Page » ലോകത്തെ ആദ്യത്തെ ലൈംഗിക വിദ്യാലയം ഓസ്ട്രിയയില്‍ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine