കാലിഫോര്‍ണിയ : ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള അന്വേഷണത്തില്‍ ഒരു പുതിയ വഴിത്തിരിവുമായി ശാസ്ത്രജ്ഞര്‍ ഒരു പുതിയ ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്നും 600 പ്രകാശ വര്ഷം അകലെയുള്ള ഒരു നക്ഷത്രത്തിനെ വലം വെയ്ക്കുന്ന ഈ ഗ്രഹത്തിന്റെ വലിപ്പവും മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ ഈ ഗ്രഹത്തില്‍ ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ദ്രാവക രൂപത്തിലുള്ള ജലം ജീവന്റെ നിലനില്‍പ്പിന് അവിഭാജ്യമായ ഒരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്.
നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഇതിന് ശാസ്ത്രജ്ഞര്‍ കെപ്ലര്‍-22ബി എന്ന് നാമകരണം ചെയ്തു.