ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക് ചെക്‌പോസ്റ്റിനുനേരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ഭടന്‍മാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മേജറും ക്യാപ്റ്റനുമടക്കം 28 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് അമേരിക്കയുംതമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ അമേരിക്കയിലെ പാക് ആക്ടിങ് അംബാസഡര്‍ ഇഫാത് ഗര്‍ദേശി അമേരിക്കന്‍ ആഭ്യന്തര വകുപ്പിനെ പ്രതിഷേധം അറിയിച്ചു. പാകിസ്താന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താനും അമേരിക്കയും കൈകോര്‍ത്തതിനു ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയിലുണ്ടാകുന്ന ഏറ്റവുംവലിയ സംഘര്‍ഷമാണ് ഇത്. മൊഹമന്ദ് ഗോത്രവര്‍ഗമേഖലയിലെ സലാല ചെക്‌പോയന്‍റില്‍ ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെ വിവേചനരഹിതമായി വെടിവെക്കുക യായിരുന്നുവെന്ന് പാക് അധികൃതര്‍ ആരോപിച്ചു. ആക്രമണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അഫ്ഗാനിസ്താനിലെ നാറ്റോ സേനയുടെ കമാന്‍ഡര്‍ ജോണ്‍അലന്‍ അറിയിച്ചു