ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ

November 20th, 2011

tolstoy-epathram

റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയി എന്ന മഹാനായ എഴുത്തുകാരന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഇന്നേക്ക് 101 വര്ഷം തികയുന്നു 1910 നവംബര്‍ 20നാണ് അദ്ദേഹം മരണമടഞ്ഞത്‌. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയാണ് അദ്ദേഹത്ത്തിറെ ഏറ്റവും പ്രശസ്തമായ കൃതികള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി  യുദ്ധവും സമാധാനവും എന്ന കൃതിയിലൂടെ ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആദ്യ രചനയായ  ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു. സാധാരണ വായനക്കാര്‍‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാള്‍സ്ട്രീറ്റ്‌ സമരം നിരവധി പേര്‍ അറസ്റ്റില്‍

November 19th, 2011

Wall_Steet_protestors-epathram

ന്യൂയോര്‍ക്: അമേരിക്കയില്‍ കുത്തകവിരുദ്ധ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സമരത്തിന്‍റെ 60ാം ദിനത്തിലും കൂടുതല്‍ ജനങ്ങള്‍ സമരമുഖത്ത് എത്തിയതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരം രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മുന്നൂറോളം ആളുകളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സുക്കോട്ടി പാര്‍ക്കില്‍ ക്യാമ്പ് ചെയ്തിരുന്ന ഇരുന്നൂറോളം സമരക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്‌. സമരം ആരംഭിച്ചതില്‍ പിന്നെ ഇവിടെ ഏകദേശം ആയിരത്തോളം സമരക്കാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ന്യൂയോര്‍ക്കിന് പുറമെ, മിയാമി, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞദിവസം ശക്തമായ സമരങ്ങള്‍ നടന്നു. ഇവിടെയും നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലാണ് കഴിഞ്ഞദിവസം നടന്ന വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറിയത് ഇത് അമേരിക്കയിലെ ഭരണാധികാരികളെ ഞെട്ടിപ്പിച്ചിരുന്നു. സ്റ്റോക് എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രകടനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ്‌ പൊലീസ് തടഞ്ഞു. ഇവിടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക് മേയര്‍ മിഖായേല്‍ ബ്ളുംബെര്‍ഗ് പറഞ്ഞു. ന്യൂയോര്‍ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെന്‍റ് ലൂയിസിലും ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ലോസ് ആഞ്ജലസില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകരില്‍ 80 ആളുകളെ അറസ്റ്റ് ചെയ്തു.ഇവിടെ ബാങ്ക് ഓഫ് അമേരിക്ക ഉപരോധിക്കാന്‍ ശ്രമിച്ച സമരക്കാരാണ് അറസ്റ്റ് വരിച്ചത്. ഷികാഗോയിലെ തോംസണ്‍ പാര്‍ക്കിലും മുന്നൂറോളം സമരക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തി. ഡാളസ്, പോര്‍ട്ട്ലന്‍ഡ് എന്നിവിടങ്ങളിലും സമരങ്ങള്‍ അരങ്ങേറി. കഴിഞ്ഞയാഴ്ച ഇവിടെനിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കുകയും ടെന്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പോര്‍ട്ട്ലാന്‍ഡില്‍ 20 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലും അഞ്ഞൂറോളം പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന ക്യാമ്പും പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ

November 19th, 2011

poverty-in-america-epathram

കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ അമേരിക്കന്‍ സെന്സസ് പ്രകാരം അമേരിക്കയിലുള്ള മൂന്നു കുട്ടികളില്‍ ഒരാള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില്‍ ഒരു കോടിയോളം കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായി കണക്കുകള്‍ തെളിയിക്കുന്നു. 2009ലെ സെന്സസ് പ്രകാരം 1.5 % ആയിരുന്നത് രണ്ടു വര്ഷത്തിനുള്ളില്‍ 32.3% ആയി ഉയര്ന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത് മിസിസിപ്പി എന്ന സംസ്ഥാനത്ത് ആണ് ( 32.5% ). കഴിഞ്ഞ വര്ഷങ്ങളില്‍ ഉണ്ടായ തൊഴിലില്ലായ്മയാണ് ഇതിനു മുഖ്യ കാരണമെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ അറിയിച്ചു.

എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോമാലിയയിലേക്ക് സൈന്യത്തെ അയക്കാമെന്ന് കെനിയ

November 17th, 2011

somalia-civil-war-epathram

മൊഗാദിഷു: ആഭ്യന്തര യുദ്ധം രൂക്ഷമായ സോമാലിയയിലേക്ക് ആഫ്രിക്കന്‍ യൂണിയന്‍ സൈനിക ട്രൂപ്പിനെ സഹായിക്കാന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് കെനിയന്‍ വിദേശ കാര്യ മന്ത്രി മോസേസ്‌ വെറ്റന്ഗുലന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ആഫ്രിക്കന്‍ യൂണിയന്റെ 9000 സൈനികര്‍ അടങ്ങിയ ട്രൂപ് സോമാലിയയില്‍ ഉണ്ട്. ഇതിനു പുറമെയാണ് കെനിയയുടെ വാഗ്ദാനം. അല്‍ ഖ്വൈദ ബന്ധമുണ്ടെന്ന് പറയുന്ന അല്‍ ശബാബ് എന്ന വിമത സംഘത്തിന്റെ ഭീഷണിയെ നേരിടാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈന്യങ്ങള്‍ സോമാലിയയില്‍ താവളമുറപ്പിച്ചിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിറിയക്ക് അറബ് ലീഗിന്റെ അന്ത്യശാസനം

November 17th, 2011

syria-map-epathram

ദമാസ്കസ്: കഴിഞ്ഞ എട്ടു മാസമായി ജനാധിപത്യ പ്രക്ഷോഭം തുടരുന്ന സിറിയയില്‍  മൂന്നു ദിവസത്തിനകം സൈനിക അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറിയന്‍ ഭരണകൂടത്തിനോട് അറബ് ലീഗ് അന്ത്യശാസനം നല്‍കി. ഇതിനായി നിരീക്ഷണ സംഘത്തെ സിറിയയിലേക്ക് അയക്കാനും അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാര്‍ തീരുമാനിച്ചു. നേരത്തെ അറബ് ലീഗില്‍ നിന്നു സിറിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ത്യശാസനം മുഖവിലയ്ക്ക് എടുത്തില്ലെങ്കില്‍ ഉപരോധമടക്കമുള്ള കടുത്ത നടപടിയിലേക്കാണ് അറബ് ലീഗിന്റെ നീക്കമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.

ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെ രക്ത രൂക്ഷിതമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു.  അന്ത്യശാസനം നല്‍കിയ അറബ് ലീഗിന്റെ നടപടിയെ അമേരിക്കയുള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളും യു. എന്‍. അടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്തു. എന്നാല്‍ അറബ് ലീഗില്‍ നിന്നും സിറിയയെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇറാന്‍ മുന്നോട്ട് വന്നിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫോണ്‍ ചോര്‍ത്തല്‍ കുടില്‍ വ്യവസായം എന്ന് ബ്രിട്ടീഷ്‌ ജഡ്ജി

November 16th, 2011

Brian-leveson-epathram

ലണ്ടന്‍ : കുതന്ത്രങ്ങള്‍ മെനഞ്ഞ് വാര്‍ത്തകള്‍ ശേഖരിച്ചതിന്റെ പേരില്‍ അപമാനിതനായ മാദ്ധ്യമ രാജാവ്‌ റൂപെര്‍ട്ട് മര്‍ഡോക്കിന്റെ പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ മാത്രമല്ല മറ്റു മാദ്ധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍ നടത്തിയിട്ടുണ്ടാവാം എന്ന സൂചനകള്‍ ലഭിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിച്ച ലോര്‍ഡ്‌ ജസ്റ്റിസ്‌ ബ്രിയാന്‍ ഹെന്‍റി ലെവെസന്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌. മാദ്ധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പോലീസുകാരും തമ്മില്‍ വളരെ അടുത്ത അനാരോഗ്യകരമായ ബന്ധമാണ് ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ക്രമവിരുദ്ധമായ ഒരു കുടില്‍ വ്യവസായമായി തന്നെ ഇത് വളര്‍ന്നിരിക്കുന്നു. മര്‍ഡോക്കിന്റെ പത്രം മാത്രമല്ല “ദ സണ്‍”, “ഡേയ്ലി മിറര്‍” എന്നീ പത്രങ്ങള്‍ക്ക് വേണ്ടി കൂടി ന്യൂസ് ഓഫ് ദ വേള്‍ഡിനു വേണ്ടി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ സ്വകാര്യ ഡിറ്റക്ടീവ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

November 16th, 2011

turkey-earthquake-epathram

അങ്കാര : തുര്‍ക്കിയില്‍ ചൊവ്വാഴ്ച വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉണ്ടായ നാഷ നഷ്ടങ്ങള്‍ എത്രയാണെന്ന് അറിവായിട്ടില്ല. കഴിഞ്ഞ മാസം ഉണ്ടായ 7.2 അളവിലുള്ള ഭൂചലനവും കഴിഞ്ഞ ആഴ്ചയിലെ 5.7 അളവിലുള്ള ഭൂചലനവും വമ്പിച്ച നഷ്ടങ്ങളാണ് തുര്‍ക്കിയില്‍ വരുത്തിയത്‌. 2000 ത്തിലേറെ കെട്ടിടങ്ങളും 644 ആളുകളും ഇവിടെ കൊല്ലപ്പെട്ടു. ഇപ്പോള്‍ അനുഭവപ്പെടുന്ന അതി ശൈത്യം കൂടിയാവുമ്പോള്‍ ഭൂകമ്പം മൂലം കഷ്ടപ്പെടുന്ന ആളുകളുടെ ദുരിതം പതിന്മടങ്ങ്‌ ആകും എന്ന് ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സിനു ഇത്തവണ മിസൈല്‍ സുരക്ഷ

November 16th, 2011

london-olympic-logo-epathram

ലണ്ടന്‍ : 2012ലെ ലണ്ടന്‍ ഒളിമ്പിക്സിനു സുരക്ഷയേകാന്‍ വിമാനവേധ മിസൈലുകള്‍ വിന്യസിക്കും. ബ്രിട്ടീഷ്‌ പ്രതിരോധ സെക്രട്ടറി ഫിലിപ്പ് ഹാമോണ്ട് അറിയിച്ചതാണ് ഈ വിവരം. തങ്ങളുടെ കായിക താരങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്ക ലണ്ടനിലേക്ക് 1000 സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കും എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. ഒളിമ്പിക്സ്‌ വേളയില്‍ ലണ്ടനില്‍ എത്തുന്ന വന്‍ അമേരിക്കന്‍ സൈനിക സുരക്ഷാ സാന്നിദ്ധ്യത്തെ ചൊല്ലി ബ്രിട്ടനില്‍ വന്‍ ആശയക്കുഴപ്പം നിലവിലുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ സ്ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു.

November 14th, 2011

china-explosion-epathram

ബെയ്ജിങ്: വടക്കന്‍ ചൈനയിലെ സിയാന്‍ പട്ടണത്തില്‍ ഒരു റെസ്റ്റോറന്റ് കെട്ടിടത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കെട്ടിടത്തിന്റെ തകര്‍ന്ന ജനല്‍ ചില്ലുകള്‍ മൂന്നു കിലോമീറ്റര്‍ ദൂരേക്ക്‌ ചിതറി. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. റസ്റ്റോറന്റിലെ ഗ്യാസ് ചോര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിറ്റോറിയോ ഡിസീക്ക ലോക സിനിമയുടെ വസന്തം

November 12th, 2011

vittorio-de-sica-epathram

ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ ഡിസീക്ക. 1929 ല്‍ നിര്‍മിച്ച റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്. 1974 നവംബര്‍ 13നു മഹാനായ ചലച്ചിത്രകാരന്‍ നമ്മെ വിട്ടുപോയി. ബൈസൈക്കിള്‍ തീവ്സ് എന്ന ക്ലാസിക്‌  സിനിമ ഇന്നും സിനിമാപ്രേമികളുടെ പ്രിയ ചിത്രമാണ്

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തുര്‍ക്കിയിലെ ഭൂചലനത്തില്‍ 7 മരണം
Next »Next Page » ചൈനയില്‍ സ്ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു. »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine