സര്‍ദാരിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ ഇമ്രാന്‍ ഖാന്‍

April 10th, 2012

imran-khan-epathram

ഇസ്ലാമാബാദ്: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് 135 പാക് സൈനികരെ കാണാതായ സമയത്ത് വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കാതെ ഇന്ത്യാ സന്ദര്‍ശനത്തിനു പോയ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെയും നടപടി ന്യായീകരിക്കാനാവില്ലെന്ന്പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍. ബിലാവലിന് പാക്കിസ്ഥാന്‍ ജനതയുടെ വികാരം മനസിലാക്കാനുള്ള കഴിവില്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ബിലാവലിനു വിവരമില്ല, കൂടാതെ നന്നായി ഉറുദു സംസാരിക്കാന്‍ പോലുമറിയില്ല. അങ്ങനെയൊരു വ്യക്തിക്കു പാക്കിസ്ഥാനില്‍ നേതാവാകാന്‍ സാധിക്കില്ല. അതിനാല്‍ 23കാരനായ ബിലാവല്‍ കരുതിയിരിക്കണമെന്ന് ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കി.  അദ്ദേഹം പി. പി. പിയുടെയും പാക്കിസ്ഥാനിലെയും വലിയ നേതാവാണെന്നാണ് ധാരണ, എന്നാല്‍ അത് തെറ്റിദ്ധാരണയാണ്. പാക്കിസ്ഥാനില്‍ മക്കള്‍ രാഷ്ട്രീയത്തിനു വലിയ പ്രധാന്യമല്ല. സാധാരണക്കാരുടെ ഇടയില്‍ നിന്നു നേതാക്കളെ കണ്ടെത്താനാണ് എന്‍റെ പാര്‍ട്ടി ശ്രമിക്കുന്നത്- ഇമ്രാന്‍ പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്യൂ ചി പാർലമെന്റിലേക്ക്

April 10th, 2012

aung-san-suu-kyi-epathram

യാങ്കോൺ : മ്യാന്മർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പ്രതിപക്ഷ നേതാവ് ഓങ് സാൻ സ്യൂ ചി ഏപ്രിൽ 23ന് പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കും. സ്യൂ ചിയുടെ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി 43 സീറ്റുകളാണ് ഏപ്രിൽ 1ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പാർലമെന്റിൽ തന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് സ്യൂ ചി ക്ക് ഔദ്യോഗിക ക്ഷണപത്രം ലഭിച്ചതായി പാർട്ടി വക്താവ് അറിയിച്ചു.

അര നൂറ്റാണ്ടോളം പട്ടാള ഭരണത്തിൻ കീഴെയായിരുന്ന മ്യാന്മറിൽ നടന്ന ഈ തെരഞ്ഞെടുപ്പ് മ്യാന്മർ ജനാധിപത്യ പ്രക്രിയയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വടക്കന്‍ കൊറിയ പുതിയ ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നു

April 9th, 2012

North-Korea-Nuclear-epathram

സോള്‍: വടക്കന്‍ കൊറിയ പുതിയ ആണവ പരീക്ഷണത്തിനുള്ള ഒരുക്കം തുടങ്ങിയതായി തെക്കന്‍ കൊറിയയുടെ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്. ഇതോടെ വടക്കന്‍ കൊറിയ വീണ്ടും പ്രകോപനപരമായ തീരുമാനം എടുക്കുന്നതോടെ അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണ് ഇത് ഈ മേഖല കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യത വര്‍ദ്ധിപ്പിക്കും. തെക്കന്‍ കൊറിയയുടെ വക്താവ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ വിലക്ക്

April 9th, 2012

gunter-grass-epathram
ജറുസലേം: ഇസ്രയേലിനെ കുറ്റപ്പെടുത്തി കവിത എഴുതിയെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇസ്രേലി നടപടികള്‍ ലോക സമാധാനത്തിനു ഭീഷണിയെന്നും ഇറാനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും  ഗുന്തര്‍ ഗ്രാസ് കവിതയിലൂടെ ശക്തമായി വിമര്‍ശിച്ചിരുന്നു . ഗുന്തര്‍ ഗ്രാസിന്‍റെ കവിത ഇസ്രയേലിന്‍റെ അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഇസ്രലേയിനും ഇസ്രയേലി ജനതയ്ക്കും എതിരായ കവിതയുടെ  പേരില്‍ ഗുന്തര്‍ ഗ്രാസിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്നും  ആഭ്യന്തര മന്ത്രി ഏലി യിഷായി വ്യക്തമാക്കി. ബുധനാഴ്ചത്തെ സ്യൂഡച് സീതുങ് എന്ന പത്രത്തിലാണ് ഗുന്തര്‍ഗ്രാസിന്‍റെ വിവാദ കവിത പ്രസിദ്ധീകരിച്ചത്.

ഒറ്റ ആക്രമണം കൊണ്ടുതന്നെ ഇറാന്‍ ജനതയെ ഇല്ലാതാക്കാനാണ് ഇസ്രയേലിന്റെ ശ്രമം.  ഇത്  ഇപ്പോള്‍ തന്നെ താറുമാറായ ലോക സമാധാനത്തെ കൂടുതല്‍ അപകടപ്പെടുത്താനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നും കവിതയില്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സർദാരിക്ക് ചൈനയുടെ പ്രശംസ

April 9th, 2012

Asif-Ali-Zardari-epathram

ബെയ്ജിംഗ് : ഇന്ത്യ സന്ദർശിച്ച പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്ക് ചൈനയുടെ പ്രശംസ. ആണവ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുന്നത് പ്രദേശത്തെ സുസ്ഥിരമാക്കും എന്നും ഇരു രാജ്യങ്ങൾക്കും ഗുണകരമാവും എന്നും ചൈന അഭിപ്രായപ്പെട്ടു. ഇത് വൻ സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയയിൽ വീണ്ടും അക്രമം

April 8th, 2012

syria-map-epathram

ബെയ്റൂട്ട് : സർക്കാർ സൈനികർ പ്രക്ഷോഭകർക്ക് നേരെ ആഞ്ഞടിച്ചതോടെ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷ വീണ്ടും മങ്ങി. സിവിലിയൻ പ്രദേശങ്ങളിൽ സൈനികർ നടത്തിയ ആക്രമണത്തിൽ 74 സാധാരണക്കാരും 15 വിമതരും 17 സൈനികരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച തുടങ്ങാനിരുന്ന വെടിനിർത്തൽ അടുത്തു വരുന്ന അവസരത്തിൽ മറുഭാഗമാണ് ആക്രമണം തുടങ്ങിയത് എന്ന് ഇരു വിഭാഗവും ആരോപിച്ചു. അക്രമം വീണ്ടും സജീവമായതോടെ ആയിരക്കണക്കിന് അഭയാർത്ഥികൾ തുർക്കിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഴ് മലയാളികളുള്ള നൈജീരിയന്‍ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

April 7th, 2012

pirates-epathram

നൈജീരിയ : ഷാര്‍ജയില്‍ നിന്നു നൈജീരിയായിലേക്കു തിരിച്ച നൈജീരിയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുളള റോയല്‍ ലേഡി എന്ന ചരക്കു കപ്പല്‍  കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്.   മലയാളികളുള്‍പ്പെടെ 24 ഇന്ത്യക്കാര്‍ അടക്കം  നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്.  റാഞ്ചിയ കപ്പലിലെ ജോലിക്കാരനായ ഒറ്റപ്പാലം പനമണ്ണ കൊട്ടേക്കാട്ടില്‍ മിഥുനിനെ ജോലിക്ക് നിയോഗിച്ച സ്വകാര്യ ഏജന്‍സി കപ്പല്‍ റാഞ്ചപ്പെട്ട വിവരം  ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒമാനിലെ സമുദ്രാതിര്‍ത്തിയില്‍ വെച്ചാണ് കപ്പല്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചിയത്‌ എന്നാണ്  ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുളള വിവരം. കഴിഞ്ഞ 21നാണ് കപ്പല്‍ ഷാര്‍ജയില്‍ നിന്നും നൈജീരിയയിലേക്ക് പുറപ്പെട്ടത്. മുംബൈയില്‍ സ്വകാര്യ ചരക്കുകപ്പല്‍ ജീവനക്കാരനായിരുന്ന മിഥുന്‍, ജനുവരി 29നാണ് ഷാര്‍ജയിലെത്തിയത്. ഏറ്റവും ഒടുവില്‍ വീട്ടിലേക്ക് വിളിച്ചത് കഴിഞ്ഞ മാസം 17നാണ്. പിന്നീട് ലഭിച്ചത് കപ്പല്‍ കടല്‍ക്കൊളളക്കാരുടെ പിടിയിലാണെന്ന വിവരവും. മിഥുന്‍ അടക്കമുളളവരെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്കും കേന്ദ്ര പ്രവാസി കാര്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നും ബി. എസ്. സി നോട്ടിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കിയ മിഥുന്‍ മൂന്ന് വര്‍ഷം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡാഷ്ബോർഡിൽ പാമ്പ് : വിമാനം നിലത്തിറക്കി

April 6th, 2012

snake-on-dashboard-epathram

മെൽബൺ : പറന്നുയർന്ന വിമാനത്തിന്റെ പൈലറ്റ് വിമാനത്താവളവുമായി ബന്ധപ്പെടാനുള്ള സ്വിച്ച് അമർത്താൻ കൈ നീട്ടിയപ്പോൾ ഒന്നു ഞെട്ടി. സ്വിച്ചിനടുത്ത് നിന്നും ഒരു പാമ്പിന്റെ തല ഉയരുന്നു. പരിഭ്രാന്തനായ പൈലറ്റ് ഒരു വിധം എയർ ട്രാഫിക് കൺട്രോളറെ വിവരം ധരിപ്പിച്ചു. വിമാനത്തിൽ പാമ്പുണ്ട് എന്നറിഞ്ഞ എയർ ട്രാഫിക് കൺട്രോളർ വിമാനം അത്യാവശ്യമായി നിലത്തിറക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.

ഡാർവിൻ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പൈലറ്റ് പാമ്പിനെ കണ്ടത്.

അത്യാവശ്യമായി നിലത്തിറക്കിയ വിമാനത്തിൽ പാമ്പിനെ കൈകാര്യം ചെയ്യാൻ പരിജ്ഞാനമുള്ള ഒരു എയർക്രാഫ്റ്റ് എഞ്ജിനിയർ വിശദമായ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു കൂട്ടിൽ എലിയെ വെച്ച് പാമ്പിനെ ആകർഷിക്കാനാണ് ഇനി പരിപാടി. പാമ്പിനെ കണ്ടെത്തുന്നത് വരെ വിമാനം ഉപയോഗിക്കാനാവില്ല എന്ന് അധികൃതർ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈമെയിൽ ചോർത്തൽ : മർഡോക്ക് വീണ്ടും വെട്ടിൽ

April 6th, 2012

rupert-murdoch-epathram

ലണ്ടൻ : ഫോൺ ചോർത്തി വാർത്ത ശേഖരിച്ചതിന്റെ പേരിൽ അപമാനിതനായി പത്ര സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ടി വന്ന മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് വീണ്ടും മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. അധാർമ്മികമായ വാർത്താ ശേഖരണ രീതികൾ സ്വീകരിച്ചതിന്റെ പേരിൽ ലണ്ടനിൽ അന്വേഷണം നേരിടുന്ന മർഡോക്കിന്റെ ബിസ്കൈബി എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് ആണ് ഇപ്പോൾ ഈമെയിൽ ചോർത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തങ്ങൾ വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി ഈമെയിൽ ചോർത്തിയതായി സ്കൈ ന്യൂസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. റൂപേർട്ട് മർഡോക്കിന്റെ ഇളയ പുത്രനായ ജെയിംസ് മർഡോക്ക് കഴിഞ്ഞ ആഴ്ച സ്കൈ ന്യൂസ് ചെയർമാൻ സ്ഥാനം രാജി വെയ്ക്കുകയുണ്ടായി.

എന്നാൽ ഈമെയിൽ ചോർത്തുന്നത് ഉത്തരവാദപരമായ മാദ്ധ്യമ പ്രവർത്തനമാണ് എന്ന് സ്കൈ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ ഇത് ചെയ്തത് ന്യായീകരിക്കത്തക്കതാണ് എന്നും പൊതു ജന താല്പര്യം മുൻനിർത്തിയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ട്

April 6th, 2012

kareena-smoking-epathram

വാഷിംഗ്ടൺ : സിഗരറ്റ് വലി ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടാണ് എന്നത് ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ദ്ധരെ കുഴക്കിയ ഒരു സമസ്യയാണ്. പലപ്പോഴും സിഗരറ്റ് വലി നിർത്തുന്നതിനുള്ള ചികിൽസ സ്ത്രീകളിൽ പരാജയപ്പെടുന്നു. ഇതിന്റെ കാരണം അന്വേഷിച്ചു ചെന്ന ഗവേഷകർ ഒടുവിൽ വിജയം കണ്ടതായാണ് യേൽ സർവ്വകലാശാലയിൽ നിന്നുമുള്ള റിപ്പോർട്ട്.

സിഗരറ്റ് വലിക്കുന്ന പുരുഷന്മാരുടെ തലച്ചോറിൽ നിക്കോട്ടിൻ സ്വീകരണികളുടെ എണ്ണം സിഗരറ്റ് വലിക്കാത്ത ആളേക്കാൾ കൂടുതലാണ്. ഈ സ്വീകരണികളാണ് നിക്കോട്ടിനുമായുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ച് സിഗരറ്റ് വലി ഒരു ശീലമാക്കി തീർക്കുന്നത്. എന്നാൽ സ്ത്രീകളിൽ ഇവയുടെ എണ്ണം സിഗരറ്റ് വലിക്കാത്തവരിലും വലിക്കുന്നവരിലും തുല്യമാണ് എന്നതാണ് പുതിയ കണ്ടെത്തൽ. അതിനാൽ സ്ത്രീകളിൽ പുകവലി ശീലം നിക്കോട്ടിൻ ആഭിമുഖ്യവുമായി ബന്ധപ്പെട്ടല്ല രൂപപ്പെടുന്നത് എന്നാണ് നിഗമനം. പുകയിലയുടെ ഗന്ധം, സിഗരറ്റ് കൈവിരലുകളിൽ പിടിക്കുന്നതിന്റെ രീതി, അതിന്റെ ശരീരഭാഷ എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾക്ക് പുകവലി ഒരു ശീലമായി തീരുന്നത് എന്ന് ഗവേഷകർ അനുമാനിക്കുന്നു. അതിനാൽ തന്നെ നിക്കോട്ടിൻ ആഭിമുഖ്യം കുറയ്ക്കുക എന്ന പരമ്പരാഗതമായ പുകവലി വിരുദ്ധ ചികിൽസാ രീതികൾ സ്ത്രീകളിൽ വിജയം കാണുന്നില്ല എന്നും ഇവർ കണ്ടെത്തി. മറിച്ച് ജീവിത രീതി മാറ്റുക, വ്യായാമം, വിശ്രമ മുറകൾ പരിശീലിക്കുക എന്നിങ്ങനെ സ്വഭാവ പരിവർത്തന ചികിൽസാ വിധികളാണ് സ്ത്രീകളിൽ കൂടുതൽ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുംബൈ ഭീകരാക്രമണത്തിനു പുറകിൽ സയീദ് തന്നെ
Next »Next Page » ഈമെയിൽ ചോർത്തൽ : മർഡോക്ക് വീണ്ടും വെട്ടിൽ »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine