പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രി സഭയിൽ

November 2nd, 2020

new-zealand-minister-priyanca-radhakrishnan-priyancanzlp-ePathram
വെല്ലിംഗ്ടണ്‍ : മലയാളി സമൂഹ ത്തിന്റെ അഭിമാനം വീണ്ടും ലോകത്തിന്റെ നെറുക യിലേക്ക് ഉയര്‍ത്തി ക്കൊണ്ട് ന്യൂസിലന്‍ഡ് മന്ത്രി സഭ യിൽ മലയാളി സാന്നിദ്ധ്യം. പ്രിയങ്ക രാധാകൃഷ്ണന്‍ എന്ന പറവൂര്‍ സ്വദേശിനി യാണ് ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡന്റെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ യില്‍ യുവ ജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധ മേഖല എന്നീ വകുപ്പു കളുടെ ചുമതല യും തൊഴില്‍ വകുപ്പി ന്റെ സഹ മന്ത്രി ചുമതല യും  ലഭിച്ചിട്ടുണ്ട്.

ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രി പദവിയില്‍ എത്തു ന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവന പ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതി കളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടിയില്‍ പ്രവർ ത്തിക്കുന്നു. ഭര്‍ത്താവ് ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശി റിച്ചാര്‍ഡ്‌സണ്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ന്യൂസിലന്‍ഡ് പ്രധാന മന്ത്രി യായി ജസീന്ത ആര്‍ഡന്‍ വീണ്ടും

October 18th, 2020

jacinda-ardern-newzealand-ePathram
വെല്ലിംഗ്ടണ്‍ : രണ്ടാമൂഴത്തിലും ന്യൂസിലന്‍ഡ് പ്രധാന മന്ത്രി യായി ജസീന്ത ആര്‍ഡന്‍ തന്നെ. ജസീന്ത യുടെ നേതൃത്വത്തിലുള്ള സെൻറർ-ലെഫ്റ്റ് ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകളും നേടിയാണ് രണ്ടാം തവണ അധികാര ത്തില്‍ എത്തുന്നത്.

കൊവിഡ് പ്രതിരോധം മുൻ നിർത്തി കൊണ്ടുള്ള തായിരുന്നു ജസീന്ത യുടെ ഇലക്ഷന്‍ പ്രചാരണം. കൊവിഡ് വ്യാപനം തടയുന്നതിനായി ന്യൂസിലന്‍ഡ് ഏര്‍പ്പെടുത്തിയ സംവി ധാന ങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ലോകമാകമാനം ഇവരുടെ ഭരണ പാടവ ത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്സിന്‍ : ജോണ്‍സൺ & ജോൺസൺ പരീക്ഷണം നിർത്തി വെച്ചു

October 13th, 2020

covid-19-vaccine-ePathram
കൊവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച ജോണ്‍സൺ ആൻഡ് ജോൺസൺ കമ്പനി യുടെ വാക്സിന്‍ പരീക്ഷണം നിർത്തി വെച്ചു. കുത്തി വെപ്പ് നടത്തിയ ഒരാളിൽ വിപരീത ഫലം കണ്ടതിനാല്‍ താൽകാലികമായി പരീക്ഷണം നിർത്തി വെക്കുന്നു എന്ന് കമ്പനി അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷം ആ വ്യക്തി യുടെ ആരോഗ്യ നിലയില്‍ മാറ്റം കാണുക യായിരുന്നു. ഇദ്ദേഹത്തിന് ബാധിച്ച രോഗം എന്താണ് എന്ന് വ്യക്ത മായിട്ടില്ല. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി യുടെ Ad26. Cov2.S. എന്ന മരുന്നിന്റെ പരീക്ഷണം അവസാന ഘട്ടത്തിലേക്കു കടന്നത് സെപ്റ്റംബര്‍ അവസാന വാര ത്തില്‍ ആയിരുന്നു.

അമേരിക്ക, അർജൻറീന, ബ്രസീൽ, ചിലി, കൊളം ബിയ, മെക്സികോ, പെറു, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ നിന്നുമായി 60,0000 പേരിലാണ് അവസാന ഘട്ട പരീക്ഷണം നടക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയവർക്ക് നോബൽ സമ്മാനം

October 5th, 2020

logo-nobel-prize-ePathram
സ്‌റ്റോക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം മൂന്നു പേർ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ കണ്ടെത്തി യതിനാണു പുരസ്കാരം. യു. എസ്. പൗരന്മാ രായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് പൗരൻ മൈക്കിൾ ഹഫ്ടൻ എന്നിവ രാണ് നോബല്‍ സമ്മാന ജേതാക്കള്‍.

ഹെപ്പറ്റൈറ്റിസ് – എ, ബി വൈറസുകളെ കണ്ടെത്തി യിരുന്നു എങ്കിലും രക്ത വുമായി ബന്ധപ്പെട്ട രോഗ ബാധ യുടെ മൂല കാരണം തിരിച്ചറിഞ്ഞിരുന്നില്ല. ഈ ഗവേഷ കരുടെ പുതിയ കണ്ടെത്തലുകള്‍ ഹെപ്പറ്റൈറ്റിസ് – സി വൈറസിനെ കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങളും പരി ശോധനാ മാര്‍ഗ്ഗ ങ്ങളും മരുന്നു കളും കണ്ടു പിടി ക്കുന്ന തിനും സാധിച്ചുഎന്ന് പുരസ്കാര സമിതി വിലയിരുത്തി.

* Image Credit : Twitter Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

September 30th, 2020

kuwait-amir-shaikh-sabah-passes-away-ePathram
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. രണ്ടു മാസ ങ്ങള്‍ക്കു മുന്‍പ് ചികില്‍സക്കു വേണ്ടി അമേരിക്ക യിലേക്ക് പോയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘ വീക്ഷണവും പ്രായോഗിക രാഷ്ട്രീയവും സമന്വ യിപ്പിച്ച് രാജ്യത്തെ ആധുനിക യുഗ ത്തി ലേക്ക് നയിച്ച നേതാവ് ആയിരുന്നു മുന്‍ പ്രധാന മന്ത്രി കൂടി യായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.

കുവൈറ്റ് തൊഴിൽ – സാമൂഹിക മന്ത്രാലയ ത്തിന് കീഴിലെ സമിതി യുടെ മേധാവി യായി ചുമതല യേറ്റു കൊണ്ട് 1954 ലാണ് അദ്ദേഹം ഭരണ രംഗത്ത് എത്തുന്നത്. 1962- ൽ വാർത്താ വിനിമയ വകുപ്പു മന്ത്രിയായി.

1963- ൽ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ ചുമതലയേറ്റു. അതോടൊപ്പം കുവൈറ്റ് യു. എന്‍. പൊതു സഭ യില്‍ അംഗ മായി. മാത്രമല്ല ലോക ആരോഗ്യ സംഘടന, യു. എന്‍. സാംസ്‌കാരിക സമിതി, ലോക തൊഴില്‍ സംഘടന, അന്താ രാഷ്ട്ര സാമ്പത്തിക സമിതി തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഘ ടന കളില്‍ അംഗത്വം നേടുകയും ചെയ്തു.

40 വര്‍ഷക്കാലം അദ്ദേഹം വിദേശ കാര്യ മന്ത്രാലയ ത്തിന്റെ മേധാവി ആയിരി ക്കുക യും അത്രയും കാലം യുണൈറ്റഡ് നാഷണ്‍സില്‍ കുവൈറ്റിനെ ശക്തമായ സാന്നിദ്ധ്യമായി നില നിര്‍ത്തി.

2003 – ൽ കുവൈറ്റിന്റെ പ്രധാന മന്ത്രിയായി ശൈഖ് സബാഹ് അധികാരം ഏറ്റു. ഇതേ കാല യളവില്‍ നടന്ന 58-ാ മത് യു. എന്‍. പൊതു സഭയില്‍ ശൈഖ് സബാഹ് അവതരി പ്പിച്ച പ്രമേയം അന്താരാഷ്ട്ര പ്രശംസ നേടി യിരുന്നു.

രാജ്യത്തെ ജനാധിപത്യ ചരിത്രം മാറ്റി എഴുതി ക്കൊണ്ട് 2005 ല്‍ വനിതകള്‍ക്ക് വോട്ടവ കാശം നല്‍കി. ആസൂത്രണ വകുപ്പു മന്ത്രി യായി ഒരു വനിതയെ നിയമി ക്കുകയും കുവൈറ്റ് മുന്‍സി പ്പാലി റ്റിയില്‍ വനിത കള്‍ക്ക് പ്രാതി നിധ്യവും നല്‍കി. പിന്നീട് 2006 – ൽ കുവൈറ്റ് അമീര്‍ ആയി അവരോധിക്കപ്പെടു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിലേക്ക് വിമാന യാത്രാ വിലക്ക്

September 23rd, 2020

corona-viruses-or-germs-do-not-spread-on-flight-and-air-crafts-ePathram
റിയാദ് : സൗദി അറേബ്യ യിൽ നിന്നും ഇന്ത്യയിലേക്കും അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും ഉള്ള വിമാന സർവ്വീസുകള്‍ നിര്‍ത്തി വെച്ചു. കൊവിഡ് വ്യാപനം അധികരിച്ച സാഹചര്യ ത്തിലാണ് വ്യോമയാന ബന്ധം താല്‍ക്കാലിക മായി നിര്‍ത്തുന്നത് എന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സർവ്വീസ് നടത്തി വരുന്ന വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാന ങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.

gaca-saudi-arabia-civil-aviation-press-release-ePathram

മാത്രമല്ല രണ്ടാഴ്ച ക്കുള്ളില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവരും മറ്റു രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരുന്നവരു മായ യാത്ര ക്കാര്‍ക്കും വിലക്ക് ഉണ്ട്.

ഇന്ത്യ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച താമസിച്ച ഇതര രാജ്യ ക്കാർക്കും സൗദി യിലേക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല എന്നും സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി

September 21st, 2020

sri-lankan-minister-arundika-fernando-press-meet-in-coconut-tree-ePathram
കൊളംബോ : ശ്രീലങ്കയിലെ നാളികേര ക്ഷാമത്തെ കുറിച്ച് വിശദീകരിക്കുവാനും നാളികേര ത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ആവശ്യകതയെ കുറിച്ച് ജന ങ്ങളെ ബോധ വൽക്കരി ക്കുന്നതിനും വേണ്ടി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി ശ്രീലങ്കന്‍ നാളികേര വകുപ്പു മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോ ശ്രദ്ധാ കേന്ദ്രമായി.

രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം നേരിടുക യാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങു കള്‍ വെച്ചു പിടിപ്പിച്ചു കൊണ്ട് നാളി കേര കൃഷിയെ പ്രോല്‍ സാഹി പ്പിക്കണം എന്നും നാളികേര കയറ്റു മതിയി ലൂടെ രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടു ക്കുവാന്‍ സാധിക്കും എന്നും മന്ത്രി തെങ്ങില്‍ കയറി നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് നാളികേര ക്ഷാമം ഉണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രി ക്കുവാന്‍ തന്നെ യാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊറോണ വൈറസ് : ഗവേഷകര്‍ ചിത്രങ്ങള്‍ പകര്‍ത്തി

September 15th, 2020

covid-sars-cov-2-severe-acute-respiratory-syndrome-coron-virus-2-ePathram
വാഷിംഗ്ടണ്‍ : പരീക്ഷണ ശാലയില്‍ നിന്നും ഗവേഷകര്‍ പകര്‍ത്തിയ കൊറോണ വൈറസി ന്റെ ചിത്ര ങ്ങള്‍ ‘ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡി സിന്‍’ പ്രസിദ്ധീ കരിച്ചു.

പരീക്ഷണ ശാല യില്‍ വളര്‍ത്തി എടുത്ത കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്ര ങ്ങളാണ് ഗവേ ഷകര്‍ പകര്‍ത്തി യിരി ക്കുന്നത്. ശ്വാസ കോശ കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസി ന്റെ ചിത്രങ്ങ ളാണ് ഇവ.

ശ്വാസ കോശത്തിലെ കോശ ങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെച്ച് 96 മണി ക്കൂറിന് ശേഷം ഇലക്ടോണ്‍ മൈക്രോ സ്‌കോപ്പിലൂടെ പരി ശോധി ക്കുകയും ചെയ്ത പ്പോള്‍ കിട്ടിയ ചിത്ര ങ്ങൾ അണുബാധ എത്രത്തോളം തീവ്ര മാകുന്നു എന്നു വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിര്‍ത്തി വെച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

September 15th, 2020

covid-19-university-of-oxford-developed-corona-vaccine-ePathram
ലണ്ടന്‍ : താത്കാലികമായി നിര്‍ത്തി വെച്ചി രുന്ന ഓക്സ് ഫോഡ് യൂണി വേഴ് സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു.

പരീക്ഷണ ത്തിന്റെ ഭാഗ മായി 18,000 ത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ കുത്തി വെച്ചിരുന്നു. ഇവരില്‍ ഒരാള്‍ക്ക് ‘അജ്ഞാത അസുഖം’ കണ്ടെത്തി യിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി പരീക്ഷണം നിര്‍ത്തി വെക്കുക യായിരുന്നു.

ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണങ്ങള്‍ പൂര്‍ത്തി യാവു കയും അവലോകന കമ്മിറ്റി യുടേയും യു. കെ. റെഗുലേറ്റര്‍ എം. എച്ച്. ആര്‍. എ. യുടേയും ശുപാര്‍ശ കളെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിക്കുകയാണ് എന്നു നിര്‍മ്മാതാക്കളായ അസ്ട്രാ സെനക ഫാർമസ്യൂട്ടിക്കൽസും ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’; പരീക്ഷണം നിർത്തിവെച്ചു

September 9th, 2020

covid vaccine_epathram

ന്യൂഡൽഹി: കൊവിഡ് വാക്സിൻ പ്രതീക്ഷകൾക്ക് താൽക്കാലിക തിരിച്ചടിയായി ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് ‘അജ്ഞാത അസുഖം’. ഇതേത്തുടർന്ന് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കൊവിഡ് വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മരുന്ന് കുത്തിവെച്ച ഒരു സന്നദ്ധ പ്രവർത്തകനാണ് അജ്ഞാത അസുഖം പിടിപ്പെട്ടതെന്ന് കമ്പനിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ലോകത്ത് കൊവിഡ് പരീക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വാക്സിനാണ് ഓക്സ്ഫഡ്- അസ്ട്രാസെനെകയുടേത്. ഈ വർഷം അവസാനത്തോടെയോ, അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ ഓക്സ്ഫഡ് വാക്സിൻ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് കുത്തിവെപ്പ് സ്വീകരിച്ചയൊരാൾക്ക് അജ്ഞാത അസുഖം കണ്ടെത്തിയതും പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചതും.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 1686781020»|

« Previous Page« Previous « കൊവിഡ്-19 : നിയന്ത്രണങ്ങള്‍ നീക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും
Next »Next Page » നിര്‍ത്തി വെച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine