ലണ്ടന്‍ : താത്കാലികമായി നിര്‍ത്തി വെച്ചി രുന്ന ഓക്സ് ഫോഡ് യൂണി വേഴ് സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു.
പരീക്ഷണ ത്തിന്റെ ഭാഗ മായി 18,000 ത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ കുത്തി വെച്ചിരുന്നു. ഇവരില്‍ ഒരാള്‍ക്ക് ‘അജ്ഞാത അസുഖം’ കണ്ടെത്തി യിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി പരീക്ഷണം നിര്‍ത്തി വെക്കുക യായിരുന്നു.
ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണങ്ങള്‍ പൂര്‍ത്തി യാവു കയും അവലോകന കമ്മിറ്റി യുടേയും യു. കെ. റെഗുലേറ്റര്‍ എം. എച്ച്. ആര്‍. എ. യുടേയും ശുപാര്‍ശ കളെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിക്കുകയാണ് എന്നു നിര്‍മ്മാതാക്കളായ അസ്ട്രാ സെനക ഫാർമസ്യൂട്ടിക്കൽസും ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
- Press Releases : AstraZeneca.